വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലീഷ് വീര്യം; ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡ്; അടിച്ചുകൂട്ടിയത് 481 റണ്‍സ്

By Mohammed Shafeeq Ap
ഏകദിന ക്രിക്കറ്റിൽ റെക്കോർടിട്ട് ഇംഗ്ലണ്ട് | Oneindia Malayalam
England Record

നോട്ടിങ്ഹാം: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡിട്ട് ഇംഗ്ലണ്ട്. ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീം ടോട്ടലും അടിച്ചെടുത്തു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 481 റണ്‍സാണ് ഇംഗ്ലീഷ് പട അടിച്ചുകൂട്ടിയത്. ഓപണര്‍ ജോണി ബെയര്‍സ്‌റ്റോവിന്റേയും (139) അലെക്‌സ് ഹെയ്ല്‍സിന്റേയും (147) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് റെക്കോഡ് സ്‌കോര്‍ സമ്മാനിച്ചത്.

ഇംഗ്ലണ്ടിന്റെ തന്നെ പേരിലുള്ള റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. പാകിസ്താനെതിരേ 2016ല്‍ ഇതേ വേദിയില്‍ വച്ച് ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 444 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇത് മൂന്നാം തവണയാണ് ഇംഗ്ലണ്ട് 400ന് മുകളില്‍ സ്‌കോര്‍ നേടുന്നത്. 2015ല്‍ ബെര്‍മിങ്ഹാമില്‍ ന്യൂസിലന്‍ഡിനെതിരേ ഒമ്പത് വിക്കറ്റിന് 408 റണ്‍സ് നേടാന്‍ ഇംഗ്ലണ്ടിനായിരുന്നു.

92 പന്തില്‍ 16 ബൗണ്ടറിയും അഞ്ച് സിക്‌സറും അടിച്ചാണ് ഹെയ്ല്‍സ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്. ഇത്ര തന്നെ പന്തില്‍ 15 ബൗണ്ടറിയും അഞ്ച് സിക്‌സറുമാണ് ബെയര്‍‌സ്റ്റോവ് അടിച്ചുകൂട്ടിയത്. കൂടാതെ ഓപ്പണര്‍ ജേസന്‍ റോയിയും (82) ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും (67) ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ തിളങ്ങി. 61 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് റോയിയുടെ ഇന്നിങ്‌സെങ്കില്‍ 30 പന്തില്‍ ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതാണ് മോര്‍ഗന്റെ വെടിക്കെട്ട് ബാറ്റിങ്.

ഓസീസ് ബൗളിങ് നിരയില്‍ ആന്‍ഡ്രു ടൈയും അവോന്‍ റിച്ചാര്‍ഡ്‌സനും മാര്‍കസ് സ്‌റ്റോയ്‌നിസുമാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ പ്രഹരം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത്. ടൈ ഒമ്പത് ഓവറില്‍ 100 റണ്‍സും റിച്ചാര്‍ഡ്‌സന്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി 92 റണ്‍സും സ്‌റ്റോയ്‌നിസ് എട്ട് ഓവറില്‍ 85 റണ്‍സും വിട്ടുകൊടുത്തു.

ഏകദിന ക്രിക്കറ്റില്‍ 34 വര്‍ഷത്തെ തങ്ങളുടെ മോശം റാങ്കിങിലേക്ക് വീണ ഓസീസിന് നാണക്കേടിന്റെ മറ്റൊരു റെക്കോഡ് വന്‍ ആഘാതമായി മാറിയിരിക്കുകയാണ്. മൂന്നാം ഏകദിനത്തില്‍ തോറ്റാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഓസീസിന് നഷ്ടമാവും. നേരത്തെ, ആദ്യ രണ്ട് ഏകദിനത്തിലും സന്ദര്‍ശകരായ ഓസീസ് പരാജയം ഏറ്റുവാങ്ങിയിരുന്നു.

Story first published: Tuesday, June 19, 2018, 23:57 [IST]
Other articles published on Jun 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X