വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് ഡ്രസിങ് റൂമില്‍ ദ്രാവിഡിനെന്ത് കാര്യം? സംഭവം ഇങ്ങനെ... സത്യം വെളിപ്പെടുത്തി വന്‍മതില്‍

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ച ശേഷമായിരുന്നു സംഭവം

By Manu

മുംബൈ: ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്മാരായ ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പൃഥ്വി ഷായുടെ നായകത്വത്തില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ പരിശീലന മികവിലാണ് ഇന്ത്യ നാലാം തവണയും ചാംപ്യന്‍മാരായത്. ഇതോടെ കൂടുതല്‍ തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ തങ്ങളുടെ പേരിലാക്കിയിരുന്നു.

ചിരവൈരികളായ പാകിസ്താനെ സെമി ഫൈനലില്‍ തകര്‍ത്തുവിട്ട ശേഷം ദ്രാവിഡ് പാക് ടീമിന്റെ ഡ്രസിങ് റൂമിലെത്തി അവരുടെ താരങ്ങളുമായി സംസാരിച്ചുവെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ദ്രാവിഡ് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.

വെളിപ്പെടുത്തിയത് പാക് കോച്ച് തന്നെ

വെളിപ്പെടുത്തിയത് പാക് കോച്ച് തന്നെ

പാകിസ്താന്റെ ടീമിന്റെ കോച്ചായ നദീം ഖാനാണ് സെമിക്കു ശേഷം ദ്രാവിഡ് ടീമിന്റെ ഡ്രസിങ് റൂമില്‍ വന്നിരുന്നുവെന്ന കാര്യം ആദ്യമായി വെളിപ്പെടുത്തിയത്.
ദ്രാവിഡിനെപ്പൊലുള്ള ഒരു ഇതിഹാസതാരം തങ്ങളെ കാണാനെത്തിയത് വലിയ കാര്യമാണെന്ന് നദീന്‍ ഖാന്‍ പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് പാക് ടീമിനെ ആശ്വസിപ്പിക്കാന്‍ ദ്രാവിഡ് അവരുടെ താരങ്ങളെ സന്ദര്‍ശിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

സംഭവം അങ്ങനെയല്ലെന്ന് ദ്രാവിഡ്

സംഭവം അങ്ങനെയല്ലെന്ന് ദ്രാവിഡ്

താന്‍ പാക് ടീമിന്റെ ഡ്രസിങ് റൂമില്‍ പോയന്ന വാര്‍ത്ത തെറ്റാണെന്ന് ദ്രാവിഡ് മുംബൈയില്‍ വച്ചു പറഞ്ഞു.
ഞാന്‍ പാക് ടീമിന്റെ ഡ്രസിങ് റൂമില്‍ പോയിട്ടില്ല. പ്രതിഭാശാലിയായ ഒരു ഇടംകൈയന്‍ പേസര്‍ പാക് ടീമിനുണ്ട്. ടൂര്‍ണമെന്റിലുടനീളം അവന്‍ നന്നായി പന്തെറിയുകയും ചെയ്തതായി ദ്രാവിഡ് വിശദമാക്കി.

കണ്ടത് ഡ്രസിങ് റൂമിന് പുറത്തുവച്ച്

കണ്ടത് ഡ്രസിങ് റൂമിന് പുറത്തുവച്ച്

ഏറെ മതിപ്പുണ്ടാക്കിയ ഈ പാക് താരത്തെ സെമി ഫൈനലിനു ശേഷം നേരിട്ടു കാണാന്‍ തീരുമാനിക്കുകയായിരുന്നു. പാക് ടീമിന്റെ ഡ്രസിങ് റൂമിനു പുറത്തു വച്ച് ഈ താരത്തെ കണ്ടുമുട്ടുകയും ലോകകപ്പിലെ പ്രകടനത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.
കോച്ചെന്ന നിലയില്‍ ഇത്തരം പുതിയ പ്രതിഭകള്‍ ഉയര്‍ന്നു വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടാവാറുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

പാക് ടീം മാനേജ്‌മെന്റ് ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി

പാക് ടീം മാനേജ്‌മെന്റ് ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി

പാകിസ്താന്‍ ടീം മാനേജ്‌മെന്റ് ടൂര്‍ണമെന്റില്‍ കളിച്ച ഇന്ത്യന്‍ സംഘത്തെക്കുറിച്ച് പുകഴ്ത്തിപ്പറഞ്ഞതായി ദ്രാവിഡ് വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള യുവതാരങ്ങള്‍ ഉജ്ജ്വലമായാണ് കളിക്കുന്നതെന്നാണ് പാക് കോച്ചിങ് സംഘത്തിലുള്ളവര്‍ തന്നോട് പറഞ്ഞത്. ടീമിനെ അവര്‍ പ്രശംസ കൊണ്ട് മൂടുകയായിരുന്നു.
പാക് ടീമിലും പ്രതിഭാശാലികളായ താരങ്ങളുണ്ടെന്ന് താന്‍ അവരോട് തിരിച്ചുപറഞ്ഞതായും ദ്രാവിഡ് വിശദമാക്കി.

കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം

കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം

കൂട്ടായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം ഇത്രയും ഉയരങ്ങളിലെത്തിയതെന്നും അതില്‍ വളരയെധികം സന്തോഷമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.
കഴിഞ്ഞ 14-16 മാസങ്ങളായി തയ്യാറെടുപ്പിലായിരുന്നു. ഇവയ്‌ക്കെല്ലാം ന്യൂസിലന്‍ഡില്‍ ഫലം കണ്ടിരിക്കുന്നു. ലോകകപ്പിന് തയ്യാറെടുക്കുക മാത്രമല്ല, അണ്ടര്‍ 19 തലത്തില്‍ തന്നെ മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞുവെന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നു. ഇതു ടീം വര്‍ക്കിന്റെ വിജയം കൂടിയാണെന്നും ഇന്ത്യന്‍ വന്‍മതില്‍ ചൂണ്ടിക്കാട്ടി.

ഫൈനലിലെ പ്രകടനം അത്ര മികച്ചതല്ല

ഫൈനലിലെ പ്രകടനം അത്ര മികച്ചതല്ല

ടൂര്‍ണമെന്റിലുടനീളം എതിര്‍ ടീമിനെ നിഷ്പ്രഭരാക്കിയായിരുന്നു ഇന്ത്യന്‍ കുതിപ്പ്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനലിലെ പ്രകടനത്തില്‍ ദ്രാവിഡ് പൂര്‍ണ സംതൃപ്തനല്ല.
ഫൈനലിലേത് ടീമിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നില്ല. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരേയും സെമിയില്‍ പാകിസ്താനെതിരേയുമായിരുന്നു ഏറ്റവും ആധികാരികമായ പ്രകടനങ്ങളെന്നും ദ്രാവിഡ് വിലയിരുത്തി.

സീനിയര്‍ തലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം

സീനിയര്‍ തലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം

അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമിലെ താരങ്ങള്‍ എത്രയും പെട്ടെന്ന് സീനിയര്‍ തലത്തില്‍ കളിച്ച് മികവ് തെളിയിക്കാന്‍ ശ്രമിക്കണമെന്ന് ദ്രാവിഡ് ഉപദേശിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ഇവര്‍ക്ക് വളരാനുള്ള മികച്ച അവസരം കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Wednesday, February 7, 2018, 10:38 [IST]
Other articles published on Feb 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X