വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്ട്രേലിയയെ മഴദൈവങ്ങൾ രക്ഷിച്ചു... ന്യൂസിലൻഡിനെതിരെ 1 പോയിൻറുമായി കംഗാരുക്കൾ തടിതപ്പി!!

By Muralidharan

എഡ്ജ്ബാസ്റ്റൺ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാമത്തെ മത്സരം മഴമൂലം മുടങ്ങി. ന്യൂസിലൻഡിനെതിരെ ജയിക്കാൻ 33 ഓവറിൽ 235 റൺസെടുക്കേണ്ടിയിരുന്ന ഓസ്ട്രേലിയ 9 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്ത് നിൽക്കേയാണ് കളി മഴ മുടക്കിയത്. മഴമൂലം കളി ഉപേക്ഷിക്കേണ്ടിവന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.

josh-hazlewood

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ന്യൂസിലൻഡ് 291 റൺസാണെടുത്തത്. മഴമൂലം ന്യൂസിലൻഡിന്‍റെ ഇന്നിംഗ്സ് 46 ഓവറാക്കി കുറച്ചിരുന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ തകർപ്പൻ സെഞ്ചുറിയാണ് കീവി ഇന്നിംഗ്സിന് നെടുംതൂണായത്. 97 പന്തിൽ 8 ഫോറും 3 സിക്സും സഹിതമാണ് വില്യംസൻ 100 റൺസെടുത്തത്. ഓപ്പണർ ലൂക്ക് റോഞ്ചി 65, റോസ് ടെയ്ലർ 46 എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.

സെഞ്ചുറി തികച്ചയുടനെ വില്യംസൻ റണ്ണൗട്ടായതോടെ ന്യൂസിലൻഡിന്റെ തകർച്ചയും തുടങ്ങി. 39 ഓവറിൽ 3 വിക്കറ്റിന് 254 എന്ന നിലയിൽ നിന്നുമാണ് അവർ 291 ൽ ഓളൗട്ടായത്. കീവിസ് ഇന്നിംഗ്സിലെ അവസാനത്തെ ആറ് പേരിൽ ഒരാൾ മാത്രമാണ് രണ്ടക്കം കടന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹേസൽവുഡ് 9 ഓവറിൽ 52 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി.

Story first published: Saturday, June 3, 2017, 6:02 [IST]
Other articles published on Jun 3, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X