വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി ഇവരില്ലാത്ത ക്രിക്കറ്റ്!! ഈ വര്‍ഷം കളി നിര്‍ത്തും? ധോണി, യുവി... ഇനിയുമുണ്ട്

ചില പ്രമുഖ താരങ്ങള്‍ 2019ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും

By Manu
2019ല്‍ ഇവർ വിട പറഞ്ഞേക്കും | Oneindia Malayalam

മുംബൈ: 2018ലേതു പോലെ ലോക ക്രിക്കറ്റില്‍ പല സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കും ഈ വര്‍ഷം ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായേക്കും. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പാണ് 2019ലെ പ്രധാന ആകര്‍ഷണം.

ലോക ക്രിക്കറ്റിലെ റാണിയായ് സ്മൃതി... ഐസിസി ക്രിക്കറ്റര്‍ പുരസ്‌കാരം, ജുലാന് ശേഷമാദ്യം ലോക ക്രിക്കറ്റിലെ റാണിയായ് സ്മൃതി... ഐസിസി ക്രിക്കറ്റര്‍ പുരസ്‌കാരം, ജുലാന് ശേഷമാദ്യം

ഈ ലോകകപ്പിനു പിന്നാലെ ചില ഇതിഹാസ താരങ്ങളുടെ വിരമിക്കലും ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. 2019ല്‍ ക്രിക്കറ്റിനോടു വിട പറയാന്‍ സാധ്യതയുള്ള പ്രമുഖ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റനായ എംഎസ് ധോണി 2019ല്‍ ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞേക്കും. നിലവില്‍ ഇന്ത്യക്കു വേണ്ടി ഏകദിനത്തിലും ടി20യിലും മാത്രമാണ് അദ്ദേഹം കളിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിനു ശേഷം 38 കാരനാ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കണ്ടെന്നു വരില്ല. മറ്റൊരു ലോകകപ്പ് വിജയത്തോടെ തന്റെ സുവര്‍ണ കരിയര്‍ അവസാനിപ്പിക്കുകയാവും അദ്ദേഹത്തിന്റെ സ്വപ്‌നം. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ധോണി 2011ലെ ഏകദിന ലോകകപ്പും ടീമിനു നേടിത്തന്നിരുന്നു.

ശുഐബ് മാലിക്ക്

ശുഐബ് മാലിക്ക്

പാകിസ്താന്റെ ഇതിഹാസ ഓള്‍റൗണ്ടറും മുന്‍ നായകുമായ ശുഐബ് മാലിക്കിനും ക്രിക്കറ്റ് കരിയറിലെ അവസാനത്തെ വര്‍ഷമായിരിക്കും 2019. പാക് സുവര്‍ണ തലമുറയിലെ അവസാന കണ്ണി കൂടിയാണ് 36 കാരനായ താരം. തനിക്കൊപ്പം കളിച്ചവരെല്ലാം നേരത്തേ വിരമിച്ചപ്പോള്‍ പാക് ടീമിന്റെ തുറുപ്പുചീട്ടായി മാലിക്ക് കളി തുടരുകയായിരുന്നു.
ഏകദിനത്തില്‍ 7000ത്തിനു മുകളില്‍ റണ്‍സെടുത്തിട്ടുള്ള അദ്ദേഹം അടുത്ത ലോകകപ്പില്‍ പാകിസ്താന്റെ നിര്‍ണായക താരം കൂടിയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാലിക്കിനെപ്പോലെ വിശ്വസിക്കാവുന്ന മറ്റൊരു ബാറ്റ്‌സ്മാന്‍ പാകിസ്താനില്ല.

ഹാഷിം അംല

ഹാഷിം അംല

ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ തീര്‍ച്ചയായും ഇടം പിടിക്കാന്‍ അര്‍ഹതയുള്ള താരമായ ഹാഷിം അംലയും 2019ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനിടയുണ്ട്. ഈ വര്‍ഷം 26 വയസ്സ് തികയുന്ന അംല ലോകകപ്പിനു ശേഷം തന്റെ ഭാവി തീരുമാനിക്കുമെന്നാണ് സൂചനകള്‍.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏകദിനത്തില്‍ 49.65ശരാശരിയില്‍ 8000ത്തിന് അടുത്ത് റണ്‍സ് അംല നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 47.23 ശരാശരിയില്‍ 9,022 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ജെയിംസ് ആന്‍ഡേഴ്‌സന്‍

ജെയിംസ് ആന്‍ഡേഴ്‌സന്‍

ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളറായ ജെയിംസ് ആന്‍ഡേഴ്‌സനെയും 2019നു ശേഷം കൡക്കളത്തില്‍ കണ്ടെന്നു വരില്ല. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന 36കാരനായ ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത പേസറെന്ന ലോക റെക്കോര്‍ഡിനും അവകാശിയായിരുന്നു.
ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. 143 ടെസ്റ്റുകളില്‍ നിന്നും 564 വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയിട്ടുണ്ട്.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ധോണിയുടെ വിരമിക്കല്‍ പോലെ മറ്റൊരു വിടവാങ്ങല്‍ കൂടി 2019ല്‍ നല്‍കേണ്ടിവരും. രാജ്യം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ യുവരാജ് സിങിനും കരിയറിലെ അവസാനത്തെ വര്‍ഷമായിരിക്കും ഇത്. നിലവില്‍ ഇന്ത്യന്‍ ടീമിനു പുറത്താണെങ്കിലും ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇടം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് യുവി. ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടാല്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നും സൂചനകളുണ്ട്.
ഇന്ത്യയുടെ കഴിഞ്ഞ രണ്ടു ലോകകപ്പ് വിജയങ്ങള്‍ക്കും ചുക്കാന് പിടിച്ച താരമാണ് യുവി. 2011ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി സീരീസും അദ്ദേഹമായിരുന്നു.

Story first published: Tuesday, January 1, 2019, 11:21 [IST]
Other articles published on Jan 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X