അമ്പാടി റായുഡുവിന് സെഞ്ച്വറി, ഹൈദരാബാദിനെതിരേ ചെന്നൈയ്ക്ക് എട്ടു വിക്കറ്റ് ജയം

Posted By: Mohammed shafeeq ap
Shikhar Dhawan

പൂനെ: ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരേ വിജയം സ്വന്തമാക്കി. പുറത്താകാതെ സെഞ്ച്വറി നേടിയ അമ്പാടി റായുഡുവിന്റെയും ഓപണര്‍ ഷെയ്ന്‍ വാട്‌സന്റെയും(57 റണ്‍സ്) തകര്‍പ്പന്‍ ബാറ്റിങാണ് മഹേന്ദ്ര സിങ് ധോണിയുടെ ടീമിനെ വിജയത്തിലെത്തിച്ചത്. സുരേഷ് റെയ്‌ന രണ്ടും ധോണി 20ഉം(നോട്ടൗട്ട്) റണ്‍സ് നേടി. കളി തീരാന്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ചെന്നൈയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. ടോസ് നേടിയ ധോണിയുടെ ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഹൈദരാബാദിനു വേണ്ടി ശിഖര്‍ ധവാന്‍ നല്ല തുടക്കമാണ് നല്‍കിയത്. 49 ബോളില്‍ നിന്ന് പത്ത് ഫോറിന്റെയും മൂന്നു സിക്‌സറിന്റെയും അകമ്പടിയോടെ 79 റണ്‍സെടുത്തു.

നായകന്‍ കെയ്ന്‍ വില്യംസണും മോശമാക്കിയില്ല. 39 ബോളില്‍ നിന്ന് 51 റണ്‍സെടുത്തു. ദീപക് ഹൂഡ പുറത്താകാതെ 21 റണ്‍സെടുത്തു. ചെന്നൈയ്ക്കു വേണ്ടി ഷാര്‍ദുള്‍ താക്കൂര്‍ രണ്ടും ദീപക് ചാഹര്‍, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ipl11

എതിരാളികളുടെ പ്രശംസ പോലും പിടിച്ചുപറ്റുന്ന പ്രകടനവുമായാണ് സീസണില്‍ ഹൈദരാബാദിന്റെ ഇതുവരെയുള്ള കുതിപ്പ്. ടൂര്‍ണമെന്റില്‍ പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം കൂടിയാണ് ഹൈദരാബാദ്. 11 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 18 പോയിന്റുമായാണ് ഹൈദരാബാദ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 11 മല്‍സരങ്ങളില്‍ നിന്ന് ഏഴ് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. വിജയത്തോടെ പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണിപ്പട.

1
43456

ടീം


ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സന്‍, ഫഫ് ഡുപ്ലെസ്സിസ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, കാണ്‍ ശര്‍മ, ഷാര്‍ദുല്‍ താക്കൂര്‍, ലുങ്കി എന്‍ഗിഡി.


സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; ശിഖര്‍ ധവാന്‍, അലെക്‌സ് ഹെയ്ല്‍സ്, കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ശാക്വിബൂല്‍ ഹസ്സന്‍, മനീഷ് പാണ്ഡെ, യൂസുഫ് പഠാന്‍, റാഷിദ് ഖാന്‍, വൃഥിമാന്‍ സാഹ, ഭുവനേശ്വര്‍ കുമാര്‍, സിദ്ദാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, May 13, 2018, 15:19 [IST]
Other articles published on May 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍