വിരാട് കോലി മഹാനായ കളിക്കാരനെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍; കാരണം?

Posted By:

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഈ തലമുറയിലെ മഹാനായ കളിക്കാരനാണെന്ന് മുന്‍ ഇംഗ്ലീഷ്താരം കെവിന്‍ പീറ്റേഴ്‌സണ്‍. മറ്റുകളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ കോലി വ്യത്യസ്തനാണെന്ന് പീറ്റേഴ്‌സണ്‍ വിലയിരുത്തി. പീറ്റേഴ്‌സണിന്റെ ട്വീറ്റ് മറ്റൊരു മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോന്‍ ശരിവെക്കുകയും ചെയ്തു.


കോലി ലോകത്തിലെ മികച്ച കളിക്കാരനാണെന്ന് മൈക്കിള്‍ വോന്‍ പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെ ദില്ലിയില്‍ നടക്കുന്ന ടെസ്റ്റില്‍ കോലി വീണ്ടും സെഞ്ച്വറി നേടിയതോടെയാണ് മുന്‍ കളിക്കാര്‍ താരത്തെ പുകഴ്ത്തി രംഗത്തെത്തിയത്. ആദ്യദിനം തന്നെ സെഞ്ച്വറി കണ്ടെത്തിയ കോലി ടെസ്റ്റില്‍ 5000 റണ്‍സ് നേടുകയും ചെയ്തു. 105 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സ് നേടിയത്. സുനില്‍ ഗവാസ്‌കര്‍, വിരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരാണ് കോലിയെക്കാളും വേഗത്തില്‍ 5000 തികച്ച ഇന്ത്യന്‍ താരങ്ങള്‍.

kevin

ഇരുപതാം സെഞ്ച്വറി നേടിയ കോലിയുടെ വേഗതയേറിയ സെഞ്ച്വറികൂടിയാണ് ദില്ലിയിലേത്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നു കളികളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായി വിരാട് കോലി. ഈദന്‍ ഗാര്‍ഡനില്‍ സെഞ്ച്വറി നേടിയ കോലി നാഗ്പൂരില്‍ ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.


Story first published: Sunday, December 3, 2017, 9:10 [IST]
Other articles published on Dec 3, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍