ചെന്നൈ സൂപ്പര്‍ കിംഗ്സ് ധോണിയെ നിലനിര്‍ത്തും... റെയ്നയെ ഒഴിവാക്കും.. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!!

Posted By:

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും മൂല്യം കൂടിയ കളിക്കാരനായ സുരേഷ് റെയ്‌നയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒഴിവാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ മുന്‍നിര പത്രമായ ദിനതന്തിയെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് പോര്‍ട്ടലുകളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് കളിക്കാരെ നിലനിര്‍ത്താനുള്ള സാധ്യല ലഭിക്കുന്ന പക്ഷം ക്യാപ്റ്റന്‍ എം എസ് ധോണി, സ്പിന്നര്‍ ആര്‍ അശ്വിന്‍, ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലിസി എന്നിവരെ നിലനിര്‍ത്താനാണത്രെ ചെന്നൈയുടെ തീരുമാനം.

ഫ്രാഞ്ചൈസികള്‍ക്ക് എത്ര കളിക്കാരെ വീതം നിലനിര്‍ത്താം എന്നതിനെക്കുറിച്ച് ഐ പി എല്‍ ഗവേണിങ് കൗണ്‍സില്‍ ഏതാനും ദിവസങ്ങള്‍ക്കകം തീരുമാനമെടുക്കാനിരിക്കേയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഫോമിലില്ലാത്ത സുരേഷ് റെയ്‌ന ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ അംഗമല്ല. ഐ പി എല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ റെയ്‌നയുടെ പേരിലാണ്. ഐ പി എല്‍ എട്ടാം സീസണ്‍ വരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കുന്തമുനയായിരുന്നു ഉത്തര്‍പ്രദേശുകാരനായ സുരേഷ് റെയ്‌ന.

raina

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ഐ പി എല്ലില്‍ തിരിച്ചെത്തുന്നത്. ബാക്കി എട്ട് ടീമുകള്‍ക്കും നിലവിലെ കളിക്കാരില്‍ മൂന്ന് പേരെ വീതം നിലനിര്‍ത്താന്‍ അനുമതി നല്‍കിയേക്കും എന്നാണ് കരുതുന്നത്. എന്നാല്‍ മൂന്ന് കളിക്കാരെ നിലനിര്‍ത്തുന്നതില്‍ ചില ഫ്രാഞ്ചൈസികള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ക്ക് പുനെ, ഗുജറാത്ത് ടീമുകളില്‍ നിന്നും തങ്ങളുടെ പഴയ താരങ്ങളെ സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും.

Story first published: Tuesday, November 14, 2017, 16:45 [IST]
Other articles published on Nov 14, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍