വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്‍ ടീമില്‍ വേണം, പന്തിനെ വേണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം.... പന്തിന്റെ മറുപടി ഇങ്ങനെ

By Vaisakhan MK

ലണ്ടന്‍: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ കളത്തിലിറങ്ങി കഴിഞ്ഞു. എന്നാല്‍ ഇനിയുള്ള മത്സരങ്ങളിലും ഇന്ത്യ വിജയിക്കുന്ന ഇലവനെ തന്നെ കളത്തില്‍ ഇറക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്. വിജയ് ശങ്കറിനെ നാലാം സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട് മുന്‍ സ്പിന്നര്‍. വിജയ് ശങ്കര്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഹീറോ ആയിരുന്നെന്നും ഹര്‍ഭജന്‍ പറയുന്നു.

അതേസമയം അഫ്ഗാനിസ്ഥാനെതിരെ പന്തിനെ കളിപ്പിക്കുമെന്ന് കരുതിയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമിയെ മാത്രമാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ വിജയ് ശങ്കറിന് പകരം പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്. ഇടംങ്കൈയ്യന്‍ ബാറ്റ്‌സ്മാനായത് കൊണ്ട് പന്തിന് മുന്‍തൂക്കമുണ്ട്.

ഹര്‍ഭജന്‍ പറയുന്നത്

ഹര്‍ഭജന്‍ പറയുന്നത്

ഇന്ത്യ വിജയിച്ച കോമ്പിനേഷന്‍ മാറ്റരുതെന്ന് ഹര്‍ഭജന്‍ പറയുന്നു. വിജയ് ശങ്കറിന് പരിശീലനത്തിനിടെ പരിക്കേറ്റതോടെ പന്തിന് സാധ്യത വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്റെ പ്രതികരണം. ഷമി ആദ്യ ഇലവനില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. മറ്റൊരാളെ പകരം ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. അത്തരമൊരാള്‍ പുറത്തിരിക്കുന്നില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. വിജയ് ശങ്കര്‍ നാലാം സ്ഥാനത്ത് കളിക്കാന്‍ മിടുക്കനാണെന്നും ഹര്‍ഭജന്‍ പറയുന്നു.

എന്തുകൊണ്ട് വിജയ് ശങ്കര്‍

എന്തുകൊണ്ട് വിജയ് ശങ്കര്‍

വിജയ് ശങ്കര്‍ മികച്ച ഓള്‍റൗണ്ടറാണ്. പാകിസ്താനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന്റെ മിടുക്ക് എല്ലാവരും കണ്ടതാണ്. അത്തരമൊരാള്‍ ഫോമിലുള്ളപ്പോള്‍ വേറൊരു താരത്തെ കൊണ്ടുവരേണ്ട ആവശ്യമെന്താണ്. ഋഷഭ് പന്തിനേക്കാള്‍ ടീമില്‍ അവസരം ലഭിക്കേണ്ടത് വിജയ് ശങ്കറിനാണ്. പുതുതായി ഒരാള്‍ ടീമില്‍ ഉല്‍പ്പെടുത്തിയെന്ന് കരുതി, അയാളെ വിജയ് ശങ്കറിനെ പകരം കളിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

പന്ത് പറഞ്ഞത് ഇങ്ങനെ

പന്ത് പറഞ്ഞത് ഇങ്ങനെ

താന്‍ വളരെ പോിറ്റീവായാണ് എല്ലാ കാര്യങ്ങളോടും പ്രതികരിക്കുന്നതെന്ന് പന്ത് പറഞ്ഞു. ലോകകപ്പ് ടീമില്‍ ഇടംപിടിക്കാത്തത് കൊണ്ട് വിഷമം തോന്നിയിരുന്നു. പക്ഷേ ഞാന്‍ കളിച്ച രീതി ശരിയായിരുന്നില്ലെന്ന് പിന്നീട് മനസ്സിലായി. അതുകൊണ്ട് കൂടുതല്‍ പോസിറ്റീവായി പ്രകടനത്തെ നോക്കി കാണാന്‍ തുടങ്ങി. ഐപിഎല്ലില്‍ പ്രകടനം മെച്ചപ്പെട്ടത് അപ്പോഴാണ്. ലോകകപ്പ് ടീമിലേക്ക് വിളിച്ചപ്പോള്‍ ആദ്യ അമ്മയെയാണ് അറിയിച്ചത്. അവര്‍ ക്ഷേത്രങ്ങളില്‍ പോയി എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചെന്നും പന്ത് പറഞ്ഞു.

400 റണ്‍സടിക്കും

400 റണ്‍സടിക്കും

ഇന്ത്യക്ക് ശക്തമായ ബാറ്റിംഗ് നിരയാണ് ഉള്ളതെന്ന് ഹര്‍ഭജന്‍ പറയുന്നു. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇന്ത്യക്ക് 400 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. പക്ഷേ സതാംപ്ടണിലെ പിച്ച് അതിന് യോഗ്യമല്ല. എത്ര സിക്‌സറുകള്‍ വേണമെങ്കിലും അടിക്കാന്‍ കഴിവുള്ള താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. മോര്‍ഗന്‍ 17 സിക്‌സറടിച്ചിട്ടുണ്ട്. അതിനെ വെല്ലാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കും. അത്രയും നേരം ക്രീസില്‍ നിന്നാണ് ഹര്‍ദിക് പാണ്ഡ്യ അതില്‍ കൂടുതല്‍ സിക്‌സറടിക്കു. രോഹിത് ശര്‍മയും കൂടുതല്‍ സിക്‌സറടിക്കാന്‍ കഴിവുള്ള താരമാണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Story first published: Saturday, June 22, 2019, 17:37 [IST]
Other articles published on Jun 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X