വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ഡാ... നാട്ടില്‍ മാത്രമല്ല വിദേശത്തും വെന്നിക്കൊടി, കോലിപ്പടയുടെ ത്രസിപ്പിക്കുന്ന ജയങ്ങള്‍

ചില മികച്ച ജയങ്ങള്‍ കോലിക്കു കീഴില്‍ ഇന്ത്യ നേടിയിട്ടുണ്ട്

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന പദവിയിലേക്ക് അതിവേഗം വളരുകയാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി. നാട്ടില്‍ മാത്രമല്ല വിദേശത്തും ഇന്ത്യയെ തുടര്‍ ജയങ്ങളിലേക്കു നയിക്കാന്‍ കോലിക്കായിട്ടുണ്ട്.

ഇന്ത്യക്ക് ഇവരെ വേണ്ട!! ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി കാണില്ല, കൂട്ടത്തില്‍ സൂപ്പര്‍ താരത്തിന്റെ മകനുംഇന്ത്യക്ക് ഇവരെ വേണ്ട!! ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി കാണില്ല, കൂട്ടത്തില്‍ സൂപ്പര്‍ താരത്തിന്റെ മകനും

ഗെയ്ല്‍ മുട്ടുമടക്കി, ഇനി മക്കുല്ലം യൂനിവേഴ്‌സല്‍ ബോസ്!! ടി20 റെക്കോര്‍ഡ് ബൗണ്ടറി കടത്തി... ഗെയ്ല്‍ മുട്ടുമടക്കി, ഇനി മക്കുല്ലം യൂനിവേഴ്‌സല്‍ ബോസ്!! ടി20 റെക്കോര്‍ഡ് ബൗണ്ടറി കടത്തി...

എംഎസ് ധോണിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ക്യാപ്റ്റനെന്നാണ് അദ്ദേഹത്തെ ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിദേശത്തു ചില ത്രസിപ്പിക്കുന്ന ടെസ്റ്റ് വിജയങ്ങള്‍ കോലിക്കു കീഴില്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇവ ഏതൊക്കെയെന്നു നോക്കാം.

 ഇംഗ്ലണ്ടിനെതിരേ, ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റ് (2018)

ഇംഗ്ലണ്ടിനെതിരേ, ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റ് (2018)

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലായിരുന്നു കോലിപ്പടയുടെ അവിസ്മരണീയ വിജയം. ആദ്യ രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ നിഷ്പ്രഭരായിരുന്നു. കനത്ത പരാജയമാണ് കോലിക്കും സംഘത്തിനു നേരിട്ടത്. ഇതോടെ ഇനിയുള്ള ടെസ്റ്റുകളില്‍ ഇന്ത്യക്കു ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന് പലരും വിധിയെഴുതി.
എന്നാല്‍ മൂന്നാം ടെസ്റ്റില്‍ അവിശ്വസനീയ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. കോലി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ തകര്‍പ്പന്‍ ജയമാണ് ട്രെന്റ്ബ്രിഡ്ജില്‍ ഇന്ത്യ സ്വന്തമാക്കിയത്. ടീം സെലക്ഷനില്‍ കോലി വരുത്തിയ മാറ്റം നിര്‍ണായകമായി. കാര്‍ത്തിക്, കുല്‍ദീപ്, വിജയ് എന്നിവര്‍ക്കു പകരം പന്ത്, ബുംറ, ധവാന്‍ എന്നിവരെ മൂന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ടെസ്റ്റിലെ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താനും ഇന്ത്യക്കു സാധിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ, വാണ്ടറേഴ്‌സ് ടെസ്റ്റ് (2018)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ, വാണ്ടറേഴ്‌സ് ടെസ്റ്റ് (2018)

ഈ വര്‍ഷം തന്നെ മറ്റൊരു ടെസ്റ്റിലും വിദേശത്ത് ഇന്ത്യ ത്രസിപ്പിക്കുന്ന ജയം നേടിയിരുന്നു. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇന്ത്യയുടെ മിന്നും വിജയം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 187 റണ്‍സിന് പുറത്തായിരുന്നു. പുജാരയും കോലിയും ടീമിനായി അര്‍ധസെഞ്ച്വറികള്‍ നേടി. മറുപടിയില്‍ ഇന്ത്യയും തിരിച്ചടിച്ചതോടെ ദക്ഷിണാഫ്രിക്ക 194 റണ്‍സിന് കൂടാരം കയറി.
രണ്ടാമിന്നങ്‌സില്‍ ഇന്ത്യ 247 റണ്‍സാണ് നേടിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 241 റണ്‍സ്. ഉജ്ജ്വല ബൗളിങിലൂടെ 177 റണ്‍സിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ ജയം കൊയ്യുകായിരുന്നു. ഒരു വിക്കറ്റിന് 124 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക 177ലേക്കു കൂപ്പുകുത്തിയത്.

ശ്രീലങ്കയ്‌ക്കെതിരേ, കൊളംബോ ടെസ്റ്റ് (2015)

ശ്രീലങ്കയ്‌ക്കെതിരേ, കൊളംബോ ടെസ്റ്റ് (2015)

2015ലെ ലങ്കന്‍ പര്യടനത്തില്‍ കൊളംബോയില്‍ നടന്ന ടെസ്റ്റില്‍ നേടിയ വിജയവും കോലിയുടെ കരിയറിലെ പൊന്‍തൂവലാണ്. ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടാംടെസ്റ്റില്‍ തിരിച്ചടിച്ചിരുന്നു. മൂന്നാം ടെസ്റ്റിനാണ് കൊളംബോ വേദിയായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ഘട്ടത്തില്‍ ഏഴിന് 180 റണ്‍സെന്ന നിലയിലേക്കു വീണെങ്കിലും പുജാരയുടെ ഇന്നിങ്‌സ് സ്‌കോര്‍ 312ലെത്തിച്ചു. മറുപടിയില്‍ ഇഷാന്ത് ശര്‍മയുടെ തകര്‍പ്പന്‍ ബൗളിങ് ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ 110 റണ്‍സിന്റെ ലീഡ് സമ്മാനിച്ചു. രണ്ടാമിന്നിങ്‌സില്‍ 274 റണ്‍സെടുത്ത ഇന്ത്യ ലങ്കയ്ക്കു 386 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. മറുപടിയില്‍ ലങ്കയെ 268 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 117 റണ്‍സിന്റെ വിജയവുമായി പരമ്പര 2-1ന് പോക്കറ്റിലാക്കി. 22 വര്‍ഷത്തിവു ശേഷം ലങ്കയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

Story first published: Thursday, August 30, 2018, 13:02 [IST]
Other articles published on Aug 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X