വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ടീം തോറ്റാല്‍ തീര്‍ന്നു', നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു, മനസ് തുറന്ന് രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രവി ശാസ്ത്രി യുഗത്തിന് വിരാമമായിരിക്കുകയാണ്. ഇത്തവണത്തെ ടി20 ലോകകപ്പിലൂടെയാണ് രവി ശാസ്ത്രി പരിശീലക സ്ഥാനമൊഴിഞ്ഞത്. ഇന്ത്യക്കൊപ്പം ഐസിസി കിരീടമില്ലാത്ത പരിശീലകനെന്ന ചീത്തപ്പേരോടെയാണ് അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നത്. അവസാന പ്രതീക്ഷ ഇത്തവണത്തെ ടി20 ലോകകപ്പിലായിരുന്നു. എന്നാല്‍ സെമി പോലും കാണാതെ ഇന്ത്യ പുറത്തായി.

ഇന്ത്യയുടെ പരിശീലകനായി നിന്ന് ടീമിനെ അതുല്യ നേട്ടങ്ങളിലേക്കെത്തിക്കാന്‍ രവിക്ക് സാധിച്ചു. രണ്ട് തവണ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതും സെന രാജ്യങ്ങളില്ലെല്ലാം ടി20 പരമ്പര നേടിയതുമെല്ലാം രവി ശാസ്ത്രിയുടെ കീഴിലെ ഇന്ത്യയുടെ മികച്ച നേട്ടങ്ങളാണ്. ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയും വളര്‍ത്തിയതിന് പിന്നില്‍ ശാസ്ത്രിയുടെ സ്വാധീനം ചെറുതല്ല. പ്രധാനമായും വിദേശ മൈതാനത്തെ പ്രകടനം. അഭിമാനിക്കാവുന്ന പല നേട്ടങ്ങളുണ്ടായിട്ടും നിരവധി തവണ അദ്ദേഹം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.

രവി ശാസ്ത്രിയുടെ മത്സരങ്ങള്‍ക്കിടയിലെ ഉറക്കമെല്ലാം ട്രോളന്‍മാരുടെ ഇഷ്ട വിഷയമാണ്. ഇപ്പോഴിതാ പരിശീലകസ്ഥാനം ഒഴിഞ്ഞ ശേഷം തന്റെ പരിശീലക ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രവി ശാസ്ത്രി. ഇത്രയും നാളും തന്നെ വിലയിരുത്തിയവരെ തനിക്ക് തിരിച്ച് വിലയിരുത്താനുള്ള സമയമാണിതെന്നാണ് രവി ശാസ്ത്രി പറഞ്ഞത്.

ravishastri

'ഏഴ് വര്‍ഷത്തോളം എന്നെ ആളുകള്‍ വിലയിരുത്തി. ഈ കാലയളവില്‍ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നടുവിലായിരുന്നു ജീവിതം. ഇപ്പോള്‍ പുറത്തിരുന്ന് ഇത്രയും കാലം എന്നെ വിലയിരുത്തിയവരെ തിരിച്ച് വിലയിരുത്താനുള്ള സമയമാണ്'-റിപ്പബ്ലിക്ക് വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു. പരിശീലകനായിരുന്ന കാലയളവില്‍ പല പ്രമുഖരും ഇന്ത്യയുടെയും രവി ശാസ്ത്രിയുടെയും പ്രകടനത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അവരോടെല്ലാം പകരം വീട്ടാനുള്ള സമയമാണിതെന്നാണ് തമാശ രൂപേണെ രവി ശാസ്ത്രി പറഞ്ഞത്.

ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ പലപ്പോഴും ശക്തമായ വിമര്‍ശനം നേരിട്ടിട്ടുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യയില്‍ ക്രിക്കറ്റിനെ വൈകാരികമായി സ്‌നേഹിക്കുന്നവര്‍ നിരവധിയാണെന്നും അതിനാല്‍ എത്ര ജയം നേടിയാലും ഒരു മത്സരം തോറ്റാല്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരുമെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയാണ് ക്രിക്കറ്റിനുള്ളത്. ഇന്ത്യയുടെ മത്സരം എവിടെ നടന്നാലും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്.

T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാംT20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം

'ഇന്ത്യയില്‍ ക്രിക്കറ്റ് മതമാണ്. നിങ്ങള്‍ അഞ്ച് മത്സരം ജയിച്ച ശേഷം ആറാം മത്സരം തോറ്റാല്‍ തോക്കും പേനയുമെല്ലാം നിങ്ങള്‍ക്കെതിരേ ഉയരും. നിരവധി മത്സരങ്ങള്‍ ജയിച്ചാലും ഒരു തോല്‍വി ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. പരിശീലകനാവുമ്പോള്‍ ഈ വെടിയുണ്ടകളെയെല്ലാം മറികടക്കേണ്ടതായി വരും. ഈ വെല്ലുവിളികളയെല്ലാം മറികടക്കേണ്ടതായുണ്ട്. ടീമില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ വിമര്‍ശനങ്ങളെ മാറ്റിനിര്‍ത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്'-രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറും ഇതിഹാസ ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡാണ് എത്തിയിരിക്കുന്നത്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിപ്പിച്ച രാഹുല്‍ ദ്രാവിഡ് ഇന്ത്യ എ ടീമിനൊപ്പവും പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെ നാളുകളായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരുന്ന ശേഷമാണ് ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി എത്തുന്നത്. ദ്രാവിഡ് എത്തുമ്പോഴും നിരവധി വെല്ലുവിളികള്‍ കാത്തിരിക്കുന്നുണ്ട്. ഐസിസി കിരീടത്തിലേക്ക് ടീമിനെയെത്തിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിനാല്‍ ദ്രാവിഡിന് അതിവേഗം മുന്നോട്ട് പോകേണ്ടതായി വരും.

Story first published: Friday, November 12, 2021, 19:33 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X