വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിതോറ്റിട്ടും കലിപ്പ്; ഡക്ക്‌വര്‍ത്ത് ലൂയിസ് മഴ നിയമത്തിനെതിരെ ആഞ്ഞടിച്ച് ദിനേഷ് കാര്‍ത്തിക്

കൊല്‍ക്കത്ത: ഇന്ത്യന്‍താരം കെഎല്‍ രാഹുലിന്റെയും വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിന്റെയും ബാറ്റിങ് മികവില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ പഞ്ചാബ് ജയിച്ചെങ്കിലും ദിനേഷ് കാര്‍ത്തിക് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഡക്ക് വര്‍ത്ത് ലൂയിസ് മഴ നിയമം പൂര്‍ണായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് കളിക്കുശേഷം പറഞ്ഞു.

കൊല്‍ക്കത്തയുടെ 192 റണ്‍സ് പഞ്ചാബ് പിന്തുടരുന്നതിനിടെ മഴകളി മുടക്കിയിരുന്നു. 8.2 ഓവറില്‍ 96 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു മഴയെത്തിയത്. പിന്നീട് 13 ഓവറില്‍ 125 റണ്‍സെന്ന രീതിയില്‍ ലക്ഷ്യം പുന:ക്രമീകരിച്ചു. ഡക്ക്‌വര്‍ത്ത് മഴനിയമപ്രകാരം പഞ്ചാബ് ജയിച്ചുകയറുകയും ചെയ്തു.

dinesh

എന്നാല്‍, ഡക്ക് വെര്‍ത്തിന് പകരം വിജെഡി നിയമം നടപ്പാക്കണമെന്നാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് പറയുന്നത്. ആഭ്യന്തര മത്സരങ്ങളില്‍ വിജെഡി നിയമം പരിഗണിക്കുന്നുണ്ട്. ഐപിഎല്ലിലും അതേ നിയമം എന്തുകൊണ്ട് പരീക്ഷിച്ചുകൂടായെന്ന് ദിനേഷ് കാര്‍ത്തിക് ചോദിച്ചു.

മലയാളിയായ വി ജയദേവന്‍ ആവഷ്‌കരിച്ച വിഡെജി മഴനിയമം ബിസിസിഐ അംഗീകരിച്ചതാണ്. ഇതാണ് കുറേക്കൂടി നീതിയുക്തമായ നിയമമെന്ന് കാര്‍ത്തിക് ചൂണ്ടിക്കാട്ടി. മത്സരം പുരോഗമിക്കുമ്പോള്‍ ഒന്നോ രണ്ടോ വിക്കറ്റ് വീണാല്‍ കളി മാറിമറിയും. എന്നാല്‍, ലക്ഷ്യം പുനക്രമീകരിച്ചപ്പോള്‍ പഞ്ചാബിന് വിജയം എളുപ്പമായെന്നും കൊല്‍ക്കത്ത ക്യാപ്റ്റന്‍ വ്യക്തമാക്കി. അതേസമയം, ഐപിഎല്‍ ഐസിസി നിയമപ്രകാരമാണ് നടക്കുന്നത്. ഒട്ടേറെ അന്താരാഷ്ട്ര താരങ്ങള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തുന്നു. അതുകൊണ്ടുതന്നെ ബിസിസിഐ മാത്രം അംഗീകരിച്ച ഒരു നിയമത്തെ ഐപിഎല്ലില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല.

Story first published: Sunday, April 22, 2018, 12:29 [IST]
Other articles published on Apr 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X