വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ ഹീറോ, ടെസ്റ്റാണെങ്കില്‍ സീറോ!! വമ്പന്‍ ഫ്‌ളോപ്പുകള്‍... ലിസ്റ്റില്‍ യുവിയും

ഏകദിനത്തിലെ ചില സൂപ്പര്‍ താരങ്ങള്‍ ടെസ്റ്റില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്

By Manu
ചില വമ്പൻ ടെസ്റ്റ് ഫ്ലോപ്പുകൾ | Oneindia malayalam

മുംബൈ: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോല മികവ് പുലര്‍ത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ലോക ക്രിക്കറ്റില്‍ അധികം പേരില്ല. ചിലര്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരായപ്പോള്‍ മറ്റു ചിലര്‍ ടെസ്റ്റിലെ തമ്പുരാക്കന്‍മാരായി മാറി. ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നിലവിലെ ക്യാപ്റ്റനായ വിരാട് കോലി എന്നിവരെല്ലാം മൂന്നു ഫോര്‍മാറ്റിലും മിന്നുന്ന പ്രകടനം നടത്തിയവരാണ്.

ഹിറ്റ്മാന്‍ സംഭവം തന്നെ!! മുംബൈയില്‍ കുറിച്ചത് അപൂര്‍വ്വനേട്ടങ്ങള്‍... സച്ചിനെ മറികടന്നു, കോലിയെയുംഹിറ്റ്മാന്‍ സംഭവം തന്നെ!! മുംബൈയില്‍ കുറിച്ചത് അപൂര്‍വ്വനേട്ടങ്ങള്‍... സച്ചിനെ മറികടന്നു, കോലിയെയും

കാത്തിരിപ്പ് തീര്‍ന്നു, ലോകകപ്പില്‍ ടീം ഇന്ത്യ ഇനി നാലാമനെ തിരയേണ്ട, കണ്ടെത്തിയെന്ന് രോഹിത്... കാത്തിരിപ്പ് തീര്‍ന്നു, ലോകകപ്പില്‍ ടീം ഇന്ത്യ ഇനി നാലാമനെ തിരയേണ്ട, കണ്ടെത്തിയെന്ന് രോഹിത്...

ഏകദിനത്തില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും കേമന്‍മാരുടെ നിരയിലുള്ള ചില കളിക്കാര്‍ ടെസ്റ്റില്‍ ഫ്‌ളോപ്പായി മാറിയിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌ന. 2005ല്‍ അരങ്ങേറിയ റെയ്‌ന പിന്നീട് ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമാവുന്നതാണ് കണ്ടത്. ബാറ്റിങില്‍ മാത്രമല്ല പാര്‍ട് ടൈം ബൗളറായും തകര്‍പ്പന്‍ ഫീല്‍ഡറായും തിളങ്ങിയ അദ്ദേഹം ടീമിന്റെ തുറുപ്പുചീട്ടായി മാറി. ഏകദിനത്തില്‍ 35.31 ശരാശരിയില്‍ 5615 റണ്‍സ് റെയ്‌ന നേടിയിട്ടുണ്ട്.
എന്നാല്‍ ടെസ്റ്റില്‍ പക്ഷെ റെയ്‌നയ്ക്കു തന്റെ കഴിവ് പുറത്തെടുക്കാനായില്ല. ദേശീയ ടീമിനായി ചില ടെസ്റ്റുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ടെസ്റ്റില്‍ വെറും 26.5 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

മൈക്കല്‍ ബെവന്‍

മൈക്കല്‍ ബെവന്‍

ഏകദിനത്തിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം മൈക്കല്‍ ബെവന്റെ സ്ഥാനം. നിരവധി മല്‍സരങ്ങള്‍ ടീമിനെ ഒറ്റയ്ക്കു ജയിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്്. ഏകദിനത്തില്‍ 53.40 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 6912 റണ്‍സണ് ബെവന്‍ നേടിയത്.
ടെസ്റ്റില്‍ പക്ഷെ ഈ മാജിക്ക് കാഴ്ചവയ്ക്കാന്‍ ബെവനായില്ല. 18 ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹം 29.40 ശരാശരിയില്‍ 785 റണ്‍സ് മാത്രമാണ് നേടിയത്. ഇതിഹാസതാരങ്ങളുടെ വലിയ നിര തന്നെ അക്കാലത്ത് ഓസീസിന് ഉണ്ടായിരുന്നതിനാല്‍ ബെവനു ടെസ്റ്റില്‍ കൂടുതല്‍ അവസരങ്ങളും ലഭിച്ചില്ല.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്തെ പോസ്റ്റര്‍ ബോയ് ആയിരുന്നു സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നീ മൂന്നിലും അസാധാരണ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് യുവി. ഇന്ത്യ ട്വന്റി20 ലോകപ്പിലും ഏകദിന ലോകകപ്പിലുമെല്ലാം ജേതാക്കളായപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഒരോവറിലെ ആറു പന്തിലും സിക്‌സര്‍ പായിച്ച് യുവി ലോക റെക്കോര്‍ഡിടുകയും ചെയ്തിരുന്നു.
ഏകദിനത്തില്‍ 36.56 ശരാശരിയില്‍ 8701 റണ്‍സാണ് യുവിയുടെ അക്കൗണ്ടിലുള്ളത്. 87 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്. ഏകദിനത്തില്‍ ടീമിന്റെ ഹീറോയായിരുന്ന യുവി പക്ഷെ ടെസ്റ്റില്‍ ഫ്‌ളോപ്പായി മാറി. 40 ടെസ്റ്റുകളിലാണ് താരം കളിച്ചത്. 33.9 ശരാശരിയില്‍ 1900 റണ്‍സും യുവി നേടി.

Story first published: Tuesday, October 30, 2018, 12:02 [IST]
Other articles published on Oct 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X