മലയാളം പാട്ട് പാടി ഞെട്ടിച്ച ധോണിയുടെ മകള്‍ വീണ്ടും... പുതിയ വീഡിയോ പുറത്ത്, ഇതും വൈറല്‍

Written By:

റാഞ്ചി: ഇന്ത്യയുടെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രണ്ടു വയസ്സ് മാത്രം പ്രായമുള്ള സിവ ഇതിനകം തൊട്ടതെല്ലാം പൊന്നാക്കിക്കഴിഞ്ഞു. നേരത്തേ മലയാളം പാട്ടായ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം അക്ഷരസ്ഫുടതയോടെ പാടി സിവ മലയാളികളുടെ മനം കവര്‍ന്നിരുന്നു. സിവയുടെ പാട്ടിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സിവയുടെ പുതിയൊരു വീഡിയോ കൂടി പുറത്തിറങ്ങിയിരിക്കുന്നു. കഴിഞ്ഞ വീഡിയോയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുതുതായി ഇറങ്ങിയ വീഡിയോവെന്നതാണ് ശ്രദ്ധേയം.

ചപ്പാത്തി പരത്തുന്ന സിവ

ചപ്പാത്തി പരത്തുന്ന സിവ

വളരെ കൂളായി പക്വത വന്ന ഒരു വീട്ടമ്മയെപ്പോലെ ഇരുന്ന് ചപ്പാത്തി പരത്തുന്ന സിവയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിവ സിങ് ധോണിയെന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേ സിവ മലയാളം പാട്ട് പാടുന്ന വീഡിയോയും ഇതിലൂടെയാണ് പുറത്തുവന്നത്.
റൗണ്ട് റൗണ്ട് റോട്ടിയെന്ന അടിക്കുറുപ്പോടെയാണ് സിവയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ധോണി അത്ര സജീവമല്ല

ധോണി അത്ര സജീവമല്ല

എംഎസ് ധോണി സജീവ മാധ്യമങ്ങളില്‍ അത്ര സജീവമല്ല. എന്നാല്‍ ധോണിയുടെ ഭാര്യ സാക്ഷി സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. സിവ ജനിച്ചതു മുതല്‍ നിരവധി ഫോട്ടോകളും വീഡിയോകളുമെല്ലാം സാക്ഷി തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.
സിവ സിങ് ധോണിയെന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സാക്ഷി തന്നെ മകള്‍ക്കായി ഉണ്ടാക്കിയതാണെന്ന് പലരും ഒരേ സ്വരത്തില്‍ പറയുന്നത്. നിലവില്‍ ഈ അക്കൗണ്ട് 98,000ത്തില്‍ കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്നുണ്ട്.

 അമ്പലപ്പുഴെ വന്‍ ഹിറ്റ്

അമ്പലപ്പുഴെ വന്‍ ഹിറ്റ്

അദ്വൈതമെന്ന സിനിമയിലെ അമ്പലപ്പുഴെയെന്ന ഗാനം സിവ പാടിയപ്പോള്‍ അത് ലോകം മുഴുവനുമുള്ള മലയാളികള്‍ മാത്രമല്ല ക്രിക്കറ്റ് പ്രേമികളും ഏറ്റെടുത്തിരുന്നു. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്ത ആദ്യ ദിനം തന്നെ 1,50,000 പേരാണ് ഈ വീഡിയോ കണ്ടതെന്നാണ് കണക്ക്. മലയാളി അല്ലാതിരുന്നിട്ടും മലയാളി കുട്ടിയെപ്പോലെ സിവ മനോഹരമായാണ് ഈ പാട്ട് പാടിയത്. ഇതു തന്നെയാണ് വീഡിയോ ഇത്രയും വൈറലാവാന്‍ ഇടയാക്കിയതും.

 സിവയെ പാട്ടുപഠിപ്പിച്ചത്

സിവയെ പാട്ടുപഠിപ്പിച്ചത്

വീഡിയോ വൈറലായതോടെ എല്ലാവരുടെയും ചോദ്യം ഒന്നു മാത്രമായിരുന്നു. ആരാണ് സിവയെ മലയാളം പാട്ട് പഠിപ്പിച്ചത്. നേരത്തേ ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യക്കായി കളിച്ച മലയാളി പേസര്‍ എസ് ശ്രീശാന്താണ് സിവയുടെ 'ഗുരു'വെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.
ധോണിയുടെ വീട്ടില്‍ സിവയെ നോക്കാന്‍ ജോലിക്കു നില്‍ക്കുന്ന മലയാളിയായ സ്ത്രീയാണ് പാട്ട് പഠിപ്പിച്ചതെന്ന് താരവുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുകയായിരുന്നു. എന്നാല്‍ സ്ത്രീയുടെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.

മറ്റൊരു വീഡിയോ കൂടി

മറ്റൊരു വീഡിയോ കൂടി

മലയാളം പാട്ടുന്ന വീഡിയോ കൂടാതെ സിവയുടെ മറ്റൊരു വീഡിയോ കൂടി വൈറലായിരുന്നു. മുംബൈയില്‍ നടന്ന സെലിബ്രിറ്റി ക്ലാസിക്കോ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ധോണിക്കു സിവ വെള്ളം നല്‍കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ കളിക്കാന്‍ റാഞ്ചിയിലെത്തിയപ്പോള്‍ സിവയ്‌ക്കൊപ്പം ധോണിയുടെ ഫാംഹൗസില്‍ വച്ച് കളിക്കുന്ന വീഡിയോ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പോസ്റ്റ് ചെയ്തിരുന്നു.

സിവ ധോണിയുടെ പുതിയ വീഡിയോ കാണാം

Round round Roti !

A post shared by ZIVA SINGH DHONI (@zivasinghdhoni006) on Nov 23, 2017 at 7:53am PST

Story first published: Sunday, November 26, 2017, 14:51 [IST]
Other articles published on Nov 26, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍