വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക റെക്കോര്‍ഡ്, പിന്നാലെ ബംഗ്ലാ കടുവകള്‍ക്കു മുന്നില്‍ വിരണ്ടോടി!! വിന്‍ഡീസ് അത്ര കുഴപ്പക്കാരല്ല

എട്ടു വിക്കറ്റിനാണ് വിന്‍ഡീസിനെ ബംഗ്ലാദേശ് തകര്‍ത്തുവിട്ടത്

By Manu

ഡബ്ലിന്‍: ശക്തമായ ബാറ്റിങ് ലൈനപ്പുള്ള വെസ്റ്റ് ഇന്‍ഡീസ് വരാനിരിക്കുന്ന ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍ എന്നിവരടക്കമുള്ള അപകടകാരികളായ താരങ്ങള്‍ വിന്‍ഡീസ് സംഘത്തിലുണ്ട്. ലോകകപ്പില്‍ ഏവരും സൂക്ഷിക്കേണ്ട ടീം തങ്ങള്‍ തന്നെയാണെന്ന് അടിവരയിടുന്ന പ്രകടനങ്ങളാണ് സമീപകാലത്ത് വിന്‍ഡീസ് കാഴ്ചവച്ചത്.

ലോകകപ്പ്: പരിക്ക്, ജാദവ് പിന്മാറുമോ? ഇല്ലെങ്കില്‍ ആര്‍ക്ക് നറുക്കുവീഴും? ഉറപ്പിക്കാം ഇവരിലൊരാള്‍ ലോകകപ്പ്: പരിക്ക്, ജാദവ് പിന്മാറുമോ? ഇല്ലെങ്കില്‍ ആര്‍ക്ക് നറുക്കുവീഴും? ഉറപ്പിക്കാം ഇവരിലൊരാള്‍

ദിവസങ്ങള്‍ക്കു മുമ്പ് അയര്‍ലാന്‍ഡിനെതിരായ ഏകദിനത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ 365 റണ്‍സ് അടിച്ചുകൂട്ടി ലോക റെക്കോര്‍ഡിടാനും വിന്‍ഡീസിനായിരുന്നു. ഇതിനു പിന്നാലെ ബംഗ്ലാദേശിനോട് കനത്ത തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ് മുന്‍ ലോക ചാംപ്യന്‍മാര്‍.

ദയനീയ തോല്‍വി

അയര്‍ലാന്‍ഡും ബംഗ്ലാദേശുമുള്‍പ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കളിക്കുന്ന വിന്‍ഡീസിന് രണ്ടാമത്തെ കളിയിലാണ് കനത്ത തോല്‍വി നേരിടേണ്ടിവന്നത്. ബംഗ്ലാ കടുവകളോട് എട്ടു വിക്കറ്റിന് വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഷെയ് ഹോപ്പിന്റെ (109) സെഞ്ച്വറിയുടെ മികവില്‍ ഒമ്പതു വിക്കറ്റിന് 261 റണ്‍സെടുക്കുകയായിരുന്നു. 132 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും ഹോപ്പിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. റോസ്റ്റണ്‍ ചേസാണ് (51) മറ്റൊരു സ്‌കോറര്‍. ബംഗ്ലാദേശിനായി മഷ്‌റഫെ മൊര്‍ത്തസ മൂന്നും മുഹമ്മദ് സെയ്ഫുദ്ദീന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു.

അനായാസം ബംഗ്ലാദേശ്

262 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശിന് അല്‍പ്പം പോലും ഭീഷണിയുയര്‍ത്തിയില്ല. മുന്‍നിര താരങ്ങള്‍ ഫിഫ്റ്റിയുമായി കസറിയപ്പോള്‍ അഞ്ചോവര്‍ ശേഷിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബംഗ്ലാ കടുവകള്‍ ലക്ഷ്യം മറികടന്നു.
തമീം ഇഖ്ബാല്‍ (80), സൗമ്യ സര്‍ക്കാര്‍ (73), ഷാക്വിബുല്‍ ഹസന്‍ (61*) എന്നിവരാണ് ബംഗ്ലാ നിരയില്‍ കസറിയത്. 116 പന്തില്‍ ഏഴു ബൗണ്ടറികളോടയാണ് തമീം 80 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ തമീ- സൗമ്യ സഖ്യം 144 റണ്‍സെടുത്തപ്പോള്‍ തന്നെ ബംഗ്ലാദേശ് വിജയമുറപ്പാക്കിയിരുന്നു.

ലോക റെക്കോര്‍ഡ് പ്രകടനം

ലോക റെക്കോര്‍ഡ് പ്രകടനം

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ കളിയില്‍ ആതിഥേയരായ അയര്‍ലാന്‍ഡിനെതിരേയാണ് ഓപ്പണര്‍മാരായ ഷെയ് ഹോപ്പും ജോണ്‍ കാംപ്‌ബെല്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 365 റണ്‍സ് വാരിക്കൂട്ടി ചരിത്രം കുറിച്ചത്. 48ാം ഓവര്‍ വരെ ഈ സഖ്യം ബാറ്റിങ് തുടര്‍ന്നു.
കളിയില്‍ കാംപ്‌ബെല്‍ 137 പന്തില്‍ 179ഉം ഹോപ്പ് 152 പന്തില്‍ 170ഉം റണ്‍സ് അടിച്ചെടുത്തു.
പാകിസ്താന്റെ ഇമാമുള്‍ ഹഖും ഫഖര്‍ സമാനും ചേര്‍ന്നെടുത്ത 304 റണ്‍സെന്ന ഓപ്പണിങിലെ ലോക റെക്കോര്‍ഡാണ് വിന്‍ഡീസ് ജോടികള്‍ക്കു മുന്നില്‍ വഴിമാറിയത്.

Story first published: Wednesday, May 8, 2019, 11:41 [IST]
Other articles published on May 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X