വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐയ്ക്ക് 121 കോടി രൂപയുടെ പിഴ ചുമത്തി; ശ്രീനിവാസനും ലളിത് മോദിയും പെട്ടു

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിസിസിഐയ്ക്ക് 121 കോടി രൂപയുടെ പിഴ ചുമത്തി. മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട്) നിയമം തെറ്റിച്ചുവെന്ന് കാണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പിഴ. ശ്രീനിവാസന്‍, ലളിത് മോദി, തുടങ്ങിയവരും പിഴയടക്കണം.

bcci

ബിസിസിഐക്ക് 82.66 കോടി രൂപയും എന്‍. ശ്രീനിവാസന്‍ (11.53 കോടി), ലളിത് മോദി (9.72 കോടി), ബി.സി.സി.ഐ മുന്‍ ട്രഷറര്‍ എം.പി പാണ്ഡവ് (9.72 കോടി) എന്നിങ്ങനെയാണ് പിഴ. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാന്‍വന്‍കൂറിന് 7 കോടിയും പിഴ നിര്‍ദ്ദേശിച്ചിട്ടുണ്ട് 2009ലെ ഐ.പി.ല്ലുമായി ബന്ധപ്പെട്ടാണ് നടപടി.

ദക്ഷിണാഫ്രിക്കയില്‍ സംഘടിപ്പിച്ച ഐപിഎല്ലിന്റെ ഭാഗമായി 243 കോടി രൂപ രാജ്യത്തിന് പുറത്തേക്ക് കൈമാറ്റം ചെയ്തത് നിയമങ്ങള്‍ പാലിക്കാതെയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ഇതുസംബന്ധിച്ച് ബിസിസിഐ അധികൃതരെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. 45 ദിവസത്തിനുള്ള പിഴ ഒടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തശേഷം കടന്നുകളഞ്ഞ ലളിത് മോദി ഇപ്പോള്‍ ലണ്ടനില്‍ കഴിയുകയാണ്.

Story first published: Friday, June 1, 2018, 11:14 [IST]
Other articles published on Jun 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X