വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ ക്യാപ്റ്റന്‍സി എന്തൊരു ദുരന്തം!! ഇത് തന്നെ വലിയ തെളിവ്... തുറന്നടിച്ച് ഗംഭീര്‍

ആര്‍സിബിയുടെ ക്യാപ്റ്റനാണ് കോലി

By Manu
കോലിയുടെ ക്യാപ്റ്റന്‍സി എന്തൊരു ദുരന്തം! | Oneindia Malayalam

ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണിനു തയ്യാറെടുക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിക്കു കടുത്ത വിമര്‍ശനം. ഇന്ത്യയുടെ മുന്‍ ഓപ്പറും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു കിരീടങ്ങളിലേക്കു നയിച്ച ക്യാപ്റ്റനുമായ ഗൗതം ഗംഭീറാണ് കോലിക്കെതിരേ രംഗത്തു വന്നിരിക്കുന്നത്. കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ദേശീയ ടീമിനൊപ്പമുള്ളതല്ല, മറിച്ച് ഐപിഎല്ലിലെ കോലിയുടെ ക്യാപ്റ്റന്‍സിയെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്.

വാര്‍ണര്‍ ഡാ... വെടിക്കെട്ടുമായി വാര്‍ണര്‍ വരവറിയിച്ചു!! ഐപിഎല്ലില്‍ തകര്‍ക്കും, ഇത് സാംപിള്‍ വാര്‍ണര്‍ ഡാ... വെടിക്കെട്ടുമായി വാര്‍ണര്‍ വരവറിയിച്ചു!! ഐപിഎല്ലില്‍ തകര്‍ക്കും, ഇത് സാംപിള്‍

കഴിഞ്ഞ സീസണില്‍ തന്റെ പഴയ തട്ടകമായ ഡല്‍ഹിയില്‍ തിരിച്ചെത്തിയെങ്കിലും ഗംഭീറിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ അദ്ദേഹം ടീമില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു. സീസണിനു ശേഷം ഗംഭീറിനെ ഡല്‍ഹി ഒഴിവാക്കിയതോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

മികച്ച ക്യാപ്റ്റനല്ല

മികച്ച ക്യാപ്റ്റനല്ല

കോലി മികച്ചൊരു ക്യാപ്റ്റനാണെന്നു തനിക്കു തോന്നിയിട്ടില്ലെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം കളിക്കളത്തില്‍ തന്ത്രശാലിയായ നായകനല്ല. ഐപിഎല്ലില്‍ ഇതുവരെ ഒരു കിരീടം പോലും കോലിക്ക് അവകാശപ്പെടാനില്ലെന്നത് ഇതിനു വലിയ തെളിവാണ്.
ഐപിഎല്ലില്‍ ഒരു കിരീടമെങ്കിലും ടീമിനു നേടിക്കൊടുക്കാന്‍ സാധിച്ചാല്‍ മാത്രമേ ഒരു താരത്തെ മികച്ച ക്യാപ്റ്റനായി പരിഗണിക്കാന്‍ കഴിയൂ. ധോണിയും രോഹിത്തുമെല്ലാം മൂന്നു ഐപിഎല്‍ ട്രോഫികളേറ്റു വാങ്ങിയ ക്യാപ്റ്റന്‍മാരാണ്. കോലിക്ക് അവര്‍ക്കൊപ്പമെത്താന്‍ ഇനിയുമേറെ ദൂരം പോവാനുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

താരതമ്യം ചെയ്യാനാവില്ല

താരതമ്യം ചെയ്യാനാവില്ല

ധോണി, രോഹിത് എന്നിവരുമായി കോലിയെ താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏഴ്- എട്ടു വര്‍ഷമായി ആര്‍സിബി ടീമിന്റെ ക്യാപ്റ്റനാണ് കോലി. ഇത്രയും വര്‍ഷങ്ങള്‍ കിരീടമൊന്നും ഇല്ലാതിരുന്നിട്ടും നായകസ്ഥാനം നിലനിര്‍ത്താനായത് കോലിയുടെ ഭാഗ്യമാണ്. തന്നില്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്ന ഫ്രാഞ്ചൈസിക്കാണ് അദ്ദേഹം നന്ദി പറയേണ്ടത്. ഒരു കിരീടം പോലുമില്ലാതെ ഇത്രയും കാലം ഒരു ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കാന്‍ അധികം പേര്‍ക്ക് അവസരം ലഭിക്കില്ലെന്നും ഗംഭീര്‍ വിശദമാക്കി.

മൂന്നു തവണ റണ്ണറപ്പ്

മൂന്നു തവണ റണ്ണറപ്പ്

ഐപിഎല്ലിന്റെ എല്ലാ സീസണിലും തകിരീട ഫേവറിറ്റുകളുടെ നിരയില്‍ മുന്‍പന്തിയിലുണ്ടാവുന്ന ടീമുകളിലൊന്നാണ് ആര്‍സിബി. മികച്ച താരങ്ങളുടെ സാന്നിധ്യം തന്നെയായിരുന്നു ഇതിനു പ്രധാനകാരണം. മൂന്നു തവണ ഐപിഎല്ലിന്റെ ഫൈനല്‍ കളിക്കാന്‍ ആര്‍സിബിക്കു ഭാഗ്യമുണ്ടായെങ്കിലും ഇവയിലെല്ലാം തോല്‍വി നേരിടുകയായിരുന്നു. ആര്‍സിബി കളിച്ച മൂന്നു ഫൈനലുകളില്‍ രണ്ടിലും കോലിയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. 2015, 16 എന്നിങ്ങനെ തുടര്‍ച്ചയായി രണ്ടു ഫൈനലുകളിലാണ് കോലിക്കു കീഴില്‍ ആര്‍സിബിക്കു കലാശക്കളിയില്‍ കാലിടറിയത്.
ഈ സീസണില്‍ ആര്‍സിബിയുടെ ആദ്യ മല്‍സരം മാര്‍ച്ച് 23ന് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേയാണ്. സീസണിലെ ഉദ്ഘാടന മല്‍സരം കൂടിയാണിത്.

പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പം

പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പം

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുള്ള താരമാണ് കോലി. കഴിഞ്ഞ 11 സീസണുകളിലും ഒരേ ടീമിനായി കളിച്ച ഏക താരവും അദ്ദേഹം തന്നെ. ബാറ്റിങില്‍ തകര്‍പ്പന്‍ പ്രകടനമാണ് കോലി മുന്‍ സീസണുകളില്‍ കാഴ്ചവച്ചിട്ടുള്ളത്. 163 മല്‍സരങ്ങളില്‍ നിന്നും 130.76 സ്‌ട്രൈക്കറേറ്റോടെ 4948 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.
2013ലാണ് കോലിയെ ആര്‍സിബി ക്യാപ്റ്റനായി നിയമിക്കുന്നത്. ഇതുവരെ 96 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച അദ്ദേഹത്തിനു കീഴില്‍ 44 എണ്ണത്തില്‍ ആര്‍സിബി ജയിച്ചു. 45.83 ആണ് കോലിയുടെ വിജയശരാശരി.

Story first published: Tuesday, March 19, 2019, 10:11 [IST]
Other articles published on Mar 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X