വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍, പന്ത്, സാഹ- ഇന്ത്യയുടെ മുഴുവന്‍ സമയ വിക്കറ്റ് കീപ്പര്‍ ആരാവണം? തിരഞ്ഞെടുത്ത് ഹോഗ്

തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം തിരഞ്ഞെടുത്തത്

ഇതിഹാസ താരം എംഎസ് ധോണിക്കു പകരം ആരെ സ്ഥിരം വിക്കറ്റ് കീപ്പറാക്കും? ടീം ഇന്ത്യക്കു ഇനിയും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യമാണിത്. ധോണിയുടെ പകരക്കാരന്റെ സ്ഥാനത്തേക്കു ഇന്ത്യ കണ്ടു വച്ചിരുന്നത് റിഷഭ് പന്തിനെയായിരുന്നു. ഒട്ടേറെ അവസരങ്ങള്‍ പന്തിന് ഇന്ത്യ നല്‍കിയെങ്കിലും ടീം മാനേജ്‌മെന്റിന്റെ പൂര്‍ണ വിശ്വാസം നേടിയെടുക്കാനായിട്ടില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ പരമ്പരകളില്‍ കെഎല്‍ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി നിശ്ചിത ഓവര്‍ പരമ്പരകളില്‍ പരീക്ഷിച്ചു നോക്കിയിരുന്നു. മോശമല്ലാത്ത പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാല്‍ ദീര്‍ഘകാലത്തേക്കു ആശ്രയിക്കാവുന്ന താരമാണോ രാഹുലെന്നതാണ് സംശയം.

ഇത്തരമൊരു ആശയക്കുഴപ്പത്തില്‍ നില്‍ക്കെ ഇന്ത്യക്കു മുഴുവന്‍ സമയ വിക്കറ്റ് കീപ്പറെ നിര്‍ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആരാണ് ബെസ്റ്റ്

ആരാണ് ബെസ്റ്റ്

മൂന്നു വിക്കറ്റ് കീപ്പര്‍മാരാണ് പ്രധാനമായും ഇന്ത്യയുടെ പരിഗണനയിലുള്ളത്. റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, വൃധിമാന്‍ സാഹ എന്നിവരാണ് ഇവര്‍. ആദ്യം സാഹയിലേക്കു വരാം. കാരണം അദ്ദേഹമാണ് ഇക്കൂട്ടത്തില്‍ ബെസ്റ്റ്. കാണം വളരെ താഴ്ന്നു നിന്നാണ് സാഹ വിക്കറ്റ് കാക്കുന്നത്. പന്ത് വരുമ്പോള്‍ അവസാന നിമിഷം വരെ സാഹ ഇളകില്ല, വളരെ സോഫ്റ്റായി പന്ത് ക്യാച്ച് ചെയ്യുകയാണ് അദ്ദേഹത്തിന്റെ രീതി. അതിവേഗം മൂവ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് സാഹ. ലെഗ് സൈഡിലേക്ക് പെട്ടെന്ന് നീങ്ങാനും സ്റ്റംപ് ചെയ്യാനും സാഹയ്ക്കാവും. സ്റ്റംപിങിലും അദ്ദേഹം മിടുക്കനാണ്. സ്റ്റുപുകള്‍ക്കു അരികിലേക്ക് നിന്ന് വിക്കറ്റ് കാക്കുമ്പോള്‍ ബാറ്റിന് അരികില്‍ തട്ടി വരുന്ന ക്യാച്ചുകള്‍ പെട്ടെന്നെടുക്കാനും സാഹയ്ക്കു സാധിക്കുന്നതായി ഹോഗ് വിലയിരുത്തി.

രാഹുല്‍ സാഹയെപ്പോലെ

രാഹുല്‍ സാഹയെപ്പോലെ

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തനിക്കു വിക്കറ്റ് കാക്കാന്‍ സാധിക്കുമെന്ന് രാഹുല്‍ തെളിയിച്ചു കളിഞ്ഞു. സാഹയെപ്പോലെ തന്നെ കൈകള്‍ വേഗത്തില്‍ ചലിപ്പിക്കാന്‍ രാഹുലിനാവും. എന്നാല്‍ ഉയരമുള്ളതിനാല്‍ ലെഗ് സൈഡിലേക്ക് അത്ര വേഗത്തില്‍ ക്യാച്ചെടുക്കാന്‍ താരത്തിനു സാധിക്കുന്നില്ല.
സാഹ, രാഹുല്‍ എന്നിവരില്‍ നിന്നും വ്യത്യസ്തനാണ് പന്ത്. അദ്ദേഹത്തിന്റേത് കുറേക്കൂടി പരന്ന പാദങ്ങളാണ്. കരുത്തുറ്റ കൈകളും പന്തിനുണ്ട്. അതിനാല്‍ മറ്റു രണ്ടു പേരേക്കാളും ബോള്‍ പിടിച്ചെടുക്കാന്‍ പന്തിനു കഴിയുമെന്നും ഹോഗ് വിശദമാക്കി.

ആരാവണം വിക്കറ്റ് കീപ്പര്‍?

ആരാവണം വിക്കറ്റ് കീപ്പര്‍?

അപ്പോള്‍ ഇവരില്‍ ആരാവണം മൂന്നു മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പര്‍? ടെസ്റ്റില്‍ രാഹുലിനെ വിക്കറ്റ് കീപ്പറാവുന്നതിനോട് താന്‍ യോജിക്കില്ല. കാരണം ഫസ്റ്റ് ക്ലാസ് തരത്തില്‍ അദ്ദേഹത്തിന് അത്ര അനുഭവസമ്പത്തില്ല.
ടെസ്റ്റില്‍ വിക്കറ്റ് കീപ്പറാക്കിയാല്‍ അത് രാഹുലിന്റെ ബാറ്റിങിനെയും സമ്മര്‍ദ്ദത്തിലാക്കും. അതിനാല്‍ സാഹ, പന്ത് ഇവരിലൊരാള്‍ ടെസ്റ്റില്‍ വിക്കറ്റ് കാക്കുന്നതാവും ഉചിതമെന്ന് ഹോഗ് അഭിപ്രായപ്പെട്ടു.

പന്തിന് മുന്‍തൂക്കം

പന്തിന് മുന്‍തൂക്കം

സാഹയേക്കാള്‍ പന്തിനാണ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി താന്‍ മുന്‍തൂക്കം നല്‍കുകയെന്ന് ഹോഗ് വ്യക്തമാക്കി. സാഹയേക്കാള്‍ കൂടുതല്‍ ആക്രണോത്സുക ശൈലിയുള്ള ബാറ്റ്‌സ്മാനാണ് പന്ത്. ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് ശക്തമാണ്. റണ്‍സിന്റെ ഭൂരിഭാഗവും അവര്‍ തന്നെ നേടും. അപ്പോള്‍ ഏഴാമനായി ഇറങ്ങുന്നയാള്‍ അതിവേഗം റണ്‍സ് നേടാന്‍ ശേഷിയുള്ള താരമായിരിക്കണം. എങ്കില്‍ മാത്രമേ എതിര്‍ ടീമിന് വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ പന്താണ് ഈ റോളില്‍ കൂടുതല്‍ അനുയോജ്യനെന്നു കാണാം. മല്‍സരത്തില്‍ പന്ത് ചില സ്റ്റംപിങുകള്‍ മിസ്സാക്കിയാലും കുഴപ്പമില്ല. കാരണം സാഹയേക്കാള്‍ കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ പന്തിന് ബാറ്റിങിലൂടെ സാധിക്കുമെന്ന് ഹോഗ് വിശദമാക്കി.

രാഹുല്‍ മതി

രാഹുല്‍ മതി

നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കു വന്നാല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവുന്നതാണ് കൂടുതല്‍ നല്ലതെന്നു ഹോഗ് അഭിപ്രായപ്പെട്ടു. കൂടുതല്‍ അഗ്രസീവായ പന്തിനെ ഏകദിനം, ടി20 എന്നിവയില്‍ താന്‍ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കുമെന്ന് നിങ്ങള്‍ കരുതിയിട്ടുണ്ടാവും. പക്ഷെ അങ്ങനെയല്ല. രാഹുലാണ് ഏകദിനം, ടി20 എന്നിവയില്‍ തന്റെ പ്രഥമ പരിഗണന.
രാഹുല്‍, പന്ത് എന്നിവരെ താരതമ്യം ചെയ്താല്‍ രാഹുലാണ് കൂടുതല്‍ അഗ്രസീവായ താരം. കളിയിലുടനീളം രാഹുല്‍ ഇത് നിലനിര്‍ത്തുമ്പോള്‍ പന്ത് ഇടയ്ക്കു വച്ച് നഷ്ടപ്പെടുത്തുന്നു. ഓവര്‍ അഗ്രസീവായി കളിക്കാന്‍ ശ്രമിക്കുന്നതാണ് പന്തിന്റെ പ്രശ്‌നം. രാഹുല്‍ കൂടുതല്‍ പക്വതയോടെ കളിക്കുമ്പോള്‍ അമിതാവേശം കാണിച്ച് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തുന്നതായും ഹോഗ് വിലയിരുത്തി.

പന്തിന് ഭാവിയില്‍ സാധിക്കും

പന്തിന് ഭാവിയില്‍ സാധിക്കും

ഭാവിയില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറാവാന്‍ പന്തിനു സാധിക്കുമെന്ന് ഹോഗ് പറഞ്ഞു. എന്നാല്‍ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ പന്ത് ഇനിയും മെച്ചപ്പെടാനുണ്ട്. അടുത്ത രണ്ടോ, മൂന്നോ വര്‍ഷത്തിനുള്ളില്‍ പന്ത് ഇന്ത്യയുടെ മുഴുവന്‍ സമയ വിക്കറ്റ് കീപ്പറായി മാറും. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായി അദ്ദേഹം മാറുകയും ചെയ്യും. എന്നാല്‍ അതിനു സാധിക്കണമെങ്കില്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ക്ക് ലഭിച്ചത് പോലെ മനോനില മെച്ചപ്പെടുത്താനുള്ള കോച്ചിനെയാണ് പന്തിന് ആവശ്യമെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 2, 2020, 14:29 [IST]
Other articles published on Jul 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X