വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് പിഴച്ചതെവിടെ? തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍ ഇതാണ്

കൈയെത്തും ദൂരത്ത് നിന്നാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം നഷ്ടമായത്. ജയിക്കാവുന്ന മല്‍സരത്തിലാണ് ഒടുവില്‍ ഇന്ത്യ അടിയറവ് പറഞ്ഞത്. 31 റണ്‍സിനായിരുന്നു ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി.

ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ബൗളര്‍മാരുടെയും പ്രകടനമാണ് ഒന്നാം ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ഭീഷണി ഉയര്‍ത്താന്‍ ഇന്ത്യക്കായത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍ ഇതാണ്. ചുവടെ വിവരിക്കുന്നു.

<strong>തോല്‍വിക്ക് കാരണം കോലിയുടെ ക്യാപ്റ്റന്‍സി; ആ തീരുമാനം; ആഞ്ഞടിച്ച് നാസര്‍ ഹുസൈന്‍</strong>തോല്‍വിക്ക് കാരണം കോലിയുടെ ക്യാപ്റ്റന്‍സി; ആ തീരുമാനം; ആഞ്ഞടിച്ച് നാസര്‍ ഹുസൈന്‍

നിരാശപ്പെടുത്തി ഇന്ത്യന്‍ ബാറ്റിങ് നിര

നിരാശപ്പെടുത്തി ഇന്ത്യന്‍ ബാറ്റിങ് നിര

ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികവ് പുലര്‍ത്തിയത്. ഒന്നാമിന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കോലി രണ്ടാമിന്നിങ്‌സിലും അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. കോലിയുടെ ഈ രണ്ട് ഇന്നിങ്‌സുകളില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ തോല്‍വി ദയനീയമാവുമായിരുന്നു. രണ്ടിന്നിങ്‌സുകളിലായി 200 റണ്‍സാണ് കോലി നേടിയത്.

രണ്ടിന്നിങ്‌സിലായി ഇന്ത്യന്‍ താരങ്ങളെല്ലാവരും കൂടി ആകെ നേടിയത്. 436 റണ്‍സാണ്. കോലിയുടെ 200 റണ്‍സ് ഒഴിവാക്കിയാല്‍ 236 റണ്‍സാണ് എക്‌സ്ട്രാസ് റണ്‍സുള്‍പ്പെടെ ഇന്ത്യയുടെ 10 താരങ്ങള്‍ ചേര്‍ന്ന് ആകെ നേടിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നിരാശകരമായ പ്രകടനം മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ തന്നെ ധാരാളം.

വട്ട പൂജ്യമായി കടലാസിലെ ചീറ്റപ്പുലികള്‍.. വാലറ്റനിരയും കണക്കാണ്

വട്ട പൂജ്യമായി കടലാസിലെ ചീറ്റപ്പുലികള്‍.. വാലറ്റനിരയും കണക്കാണ്

ടെസ്റ്റില്‍ മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരുണ്ട് ഇന്ത്യക്ക്. പക്ഷേ, എന്ത് കാര്യം, വട്ട പൂജ്യമായിരുന്നു കടലാസിലെ ചീറ്റപ്പുലികള്‍. ചേതേശ്വര്‍ പുജാരയെന്ന ടെസ്റ്റ് സ്‌പെഷ്വലിസ്റ്റിനെ ഒഴിവാക്കിയാണ് ശിഖര്‍ ധവാന് ഇന്ത്യ അവസരം നല്‍കിയത്. പക്ഷേ, ആ അവസരം ധവാന് മുതലാക്കാനായില്ല.

മുരളി വിജയിയും ലോകേഷ് രാഹുലും അജിന്‍ക്യ രഹാനെയും ദിനേഷ് കാര്‍ത്തികും തുടങ്ങിയ പ്രമുഖരെല്ലാം മല്‍സരത്തില്‍ നിരാശപ്പെടുത്തി. കോലിക്ക് പിന്തുണയുമായി ഇവരില്‍ ആരെങ്കിലും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിരുന്നെങ്കില്‍ മല്‍സരഫലം ഇന്ത്യക്ക് അനുകൂലമാവുമായിരുന്നു. പക്ഷേ, ആരും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ പോലും ശ്രമിച്ചില്ലായെന്നതാണ് സത്യം.

മുന്നേറ്റനിരയും മധ്യനിരയും പരാജയപ്പെടുന്ന മല്‍സരങ്ങളില്‍ വാലറ്റനിര രക്ഷകരാവുന്ന കാഴ്ച പലപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇത്തവണ അതും ഇന്ത്യക്ക് ഉപകാരപ്പെട്ടില്ല. രണ്ടാമിന്നിങ്‌സില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ ചെറിയ ചെറുത്ത് നില്‍പ്പ് മാറ്റിനിര്‍ത്തിയാല്‍ കോലി ഒഴികെയുള്ള എല്ലാ താരങ്ങളും ബാറ്റിങില്‍ പരാജയപ്പെട്ടുവെന്നതാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം.

കൈയ്യടിക്കാം ബൗളിങ് നിരയ്ക്ക്... ചെറിയൊരു പിഴവ് മാറ്റി നിര്‍ത്തിയാല്‍

കൈയ്യടിക്കാം ബൗളിങ് നിരയ്ക്ക്... ചെറിയൊരു പിഴവ് മാറ്റി നിര്‍ത്തിയാല്‍

ബൗളിങ് നിരയെ വിമര്‍ശിക്കാനുള്ള യാതൊരു വകയുമില്ല. കോലിയും ഇന്ത്യന്‍ ബൗളിങ് നിരയുമാണ് മല്‍സരത്തില്‍ ടീമിന് വിജയ പ്രതീക്ഷയെങ്കിലും നല്‍കിയത്. ബൗളര്‍മാരില്‍ ആര്‍ അശ്വിനും ഇശാന്ത് ശര്‍മയുമാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ ക്ഷോഭിച്ചത്. അശ്വിന്‍ ഏഴും ഇശാന്ത് ആറും വിക്കറ്റുകള്‍ രണ്ടിന്നിങ്‌സുകളിലായി വീഴ്ത്തി.

രണ്ടാമിന്നിങ്‌സില്‍ ഒരു ചെറിയ പിഴവ് ഇന്ത്യന്‍ ബൗളിങ് നിരയ്ക്കും അല്ലെങ്കിലും കോലിക്കും സംഭവിച്ചു. ഒരുഘട്ടത്തില്‍ ഏഴിന് 87 എന്ന നിലയിലേക്ക് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടിരുന്നു ഇന്ത്യ. ലീഡുള്‍പ്പെടെ 100 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് അപ്പോഴുണ്ടായിരുന്നത്. ലീഡുള്‍പ്പെടെ 150 റണ്‍സിലെങ്കിലും ഇംഗ്ലണ്ടിനെ ഒതുക്കാനായിരുന്നു ഇന്ത്യ ശ്രമിക്കേണ്ടിയിരുന്നത്. പക്ഷേ, സാം ക്യുറാന്‍, ആദില്‍ റാഷിദ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്ത്‌നിന്നു. ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം നല്‍കാനും അവര്‍ക്കായി. ഇത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായെന്ന് മല്‍സരത്തില്‍ തെളിയിക്കുകയും ചെയ്തു.

സാം ക്യുറാന്റെ ഓള്‍റൗണ്ട് പ്രകടനം

സാം ക്യുറാന്റെ ഓള്‍റൗണ്ട് പ്രകടനം

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിടുന്നതില്‍ ഇംഗ്ലീഷ് നിരയില്‍ ചുക്കാന്‍ പിടിച്ചത് സാം ക്യുറാനായിരുന്നു. ബാറ്റിങിലും ബൗളിങിലും ഒരു പോലെ മികവ് പുലര്‍ത്തി ക്യുറാന്‍ ഇന്ത്യയുടെ അന്തകനായി മാറുകയായിരുന്നു.

ഒന്നാമിന്നിങ്‌സില്‍ 24 റണ്‍സ് നേടിയ ക്യുറാന്‍ ബൗളിങില്‍ നാല് വിക്കറ്റ് വീഴ്ത്തി മിന്നി. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റിങ്‌നിര തകര്‍ന്നടിഞ്ഞപ്പോള്‍ വാലറ്റനിരയില്‍ രക്ഷകന്റെ റോളേറ്റെടുത്ത് ക്യുറാന്‍ വിജയശില്‍പ്പിയായി മാറുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 63 റണ്‍സ് നേടുന്നതോടൊപ്പം ബൗളിങില്‍ ഒരു വിക്കറ്റും നേടിയാണ് ക്യുറാന്‍ ഇന്ത്യയുടെ വില്ലനായി മാറിയത്.

ഫീല്‍ഡിങിലും പിഴവുകള്‍ വരുത്തി ഇന്ത്യ

ഫീല്‍ഡിങിലും പിഴവുകള്‍ വരുത്തി ഇന്ത്യ

ബാറ്റ്‌സ്മാന്‍മാര്‍ കഴിഞ്ഞാല്‍ ഫീല്‍ഡര്‍മാരാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണക്കാര്‍. ഓരോ ഇന്നിങ്‌സുകളിലും രണ്ട് ക്യാച്ച് വീതമാണ് ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. പ്രത്യേകിച്ച് സ്ലിപ്പില്‍ വന്ന പിഴവുകള്‍.

ഒന്നാമിന്നിങ്‌സില്‍ അജിന്‍ക്യ രഹാനെയും ദിനേഷ് കാര്‍ത്തികും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. രണ്ടാമിന്നിങ്‌സില്‍ സ്ലിപ്പില്‍ നിന്ന ശിഖര്‍ ധവാന്‍ രണ്ട് ക്യാച്ചവസരങ്ങളാണ് പാഴാക്കിയത്. 31 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ക്യുറാന്റെ ക്യാച്ചവസരം നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് പിന്നീട് വന്‍ തിരിച്ചടിയായി മാറുകയും ചെയ്തു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, August 5, 2018, 13:11 [IST]
Other articles published on Aug 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X