വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതെന്ത് ബൗളിങ്? വട്ടം കറങ്ങി അംപയറെ 'വട്ടംകറക്കി' ബൗളര്‍... വീഡിയോ വൈറല്‍

ഇന്ത്യയിലെ ഒരു മല്‍സരത്തിനിടെയാണ് സംഭവം

By Manu

കൊല്‍ക്കത്ത: ലോക ക്രിക്കറ്റില്‍ പല കൗതുകകരമായ ബൗളിങ് ആക്ഷനും ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ടാവും. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാവാന്‍ മാത്രമല്ല ചില താരങ്ങള്‍ ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മറ്റാരും പരീക്ഷിച്ചിട്ടില്ലാത്ത ബൗളിങ് പലപ്പോഴും കളിക്കളത്തില്‍ പരീക്ഷിക്കുന്നത്. ചില ബൗളിങ് ആക്ഷനുകള്‍ ക്ലിക്കാവുമ്പോള്‍ മറ്റു ചിലത് ഐസിസിയുടെ നിയമക്കുരുക്കില്‍ പെടാറാണുള്ളത്. നിയമവിധേയമല്ലെന്ന് ഐസിസി കണ്ടെത്തിയാല്‍ പിന്നീട് ഈ ബൗളര്‍ക്ക് ആക്ഷനില്‍ മാറ്റം വരുത്തുകയല്ലാതെ മറ്റൊരു വഴിയില്ല.

വനിതാ ടി20 ലോകകപ്പ്: ജയത്തോടെ തുടങ്ങാന്‍ ഇന്ത്യയിറങ്ങുന്നു, എതിരാളി ന്യൂസിലാന്‍ഡ്...വനിതാ ടി20 ലോകകപ്പ്: ജയത്തോടെ തുടങ്ങാന്‍ ഇന്ത്യയിറങ്ങുന്നു, എതിരാളി ന്യൂസിലാന്‍ഡ്...

ഇന്ത്യയോട് മുട്ടാന്‍ കംഗാരുക്കൂട്ടം റെഡി... ടി20 ടീമിനെ പ്രഖ്യാപിച്ചു, ഡെയ്ഞ്ചര്‍മാന് വിശ്രമം ഇന്ത്യയോട് മുട്ടാന്‍ കംഗാരുക്കൂട്ടം റെഡി... ടി20 ടീമിനെ പ്രഖ്യാപിച്ചു, ഡെയ്ഞ്ചര്‍മാന് വിശ്രമം

ഇപ്പോള്‍ മറ്റൊരു കൗതുകമുണര്‍ത്തുന്ന ബൗളിങിന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി വൈറലായിക്കൊണ്ടിരിക്കുകയാണ്. പലരും ഇതിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്.

സംഭവം ഇന്ത്യയില്‍

ഇന്ത്യയില്‍ നടന്ന ഒരു ആഭ്യന്തര ടൂര്‍ണമെന്റിലാണ് സംഭവം. അണ്ടര്‍ 23 സികെ നായുഡു ട്രോഫിയില്‍ ഉത്തര്‍പ്രദേശും ബംഗാളും തമ്മില്‍ ബംഗാളിലെ കല്ല്യാണിയിലാണ് മല്‍സരം നടന്നത്. ബംഗാളിനെതിരേ ഉത്തര്‍പ്രദേശ് സ്പിന്നര്‍ ശിവ സിങിന്റെ ആക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
പന്തുമായെത്തിയ ശിവ റണ്ണപ്പിനിടെ ഒന്നു മുഴുനീളെ വട്ടെ ചുറ്റി ബൗള്‍ ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ അംപയര്‍ ഇത് ഡെഡ് ബോള്‍ വിധിക്കുകയും തുടര്‍ന്ന് കളി തടസ്സപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്.

അണ്ടര്‍ 19 ലോകകപ്പിലെ താരം

അണ്ടര്‍ 19 ലോകകപ്പിലെ താരം

അംപയര്‍ വിനോദ് ശേഷന്‍ ശിവ സിങിന്റെ ബൗളിങ് സാഹസം കണ്ടു കഴിഞ്ഞ് തൊട്ടു പിറകെ അത് ഡെഡ് ബോളെന്ന് വിധിക്കുകയായിരുന്നു. ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റിക്കാന്‍ ബൗളറുടെ ഭാഗത്തു നിന്നുള്ള മനപ്പൂര്‍വ്വമുള്ള ശ്രമമാണുണ്ടായതെന്നും അതു കൊണ്ട് തന്നെ ബൗളിങ് ആക്ഷന്‍ അംഗീകരിക്കാനാവില്ലെന്നും ഓണ്‍ഫീല്‍ഡ് അംപയര്‍ ഫീല്‍ഡിങ് ടീമിനെ അറിയിക്കുകയും ചെയ്തു.
ഈ വര്‍ഷമാദ്യം പൃഥ്വി ഷായ്ക്കു കീഴില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന താരമാണ് വിവാദ ബൗളര്‍ ശിവ സിങ്.

അംപയര്‍ക്ക് തീരുമാനിക്കാം

അംപയര്‍ക്ക് തീരുമാനിക്കാം

ചില സന്ദര്‍ഭങ്ങളില്‍ കളിക്കളത്തില്‍ ഏതെങ്കിലും താരത്തിന്റെ ആക്ഷനില്‍ കൃത്രിമം തോന്നുകയാണെങ്കില്‍ അത് നിയമലംഘനമാണെന്ന് തീരുമാനിക്കാന്‍ മല്‍സരം നിയന്ത്രിക്കുന്ന അംപയര്‍മാര്‍ക്ക് അധികാരമുണ്ടെന്നാണ് ഐസിസി നിയമം. അത്തരത്തില്‍ കളിയിലെ ഏതെങ്കിലുമൊരു അംപയര്‍ക്കു തോന്നിയാല്‍ അത് ഡെഡ് ബോളായി വിധിക്കാമെന്നും നിയമം അനുശാസിക്കുന്നു.

ബൗളിങിനെ അനുകൂലിച്ച് മൈക്കല്‍ വോന്‍

ശിവ സിങിന്റെ ബൗളിങ് ആക്ഷനെ ചിലര്‍ പരിഹസിക്കുകയും മറ്റു ചിലര്‍ കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ താരത്തെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനായ മൈക്കല്‍ വോന്‍. തനിക്ക് ഏറെ ഇഷ്ടപ്പെട്ടു അയാളുടെ ബൗളിങ് ആക്ഷന്‍. ബൗളര്‍മാര്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തണമെന്നാണ് നാം എല്ലായ്‌പ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ ആക്ഷനില്‍ ഒരു തെറ്റുമുള്ളതായി തനിക്കു തോന്നുന്നില്ലെന്നും വോന്‍ ട്വീറ്റ് ചെയ്തു.

Story first published: Friday, November 9, 2018, 9:31 [IST]
Other articles published on Nov 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X