വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ അപരാജിത സെഞ്ച്വറി ചന്ദര്‍പോള്‍ തിരുത്തി

By Super

ഹാമില്‍ട്ടണ്‍: ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അപരാജിത സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡ് വെസ്റ്റ് ഇന്റീസിന്റെ താരം ശിവനാരായണന്‍ ചന്ദര്‍ പോള്‍ തിരുത്തിയെഴുതി. ന്യൂസ് ലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പുറത്താകാതെ 122 റണ്‍സ് എടുത്തുനിന്നുകൊണ്ടാണ് ചന്ദര്‍പോള്‍ ക്രിക്കറ്റ് ദൈവത്തിന്റെ പേരിലായിരുന്ന റെക്കോര്‍ഡ് തന്റെ പേരിലേക്ക് തിരുത്തിയെഴുതിച്ചത്.

സച്ചിന്റെ പതിനാറ് അപരാജിത സെഞ്ച്വറിയാണ് ചന്ദര്‍ പോള്‍ തിരുത്തിയെഴുതിയിരിക്കുന്നത്. ന്യൂസിലാന്റിനെതിരെയുള്ള കളിയില്‍ 122 റണ്‍സെടുത്ത് പുറത്താകാതെ നിന്നതിലൂടെ കരിയറില്‍ 29 ആമത്തെ സെഞ്ച്വറിയാണ് ചന്ദര്‍പോള്‍ തികച്ചത്. ഇതില്‍ 17 എണ്ണത്തിലും പുറത്താകാതെ നിന്നു. ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയവരുടെ പട്ടികയില്‍ ചന്ദര്‍പോള്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Shivnarine Chanderpaul

156 ടെസ്റ്റുകളില്‍ നിന്ന് 11,174 റണ്‍സ് നേടിയ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡറെയാണ് ചന്ദര്‍പോള്‍ മറികടന്നത്. 153 ടെസ്റ്റുകളില്‍ നിന്ന് 11,199 റണ്‍സാണ് 39കാരനായ ചന്ദര്‍പോളിന്റെ സമ്പാദ്യം.

തന്റെ കരിയറിന്റെ ഭൂരിഭാഗവും ചന്ദര്‍പോള്‍ ഇതിഹാസതാരം ബ്രയാന്‍ ലാറയുടെ നിഴലിലായിരുന്നു. 2007ല്‍ ലാറ വിരമിക്കുന്നതിന് മുമ്പ് 101 ടെസ്റ്റുകളില്‍ 44.60 ആയിരുന്നു ചന്ദര്‍പോളിന്റെ ശരാശരിയെങ്കില്‍ അതിനുശേഷം കളിച്ച 52 ടെസ്റ്റുകളില്‍ 70 റണ്‍സാണ് ഉയയര്‍ന്നത്.

Story first published: Friday, December 20, 2013, 17:12 [IST]
Other articles published on Dec 20, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X