വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രതിരോധത്തില്‍ ഏറ്റവും വിശ്വസ്തരായ ആധുനിക ക്രിക്കറ്റിലെ അഞ്ച് ടെസ്റ്റ് താരങ്ങളുടെ പട്ടിക ഇതാ

മുംബൈ: ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച താരങ്ങള്‍ നിരവധിയാണ്. ക്രിക്കറ്റിന്റെ ഏറ്റവും മനോഹര രൂപമായ ടെസ്റ്റ് ക്രിക്കറ്റില്‍ മികവ് കാട്ടി ഇതിഹാസ പട്ടം നേടിയവരാണ് രാഹുല്‍ ദ്രാവിഡ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,ബ്രയാന്‍ ലാറ,ഡോണ്‍ ബ്രാഡ്മാന്‍,റിക്കി പോണ്ടിങ് തുടങ്ങിയവരെല്ലാം. ഒരു കാലത്ത് ടീമുകളുടെ ഏറ്റവും വിശ്വസ്തരായ താരങ്ങളായിരുന്നു ഇവര്‍. എന്നാല്‍ ആധുനിക ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിരോധ മികവ് തെളിയിച്ച അഞ്ച് താരങ്ങളിതാ.


ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ്

ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ്

അര്‍ഹിച്ച പരിഗണനയും അംഗീകാരവും ലഭിക്കാതെ പോകുന്ന താരങ്ങളിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രയ്ഗ് ബ്രാത്ത് വെയ്റ്റ്. ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ നിര്‍ണ്ണായക പ്രകടനവുമായി ബ്രാത്ത്‌വെയ്റ്റ് നിറഞ്ഞ് നില്‍ക്കുന്നുണ്ടാവും. 28കാരനായ താരം 68 ടെസ്റ്റില്‍ നിന്ന് 4113 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഇതില്‍ ഒമ്പത് സെഞ്ച്വറിയുടെ 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരേ രണ്ട് മത്സര പരമ്പരയില്‍ നിന്ന് 237 റണ്‍സ് ബ്രാത്ത് വെയ്റ്റ് നേടിയിരുന്നു. ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബ്രാത്ത്‌വെയ്റ്റ്.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

മുന്‍ ഓസീസ് നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത് പട്ടികയിലെ നാലാമനാണ്. സ്ഥിരതയോടെ കളിക്കുന്ന താരമാണെങ്കിലും അമിത പ്രതിരോധത്തിന് താരം മുതിരാറില്ല. 77 ടെസ്റ്റില്‍ നിന്ന് 61.80 ശരാശരിയില്‍ 21 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും സ്മിത്തിന്റെ പേരിലുണ്ട്. പഴകിയ കോപ്പീബുക്ക് ശൈലിയെ പൊളിച്ചെഴുതുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് പട്ടികയിലെ മൂന്നാമന്‍. 2010ല്‍ അരങ്ങേറ്റം നടത്തിയത് മുതല്‍ ടീമിലെ സജീവ സാന്നിധ്യമായി വില്യംസണുണ്ട്. 83 ടെസ്റ്റില്‍ നിന്ന് 54.31 ശരാശരിയില്‍ 7115 റണ്‍സാണ് വില്യംസണ്‍ നേടിയത്. ഇതില്‍ 24 സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അവസാന അഞ്ച് മാസത്തിനിടെ രണ്ട് ഇരട്ട സെഞ്ച്വറി വില്യംസണ്‍ നേടി. പ്രതിരോധിച്ച് ക്ഷമയോടെ നില്‍ക്കാനും ആക്രമിച്ച് റണ്‍സുയര്‍ത്താനും വില്യംസണ്‍ മിടുക്കനാണ്.

ദിമുത് കരുണരത്‌ന

ദിമുത് കരുണരത്‌ന

ശ്രീലങ്കന്‍ ടെസ്റ്റ് ടീം നായകന്‍ ദിമുത് കരുണരത്‌ന ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശിനെതിരായ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ 428 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. 33കാരനായ താരം 72 ടെസ്റ്റില്‍ നിന്ന് 5176 റണ്‍സാണ് കരിയറില്‍ നേടിയത്. ഇതില്‍ 12 സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പ്രതിരോധത്തിലൂടെ എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അദ്ദേഹം മിടുക്കനാണ്.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

പ്രതിരോധ ബാറ്റിങ്ങുമായി ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയെപ്പോലെ മികവുള്ള മറ്റൊരു താരമില്ല. ഏത് സാഹചര്യത്തിലും സമ്മര്‍ദ്ദത്തിന് അടിമപ്പെടാത്ത താരമാണ് പുജാര. 16000ത്തിലധികം ആഭ്യന്തര റണ്‍സുള്ള സൗരാഷ്ട്രക്കാരനായ പുജാര ബൗളര്‍മാരെ പ്രതിസന്ധിയിലാക്കുന്ന ബാറ്റ്‌സ്മാനാണ്. 85 ടെസ്റ്റില്‍ നിന്ന് 6244 റണ്‍സാണ് പുജാരയുടെ പേരിലുള്ളത്. ഇതില്‍ 18 സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അമിത പ്രതിരോധത്തിന് വിമര്‍ശനം കേള്‍ക്കേണ്ടി വന്നതാരമാണ് പുജാര.

Story first published: Monday, May 17, 2021, 18:24 [IST]
Other articles published on May 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X