വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന പ്രശ്‌നം എന്ത്? ചൂണ്ടിക്കാട്ടി ആദം ഗില്‍ക്രിസ്റ്റ്

സിഡ്‌നി: ലോക ക്രിക്കറ്റിലെ കരുത്തന്‍മാരുടെ നിരയാണ് ഓസ്‌ട്രേലിയ. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ നിരവധി ഓസീസ് താരങ്ങളുടെ പേരുണ്ടാവും. നിലവിലെ ടീമില്‍ സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവര്‍ ബാറ്റിങ് പ്രതിഭകൊണ്ട് ലോകത്തിന്റെ കൈയടി വാങ്ങിയവരാണ്. എന്നാല്‍ ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 2-1ന് ഓസ്‌ട്രേലിയ പരാജയപ്പെട്ടു. കോവിഡിന് ശേഷം നടന്ന ഓസ്‌ട്രേലിയയുടെ ആദ്യ അന്താരാഷ്ട്ര മത്സരം എന്ന നിലയ്ക്ക് ടീമിന് നാണക്കേടുണ്ടാക്കുന്ന തോല്‍വിയായിരുന്നു ഇത്. അതും ചിരവൈരികളായ ഇംഗ്ലണ്ടിനോട്. ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ പ്രകടനം വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്. ടീമിന്റെ പ്രധാന പ്രശ്‌നങ്ങളെന്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യ ഓവറുകളിലെ ബാറ്റിങ്ങാണ് കുറച്ചുകാലമായി ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രധാന പ്രശ്‌നമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

adam-gilchrist

'മധ്യ ഓവറുകള്‍ ഏറെക്കാലമായി ഓസ്‌ട്രേലിയന്‍ ടീമിന് ഹാന്‍ഡ് ബ്രേക്കാണ്. പ്രത്യേകിച്ച് സ്പിന്‍ ബൗളിങ്ങിനെതിരെ. റണ്‍സ് നിരക്ക് കുറയുന്നതോടൊപ്പം വിക്കറ്റുകളും നഷ്ടമാകുന്നു. ആദ്യ ടി20യില്‍ത്തന്നെ അത് കണ്ടു. ആ മേഖലയില്‍ മറ്റ് ടീമുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കി കൂടുതല്‍ ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്നു'-ഗില്‍ക്രിസ്റ്റ് പറഞ്ഞു. കുറച്ച് വര്‍ഷങ്ങളായുള്ള ഈ പ്രശ്‌നം വീണ്ടും വെല്ലുവിളി ഉയര്‍ത്തുന്നു. ഇത് മനസിലാക്കയാണ് ഇംഗ്ലണ്ട് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയത്. മറ്റ് ടീമുകള്‍ക്കും ഇതറിയാം. എന്താണ് എതിരാളികളുടെ മനശാസ്ത്രം, പദ്ധതി, അതിനെ എങ്ങനെ മറികടക്കാം എന്നെല്ലാം മനസിലാക്കേണ്ടതുണ്ടെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

പ്രധാനമായ മറ്റൊരു പ്രശ്‌നം മികച്ച വിക്കറ്റ് കീപ്പറുടെ അഭാവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അലക്‌സ് ക്യാരിക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'വിക്കറ്റ് കീപ്പറായി അലക്‌സ് ക്യാരി വളരെ പ്രതീക്ഷ നല്‍കുന്നുണ്ട്. വിക്കറ്റ് കീപ്പിങ്ങിലും നയിക്കുന്നതിലും മിടുക്കനാണവന്‍. ഓപ്പണറെന്ന നിലയില്‍ ബിഗ്ബാഷ് ലീഗിലും തിളങ്ങി. ഫിനിഷന്‍ റോളില്‍ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനം അവന്‍ അര്‍ഹിക്കുന്നു. എപ്പോഴും '-ഗില്‍ക്രിസ്റ്റ് പറഞ്ഞു. ജോസ് ബട്‌ലറും ജോണി ബെയര്‍സ്‌റ്റോയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ മധ്യനിരയിലെ ബാറ്റിങ് ഓസീസിന് തലവേദനയാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍,മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ക്ക് സ്ഥിരതയില്ല. ഡേവിഡ് വാര്‍ണര്‍,ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത് എന്നിവര്‍ പുറത്തായാല്‍ ടീം വന്‍ ബാറ്റിങ് തകര്‍ച്ച നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Story first published: Saturday, September 12, 2020, 13:16 [IST]
Other articles published on Sep 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X