ധോണി ഇന്ത്യന്‍ ടീമില്‍ തുടരണോ?; ആദം ഗില്‍ക്രിസ്റ്റ് പറയുന്നത്

Posted By:

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീമിലെ സാന്നിധ്യം അടുത്തിടെ പലപ്പോഴും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഇന്ത്യയ്ക്ക് സമാനതകളില്ലാത്ത വിജയം നേടിത്തന്ന ക്യാപ്റ്റനും കളിക്കാരനുമൊക്കെയാണെങ്കിലും ധോണിയുടെ ബാറ്റിങ് പ്രകടനമാണ് ചര്‍ച്ചയ്ക്കടിസ്ഥാനം. അടുത്ത ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യമുണ്ടാകുമോ എന്ന കാര്യത്തിലും വാദപ്രതിവാദം നടക്കുന്നുണ്ട്.


ഇതിനിടെ ധോണിയെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടു രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്. ധോണിയുടെ വില കുറച്ചുകാണരുതെന്ന് ഗില്‍ക്രിസ്റ്റ് പറയുന്നു. ഇന്ത്യ യുവതാരങ്ങളെ പ്രോത്യാഹിപ്പിക്കുന്നത് തന്നതുതന്നെ. അതേസമയം ധോണിയെ പോലുള്ള അനുഭവ സമ്പന്നരെ നിലനിര്‍ത്തുന്നതും സന്തോഷം നല്‍കുന്നതാണെന്ന് ഗില്ലി പറഞ്ഞു.

adamgilcrist

ധോണി ഇപ്പോഴും മികച്ച വിക്കറ്റ് കീപ്പറാണ്. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും ധോണിക്ക് സാധിക്കും. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം തികച്ചും തുലനമുള്ളതാണ്. ധോണി ടീമിലെ അവിഭാജ്യ ഘടകമാണെന്നും മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിലയിരുത്തി. അടുത്ത ലോകകപ്പില്‍ കളിക്കാനുകുമോ എന്ന് ധോണിക്കുതന്നെ തീരുമാനിക്കാം.

ധോണിയേക്കാള്‍ മികച്ച മറ്റൊരാള്‍ ഇന്ത്യയ്ക്ക് കളിക്കാനുണ്ടോ എന്നകാര്യം തനിക്കറിയില്ല. എന്നാല്‍ ധോണി മികച്ചവനാണ്. അടുത്ത രണ്ടുവര്‍ഷംകൂടി ധോണിക്ക് തുടരാന്‍ സാധിക്കും. ശരിയായ സമയത്ത് വിരമിക്കല്‍ തീരുമാനമെടുക്കാന്‍ ധോണിക്ക് കഴിയുമെന്നും ഗില്ലി പറഞ്ഞു.

Story first published: Saturday, November 4, 2017, 7:56 [IST]
Other articles published on Nov 4, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍