റോസ് ടെയ്‌ലറുമായുള്ള പടലപ്പിണക്കത്തിന് കാരണം, മനസുതുറന്ന് ബ്രണ്ടന്‍ മക്കല്ലം

ബ്രണ്ടന്‍ മക്കല്ലം, റോസ് ടെയ്‌ലര്‍. ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ രണ്ടു ആധുനിക ഇതിഹാസങ്ങള്‍. ഒരു കാലത്ത് ക്യാപ്റ്റന്‍സിയെചൊല്ലി ഇരു താരങ്ങളും ശീതയുദ്ധത്തിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2011 -ല്‍ ഡാനിയേല്‍ വെറ്റോറി നായകപദവി ഒഴിഞ്ഞപ്പോള്‍. അന്ന് മക്കല്ലത്തെ പിന്നിലാക്കി റോസ് ടെയ്‌ലര്‍ ന്യൂസിലാന്‍ഡ് ടീമിന്റെ ക്യാപ്റ്റനായി.

റോസ് ടെയ്‌ലര്‍ ക്യാപ്റ്റനായതിലല്ല, മറിച്ച് ക്യാപ്റ്റനെ തിരഞ്ഞെടുക്കാന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് കൈക്കൊണ്ട രീതിയോടായിരുന്നു മക്കല്ലത്തിന് എതിര്‍പ്പ്. ടെയ്‌ലര്‍ ക്യാപ്റ്റനായതോടെ ഇരുവരും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീണു. ഇക്കാര്യം ബ്രണ്ടന്‍ മക്കല്ലം തുറന്നുസമ്മതിക്കുന്നു. അടുത്തിടെ 'ക്യാപ്റ്റന്‍സ് ലോഗ്' എന്ന പോഡ്കാസ്റ്റ് പരമ്പരയിലാണ് കഴിഞ്ഞകാല സംഭവങ്ങള്‍ ബ്രണ്ടന്‍ മക്കല്ലം ഓര്‍ത്തെടുത്തത്.

Most Read: ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ല

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചരിത്രത്തിലെ കറപുരണ്ട അധ്യായമെന്ന് സംഭവത്തെ മക്കല്ലം വിശേഷിപ്പിക്കുന്നു. ക്യാപ്റ്റന്‍സി തിരഞ്ഞെടുപ്പിന് മുന്‍പ് ടെയ്‌ലറും മക്കല്ലവും സൗഹൃദത്തിലായിരുന്നു. അണ്ടര്‍ 19 കാലത്ത് മക്കല്ലമായിരുന്നു ടീം ക്യാപ്റ്റന്‍. റോസ് ടെയ്‌ലര്‍ വൈസ് ക്യാപ്റ്റനും. എന്നാല്‍ 2011 -ലെ ക്യാപ്റ്റന്‍സി തിരഞ്ഞെടുപ്പ് ചിത്രം പാടെ മാറ്റി.

എല്ലാവരെയും വിളിച്ചുച്ചേര്‍ത്തുള്ള ഒരു ഇന്റര്‍വ്യൂ ആണ് അന്ന് നടന്നത്. വിദഗ്ധ സമിതിക്ക് മുന്നില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന പദ്ധതി അവതരിപ്പിക്കണം. ടെയ്‌ലറും മക്കല്ലവും ഇക്കാര്യം സമര്‍ത്ഥിച്ചു. എന്നാല്‍ ക്യാപ്റ്റനാവാന്‍ നിയോഗം ലഭിച്ചത് ടെയ്‌ലര്‍ക്കാണെന്നു മാത്രം. പൊതുസമക്ഷം തന്നെ തള്ളിയതിനോടാണ് മക്കല്ലത്തിന് എതിര്‍പ്പ്. ഇരുവരും ഒരേ ടീമില്‍ കളിക്കേണ്ടതാണെന്ന ദീര്‍ഘവീക്ഷണം മാനേജ്‌മെന്റിനുണ്ടായില്ല, മക്കല്ലം കുറ്റപ്പെടുത്തുന്നു.

Most Read: ഗവാസ്‌കറാണ് ശരി, ധോണി ലോകകപ്പ് കളിക്കില്ല! കാരണം ചൂണ്ടിക്കാട്ടി ബ്രാഡ് ഹോഗ്

2012 -ല്‍ ന്യൂസിലാന്‍ഡ് വിന്‍ഡീസ് പര്യടനം നടത്തവെയാണ് മക്കല്ലവും ടെയ്്‌ലറും രണ്ടു ചേരിയിലാണെന്ന കാര്യം ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്. ക്യാപ്റ്റനെന്ന നിലയില്‍ മികവു തെളിയിക്കാന്‍ റോസ് ടെയ്ലര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ 2012 ഡിസംബറില്‍ റോസ് ടെയലര്‍ക്ക് പദവി വിട്ടുനല്‍കേണ്ടി വന്നു.

ഫോര്‍മാറ്റ് അടിസ്ഥാനപ്പെടുത്തി ക്യാപ്റ്റന്‍സി വിഭജിച്ചു നല്‍കാനായിരുന്നു ന്യൂസിലാന്‍ഡ് മാനേജ്മെന്റ് തീരുമാനിച്ചത്. എന്നാല്‍ ഇതിന് ടെയ്‌ലര്‍ ഒരുക്കമായില്ല. ഇതോടെ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും ബ്രണ്ടന്‍ മക്കല്ലം ന്യൂസിലാന്‍ഡ് ടീമിന്റെ ക്യാപ്റ്റനായി. 2013 ജനുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെയാണ് മക്കല്ലം ക്യാപ്റ്റനെന്ന നിലയില്‍ കരിയര്‍ ആരംഭിച്ചത്. 2015 -ല്‍ ടീമിനെ ലോകകപ്പ് ഫൈനല്‍ വരെയും മക്കല്ലം എത്തിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: brendon mccullum ross taylor
Story first published: Saturday, March 21, 2020, 17:42 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X