വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയകുതിപ്പ് തുടരാന്‍ ഹൈദരാബാദ്; പിടിച്ചുകെട്ടാന്‍ ധോണിപ്പട

പൂനെ: ഐപിഎല്ലില്‍ ഇന്ന് മുന്‍ ചാംപ്യന്‍മാരുടെ ഗ്ലാമര്‍ പോരാട്ടം. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ വിജയകുതിപ്പ് തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും ശക്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് മുഖാമുഖം പോരടിക്കുന്നത്. വൈകീട്ട് നാലിന് പൂനെയിലാണ് ഐപിഎല്‍ സീസണിലെ 46ാം പോരാട്ടം അരങ്ങേറുന്നത്. ടൂര്‍ണമെന്റില്‍ പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീമാണ് കെയ്ന്‍ വില്ല്യംസന്‍ നയിക്കുന്ന ഹൈദരാബാദ്. 11 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 18 പോയിന്റുമായാണ് ഹൈദരാബാദ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 11 മല്‍സരങ്ങളില്‍ നിന്ന് ഏഴ് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ.

പകരം ചോദിക്കാനുറച്ച് ഹൈദരാബാദ്

പകരം ചോദിക്കാനുറച്ച് ഹൈദരാബാദ്

ഐപിഎല്ലില്‍ തുടര്‍ച്ചയായ ഏഴാം ജയം ലക്ഷ്യമിടുന്ന ഹൈദരാബാദിന് ചെന്നൈയോട് ഒരു കണക്കു തീര്‍ക്കല്‍ കൂടി ബാലന്‍സുണ്ട്. സീസണില്‍ ഹൈദരാബാദ് രണ്ട് ടീമുകള്‍ക്കു മുന്നിലാണ് പരാജയം ഏറ്റുവാങ്ങിയിട്ടുള്ളത്. തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷം പഞ്ചാബിനോടും ചെന്നൈയോടും തോല്‍വിയേറ്റുവാങ്ങിയ ഹൈദരാബാദ് പിന്നീടുള്ള ആറു മല്‍സരങ്ങളിലും വിജയകുതിപ്പ് നടത്തി ടൂര്‍ണമെന്റിന്റെ പ്ലേ ഓഫിലേക്ക് മുന്നേറുകയായിരുന്നു.
അതുകൊണ്ട് തന്നെ സീസണിലെ രണ്ടാം തവണ ഇരു ടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ പകരം ചോദിക്കാനുള്ള സുവര്‍ണാവസരം കൂടിയായാണ് ഹൈദാരാബാദ് ഈ മല്‍സരത്തെ നോക്കി കാണുന്നത്. സന്ദര്‍ഭത്തിനൊത്ത് ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഫീല്‍ഡര്‍മാരും ഒരു പോലെ മികവ് കാണിക്കുന്നതാണ് ഹൈദരാബാദിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ അവസാന മല്‍സരവും ഇക്കാര്യം അടിവരയിടുന്നതായിരുന്നു. മികച്ച ബൗളിങ് നിര ഒന്ന് പതറിപ്പോയപ്പോള്‍ ബാറ്റിങില്‍ വില്ല്യംസനും ശിഖര്‍ ധവാനും തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ അനായാസം ഹൈദരാബാദിനെ വിജയ തീരത്തെത്തിക്കുകയായിരുന്നു. പരിക്കേറ്റ വിക്കറ്റ്കീപ്പര്‍ വൃഥിമാന്‍ സാഹക്ക് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപോര്‍ട്ടുകള്‍. സാഹ പുറത്തിരുന്നാല്‍ ശ്രീവാത്‌സ് ഗോസ്വാമി പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കും.

ചെന്നൈ മച്ചാന്‍മാര്‍ക്ക് തിരിച്ചുവരണം

ചെന്നൈ മച്ചാന്‍മാര്‍ക്ക് തിരിച്ചുവരണം

സീസണില്‍ ആദ്യ മല്‍സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ചെന്നൈക്ക് ഇന്ന് അത് വലിയ മുന്‍തൂക്കം നല്‍കുന്നില്ല. ഹൈദരാബാദിന്റെ സ്ഥിരതയാര്‍ന്ന ഓള്‍റൗണ്ട് മികവാണ് കാരണം. ഹൈദരാബാദിന്റെ തട്ടകത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ നാല് റണ്‍സിനാണ് ചെന്നൈക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ബൗളര്‍മാര്‍ സന്ദര്‍ഭത്തിനൊത്ത് ഉയരാത്തതാണ് ചെന്നൈക്ക് തലവേദനയാവുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ പരാജയപ്പെട്ടതിനു ശേഷം ബൗളര്‍മാരുടെ പ്രകടനത്തില്‍ ധോണി നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ ചെന്നൈ മച്ചാന്‍മാര്‍ക്ക് ഇനി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തെ മതിയാവൂ. ഇന്ന് ജയിക്കാനായാല്‍ പ്ലേ ഓഫ് ബെര്‍ത്ത് ഏതാണ്ട് ഉറപ്പിക്കാമെന്നതിനാല്‍ മികച്ച കളി തന്നെ ചെന്നൈ പുറത്തെടുക്കുമെന്ന് തീര്‍ച്ച.

ടീം

ചെന്നൈ സൂപ്പര്‍ കിങ്‌സ്:

ചെന്നൈ സൂപ്പര്‍ കിങ്‌സ്:

ഷെയ്ന്‍ വാട്‌സന്‍, ഫഫ് ഡുപ്ലെസ്സിസ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, കാണ്‍ ശര്‍മ, ഷാര്‍ദുല്‍ താക്കൂര്‍, ലുങ്കി എന്‍ഗിഡി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്:

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്:

ശിഖര്‍ ധവാന്‍, അലെക്‌സ് ഹെയ്ല്‍സ്, കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ശാക്വിബൂല്‍ ഹസ്സന്‍, മനീഷ് പാണ്ഡെ, യൂസുഫ് പഠാന്‍, റാഷിദ് ഖാന്‍, വൃഥിമാന്‍ സാഹ, ഭുവനേശ്വര്‍ കുമാര്‍, സിദ്ദാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ.

Story first published: Sunday, May 13, 2018, 13:50 [IST]
Other articles published on May 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X