ദക്ഷിണാഫ്രിക്ക കരുതിയിരുന്നോ... ഭുവി, ഷമി, ഉമേഷ്... ഇതാ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ത്രിമൂർത്തികൾ!!

Posted By:

കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരെ കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡനിൽ കണ്ടത് ഒരു സൂചനയായി എടുക്കാമെങ്കിൽ ഇന്ത്യ രണ്ടും കൽപ്പിച്ച് തന്നെയാണ്. സ്പിന്നർമാർക്ക് പന്ത് പഴക്കം വരുത്തിക്കൊടുക്കുന്ന കരാർ ജോലിക്കാരല്ല ഇന്ന് ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ. ഈഡനിൽ വീണ 17ൽ 17ഉം സ്വന്തം പേരില്‍ കുറിച്ച പുലിക്കുട്ടികളാണ്. എത്ര കാലത്തിന് ശേഷമായിരിക്കും ഒരു ടെസ്റ്റിൽ വീണ മുഴുവന്‍ വിക്കറ്റുകളും ഫാസ്റ്റ് ബൗളർമാർ സ്വന്തമാക്കുന്നത്.

ഇന്ത്യ ടെസ്റ്റ് ജയിക്കാത്തതിന് കാരണം കോലിയുടെ സ്വാര്‍ഥത, സെഞ്ചുറി മോഹം... 'ആരാധകരുടെ' വിമർശനം.. ഇതിനെയൊക്കെ ട്രോളെന്ന് വിളിക്കാമോ.. കാണൂ ട്രോളുകൾ!!

കൊൽക്കത്തയിൽ ഇന്ത്യ ചെയ്തത്

കൊൽക്കത്തയിൽ ഇന്ത്യ ചെയ്തത്

കൊൽക്കത്ത പോലൊരു പിച്ചിൽ മൂന്ന് ഫാസ്റ്റ് ബൗളർമാരെ നിരത്തിയ ക്യാപ്റ്റൻ വിരാട് കോലിക്ക് പിഴച്ചില്ല. ഭുവനേശ്വർ കുമാർ 8, മുഹമ്മദ് ഷമി 6, ഉമേഷ് യാദവ് 3 എന്നിങ്ങനെയാണ് കൊൽക്കത്തയിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ വീഴ്ത്തിയ വിക്കറ്റുകൾ. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയെ വരച്ച വരയിൽ നിർത്തിയ ഭുവനേശ്വർ മാൻ ഓഫ് ദ മാച്ചുമായി.

ഭുവനേശ്വർ തന്നെയാണ് കേമൻ

ഭുവനേശ്വർ തന്നെയാണ് കേമൻ

കൂട്ടത്തിൽ ഏറ്റവും വേഗത കുറഞ്ഞ ബൗളറാണ് ഭുവനേശ്വർ കുമാർ. എന്നാല്‍ ഏറ്റവും അപകടകാരിയും ഭുവനേശ്വർ കുമാറാണ്. ട്വന്റി 20യിലും ഏകദിനത്തിലും പരീക്ഷിച്ച് വിജയിച്ച നക്ക്ൾ ബോളുകൾ ടെസ്റ്റിലും ഭുവി ഫലപ്രദമായി ഉപയോഗിക്കുന്നു. വിക്കറ്റിന് ഇരുവശത്തേക്കും മാരകമായി തിരിയുന്ന സ്വിംഗറുകൾ വേറെ. ഒന്നാം ഇന്നിംഗ്സിൽ 88 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ ഭുവി രണ്ടാം ഇന്നിംഗ്സിൽ വെറും 8 റൺസിനാണ് 4 വിക്കറ്റെടുത്തത്.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

കൊൽക്കത്തയിൽ ഒന്നാം ഇന്നിംഗ്സിൽ 100 റൺസ് വഴങ്ങിയ മുഹമ്മദ് ഷമിയും 4 വിക്കറ്റ് തന്നെ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ രണ്ടും. ഭുവനേശ്വർ കുമാറിനെ പോലെ ടെക്നിക്ക് മാത്രമല്ല കിടിലൻ പേസും ഷമിക്ക് വഴങ്ങും. ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിനെ ക്ലീൻ ബൗള്‍ ചെയ്ത പന്ത് തന്നെ ഉദാഹരണം. ദക്ഷിണാഫ്രിക്കന്‍ പിച്ചുകൾക്ക് പറ്റിയ ബൗളറാണ് ഷമി.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

കൂട്ടത്തിൽ വിക്കറ്റ് കുറവാണെങ്കിലും വേഗം ഉമേഷ് യാദവിനാണ്. മൂന്ന് വിക്കറ്റുകളാണ് ഉമേഷ് യാദവ് കൊൽക്കത്തയിൽ വീഴ്ത്തിയത്. എന്നാൽ താരതമ്യേന വേഗം കുറവായിരുന്നു ഉമേഷിന്. തന്റെ സ്ഥിരം വേഗതയിൽ പന്തെറിയാൻ പറ്റിയാൽ ദക്ഷിണാഫ്രിക്കയിൽ ഏറ്റവും മിന്നാൻ പോകുന്നതും ഉമേഷ് തന്നെ. ഒരുകാലത്ത് ഫാസ്റ്റ് ബൗളിഗിന് നായകനാകും എന്ന് കരുതപ്പെട്ടിരുന്ന ഇഷാന്ത് ശർമയും ഇവരൊടൊപ്പം ചേരാനുണ്ട്.

Story first published: Wednesday, November 22, 2017, 18:05 [IST]
Other articles published on Nov 22, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍