വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ വിരമിക്കല്‍ തീരുമാനം ഉടനില്ല? അതുവരെ മൗനം തുടരും... ലക്ഷ്യം ആ ടൂര്‍ണമെന്റ് തന്നെ

കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം ധോണി ടീമിനു പുറത്താണ്

ദില്ലി: മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കും കൃത്യമായ ധാരണയില്ല. ധോണി എപ്പോള്‍ ദേശീയ ടീമില്‍ മടങ്ങിയെത്തുമെന്ന കാര്യത്തില്‍ മാസങ്ങള്‍ക്കു മുമ്പ് തുടങ്ങിയ സസ്‌പെന്‍സ് ഇപ്പോഴും നീളുകയാണ്.

ബിസിസിഐ കരാറില്ല... ടി20 ലോകകപ്പില്‍ ഇനി ധോണിക്കു കളിക്കാനാവുമോ? ഇതാണ് ഉത്തരംബിസിസിഐ കരാറില്ല... ടി20 ലോകകപ്പില്‍ ഇനി ധോണിക്കു കളിക്കാനാവുമോ? ഇതാണ് ഉത്തരം

അതിനിടെ ബിസിസിഐ തങ്ങളുടെ മുഖ്യ കരാറില്‍ നിന്നും കഴിഞ്ഞ ദിവസം അദ്ദേഹത്തെ നീക്കുകയും ചെയ്തിരുന്നു. ഇതോടെ ഇനിയൊരിക്കലും ഒരുപക്ഷെ ധോണിയെ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടേക്കില്ലെന്നും ആരാധകര്‍ ഭയപ്പെടുന്നു. എന്നാല്‍ ഉടനൊന്നും ധോണി വിരമിക്കല്‍ പ്രഖ്യാപിക്കില്ലെന്നാണ് സൂചനകള്‍.

ഐപിഎല്‍ വരെ മൗനം തുടരും

ഐപിഎല്‍ വരെ മൗനം തുടരും

വരാനിരിക്കുന്ന ഐപിഎല്‍ വരെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാനിടയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീണ്ടുമൊരു സീസണില്‍ കൂടി നയിക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണി.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇത്തവണ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ദേശീയ ടീമിലേക്കു തന്റെ മടങ്ങിവരവിന് അതു വഴിയൊരുക്കുമെന്നും ധോണി പ്രതീക്ഷിക്കുന്നു.

ടി20 ലോകകപ്പ് കളിച്ചേക്കും

ടി20 ലോകകപ്പ് കളിച്ചേക്കും

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കൂടി കളിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ധോണി ആലോചിക്കുന്നതായാണ് സൂചനകള്‍. പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ നായകന്‍ കൂടിയാണ് അദ്ദേഹം.
ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. അതുകൊണ്ടു തന്നെ ടീമില്‍ തിരിച്ചെത്താന്‍ ധോണിക്കു ലഭിക്കുന്ന ഏക അവസരം കൂടിയായിരിക്കും ഐപിഎല്‍.

ഭാജി ഉദാഹരണം

ഭാജി ഉദാഹരണം

ധോണി ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിക്കുമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. 2015-16നു ശേഷം ഭാജി ഇന്ത്യക്കായി കളിച്ചിട്ടില്ല. പക്ഷെ അദ്ദേഹം ഇപ്പോഴും ഐപിഎല്ലിലുണ്ട്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിട്ടുമില്ല. അതുപോലെ ധോണിയുടെ വിരമിക്കലും വൈകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാറില്‍ വലിയ കാര്യമില്ല

കരാറില്‍ വലിയ കാര്യമില്ല

ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നത് ധോണിയുടെ മടങ്ങിവരവിനെ ബാധിക്കുമെന്നു പറയാന്‍ സാധിക്കില്ല. ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ തുടങ്ങിയ യുവ താരങ്ങളും ഇത്തവണ കരാറിന്റെ പരിധിയില്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഇരുവരും ടീമില്‍ എപ്പോള്‍ വേണമെങ്കിലും എത്താന്‍ സാധ്യതയുള്ള താരങ്ങളാണ്. അതുപോലെ തന്നെയാണ് ധോണിയും. ദേശീയ ടീമിലേക്കു എപ്പോള്‍ വേണമെങ്കിലും തിരികെ വിളിക്കാന്‍ സാധ്യതയുള്ള താരമാണ് ധോണിയെന്നും അടുത്ത വൃത്തങ്ങള്‍ വിശദമാക്കി.

ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍

ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍

ഏകദിന ക്രിക്കറ്റില്‍ നിന്നും ധോണി അധികം വൈകാതെ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അടുത്തിടെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധോണിയോ, ബന്ധപ്പെട്ട മറ്റുള്ളവരോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
ഏകദിനത്തില്‍ നിന്നു വിരമിച്ചാലും ടി20യില്‍ ധോണി തുടര്‍ന്നും കളിക്കുമെന്നു തന്നെയാണ് ശാസ്ത്രിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തിയാല്‍ ധോണിയെ ടി20 ലോകകപ്പ് ടീമിലേക്കു പരിഗണിക്കുമെന്നും ശാസ്ത്രി വ്യക്തമാക്കിയിരുന്നു.

Story first published: Friday, January 17, 2020, 17:39 [IST]
Other articles published on Jan 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X