വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇവര്‍ക്ക് ഹേറ്റേഴ്‌സില്ല', ടൂര്‍ണമെന്റിലെ ആരാധകരുടെ അഞ്ച് ഇഷ്ട താരങ്ങള്‍ ഇവരാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം ഈ മാസം 18ന് നടക്കാനൊരുങ്ങുകയാണ്. വിജയകരമായ 13 സീസണുകളുമായി ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗാണ് ഇപ്പോള്‍ ഐപിഎല്‍. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും പങ്കെടുക്കുന്ന ലീഗിന് വലിയ ആരാധക പിന്തുണയുമുണ്ട്. ഇത്രയും വലിയ താരസമ്പന്നമായ ക്രിക്കറ്റ് ലീഗില്‍ ഹേറ്റേഴ്‌സില്ലാത്ത താരങ്ങളുണ്ടോ? ഈ അഞ്ച് താരങ്ങള്‍ക്ക് ഹേറ്റേഴ്‌സ് ഇല്ലെന്ന് തന്നെ പറയാം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ഹേറ്റേഴ്‌സ് ഇല്ലെന്ന് തന്നെ പറയാം. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഭുവി വിക്കറ്റെടുത്താലും റണ്‍സ് വഴങ്ങിയാലും അമിത പ്രതികരണം നടത്താത്ത താരങ്ങളിലൊരാളാണ്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റും ന്യൂബോളില്‍ അസാമാന്യമായി പന്ത് സ്വിങ് ചെയ്യാനും മികവുള്ള ഭുവി അവസാന സീസണില്‍ പരിക്കിനെത്തുടര്‍ന്ന് തുടക്കത്തിലെ തന്നെ പുറത്തായി.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരവുമായ അജിന്‍ക്യ രഹാനെ ഹേറ്റേഴ്‌സില്ലാത്ത താരങ്ങളിലൊരാളാണ്. രാഹുല്‍ ദ്രാവിഡിനെ റോള്‍ മോഡലായി കാണുന്ന രഹാനെ ശാന്തനായ താരമാണ്. ഇന്ത്യക്കുവേണ്ടിയും ഐപിഎല്ലിലും കളിക്കുമ്പോള്‍ ഒരു തവണ പോലും അദ്ദേഹം നിയന്ത്രണം വിട്ട് പെരുമാറിയിട്ടില്ല. ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ സജീവമായ രഹാനെ ഒരിക്കല്‍ പോലും വെറുപ്പ് സൃഷ്ടിക്കുന്ന രീതിയില്‍ കളത്തില്‍ പെരുമാറിയിട്ടില്ല. എപ്പോഴും ചിരിയോടെ കളത്തില്‍ തുടരുന്നതാണ് രഹാനെയെ ആരാധക ഹൃദയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഏവരുടേയും മനം കവരുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. മൈതാനത്തിന്റെ ഏത് വശത്തേക്കും ഷോട്ട് പായിക്കാന്‍ മികവുള്ള ഡിവില്ലിയേഴ്‌സിനും ഹേറ്റേഴ്‌സില്ലെന്ന് പറയാം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ കളി തുടരുന്നുണ്ട്. 169 ഐപിഎല്ലില്‍ നിന്നായി 40.4 ശരാശരിയില്‍ 4849 റണ്‍സ് എബിഡിയുടെ പേരിലുണ്ട്. ഇത്തവണയും ആര്‍സിബി താരത്തെ നിലനിര്‍ത്തിയിട്ടുണ്ട്.

ജസ്പ്രീത് ബൂംറ

ജസ്പ്രീത് ബൂംറ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ജസ്പ്രീത് ബൂംറ. മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടായ ബൂംറയ്ക്കും ഹേറ്റേഴ്‌സ് ഇല്ല. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെയെല്ലാം തന്റെ ബൗളിങ് മികവുകൊണ്ട് ആരാധകനാക്കി മാറ്റിയ താരമാണ് ബൂംറ. 92 ഐപിഎല്ലില്‍ നിന്നായി 109 വിക്കറ്റ് താരത്തിന്റെ പേരിലുണ്ട്. 27കാരനായ താരം ഇത്തവണയും മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ട്.

 കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരവുമായ കെയ്ന്‍ വില്യംസണും ഹേറ്റേഴ്‌സില്ല. ഏത് സാഹചര്യത്തേയും ചിരിയോടെ നേരിടുന്ന വില്യംസണ്‍ ഒരു തവണ പോലും നിയന്ത്രണം നഷ്ടമാകുന്ന രീതിയില്‍ കളത്തില്‍ പെരുമാറിയിട്ടില്ല. 2019ലെ ഏകദിന ലോകകപ്പില്‍ കിവീസിനെ ഫൈനലിലേക്കെത്തിച്ച താരമാണ് അദ്ദേഹം. 53 ഐപിഎല്ലില്‍ നിന്നായി 1619 റണ്‍സാണ് വില്യംസണിന്റെ പേരിലുള്ളത്. ലോകത്താകെമാനം ആരാധകരുള്ള താരമാണ് അദ്ദേഹം.

Story first published: Friday, February 5, 2021, 21:06 [IST]
Other articles published on Feb 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X