വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റായിഡുവിനോട് കളിക്കിടെ ചൂടായ ഹര്‍ഭജന് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഓര്‍മ്മപ്പെടുത്തി ഭാജി

ചെന്നൈ: ഹര്‍ഭജന്‍ സിംഗ് നിരവധി അവസരങ്ങളില്‍ കളിക്കളത്തില്‍ രോഷപ്രകടനം നടത്തിയിട്ടുള്ള താരമാണ്. സ്വന്തം ടീമിലുള്ളവരോട് പോലും ആവേശത്തില്‍ രോഷം പ്രകടപ്പിച്ചിട്ടുള്ള ഭാജിയോട് തിരിച്ച് ഏറ്റുമുട്ടാന്‍ പോയ അധികം പേരില്ല. അങ്ങിനെ തിരിച്ചടിച്ച ഒരാളാണ് അമ്പാട്ടി റായിഡു. രണ്ട് വര്‍ഷം മുന്‍പ് മുംബൈ ഇന്ത്യന്‍സില്‍ കളിക്കവെ നടന്ന സംഭവങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമില്‍ അംഗങ്ങളായിട്ടുള്ള ഇവര്‍ പങ്കുവെച്ചത്.

harbhajansingh

ഐപിഎല്ലില്‍ ഭാജിയും, റായിഡുവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. 2008 മുതല്‍ 2017 വരെ ഇരുവരും മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങി. ടീമിന്റെ വിജയത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുകയും മൂന്ന് ഐപിഎല്‍ കിരീടനേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. 2018-ലാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ഇവര്‍ എത്തുന്നത്. 602 റണ്‍ സ്‌കോര്‍ ചെയ്ത റായിഡുവും, സുപ്രധാന ഘട്ടങ്ങളില്‍ പന്ത് കൊണ്ട് രക്ഷാപ്രവര്‍ത്തനം ഹര്‍ഭജനും കഴിവ് തെളിയിച്ചു.

പരസ്പരം ഏറെ ബഹുമാനിക്കുന്ന താരങ്ങള്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് മുംബൈയില്‍ കളിക്കവെയുണ്ടായ അടിപിടിയെക്കുറിച്ച് സംസാരിച്ചത്. റൈസിംഗ് പൂനെ സൂപ്പര്‍ ജൈന്റ്‌സിന് എതിരായി മുംബൈയുടെ മത്സരം. സൗരഭ് തിവാരി ബാറ്റ് ചെയ്യുമ്പോള്‍ ഹര്‍ഭജന്‍ പന്തെറിയാന്‍ എത്തുന്നു. സൗരഭ് പന്ത് അതിര്‍ത്തിയിലേക്ക് പായിക്കുമ്പോള്‍ റായിഡുവിന്റെ ഫീല്‍ഡിംഗ് ഇഷ്ടപ്പെടാതിരുന്ന ഭാജി ബഹളം വെയ്ക്കുകയായിരുന്നു. റായിഡു കേട്ട് മിണ്ടാതിരുന്നില്ല, തിരിച്ചും ചൂടായി.

ഭാജി ഉടന്‍ തന്നെ മാപ്പ് പറഞ്ഞെങ്കിലും റായിഡു ഇത് കേള്‍ക്കാന്‍ നില്‍ക്കാതെ നടന്നുപോയി. ആ സംഭവത്തില്‍ പലകുറി താന്‍ ക്ഷമ ചോദിച്ചതായി റായിഡു വെളിപ്പെടുത്തി. എന്നാല്‍ അതൊക്കെ ഫീല്‍ഡില്‍ നടക്കുമെന്നും പിന്നീട് മറക്കുമെന്നുമാണ് ഭാജിയുടെ മറുപടി.

Story first published: Wednesday, May 30, 2018, 10:07 [IST]
Other articles published on May 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X