Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററെ അട്ടിമറിച്ച സിറ്റ്‌സിപാസ് വീണ്ടും, സ്വപ്‌നസാഫല്യമായി സെമിയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇതിഹാസതരം റോജര്‍ ഫെഡററെ അട്ടിമറിച്ച് ശ്രദ്ധേയനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ ഔഗടിനെ 7-5, 5-6, 6-4, 7-6 എന്ന സ്‌കോറിനാണ് ഇരുപതുകാരന്‍ വീഴ്ത്തിയത്. ഇതോടെ 2007ന് ശേഷം ഒരു ഗ്ലാന്‍ഡ്സ്ലാം സെമിയില്‍ കടക്കുന്ന പ്രായംകുറഞ്ഞതാരമായി സിറ്റ്‌സിപാസ്.

stefanos

2007ല്‍ യുഎസ് ഓപ്പണ്‍ സെമിയില്‍ കടന്ന നൊവാക് ദ്യോക്കോവിച്ചിന്റെ പിന്‍ഗാമിയാണ് യുവതാരം. മാത്രമല്ല, 2003ന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലെത്തിയ പ്രായംകുറഞ്ഞതാരവുമാണ്. 2003ല്‍ അമേരിക്കയുടെ ആന്‍ഡി റോഡിക്ക് ഇതേ പ്രായത്തില്‍ സെമിയിലെത്തിയിട്ടുണ്ട്. കളിമികവ് തുടര്‍ന്നാല്‍ ഫൈനല്‍ പ്രവേശനവും സിറ്റ്‌സിപാസിന് അസാധ്യമല്ല.

പ്രീക്വാര്‍ട്ടറില്‍ ഫെഡറര്‍ക്കെതിരെ നടത്തിയ അതേ പ്രകടനം ക്വാര്‍ട്ടറിലും ആവര്‍ത്തിച്ച താരത്തെ സെമിയില്‍ കാത്തിരിക്കുക റാഫേല്‍ നദാലോ ഫ്രാന്‍സിസ് ടിയാഫോയിയോ ആയിരിക്കും. റോബോര്‍ട്ടോയ്‌ക്കെതിരെ മൂന്നാം സെറ്റില്‍ കൈവിട്ടുപോകുമായിരുന്ന കളിയില്‍ മികച്ച തിരിച്ചുവരവാണ് താരം നടത്തിയത്. 4-2ന് പിറകിലായെങ്കിലും 6-4ന് സെറ്റ് സ്വന്തമാക്കി. നാലാമത്തെ സെറ്റിലെ ടൈബ്രേക്കറില്‍ മേധാവിത്വം നേടാനും സിറ്റ്‌സിപാസിന് കഴിഞ്ഞു.

Story first published: Tuesday, January 22, 2019, 12:10 [IST]
Other articles published on Jan 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+