ബുംറയെ വേറെ ലെവലാക്കാന്‍ ലീ... ഉപദേശം ഇങ്ങനെ, ഇനി ബാറ്റ്‌സ്മാന്‍മാര്‍ക്കു രക്ഷയില്ല!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിങ് നിര ഇപ്പോള്‍ മറ്റു ടീമുകളെ അസൂയപ്പെടുത്തും വിധം ഉയരങ്ങളിലേക്കു കുതിക്കുകയാണ്. നേരത്തേ ഇന്ത്യയുടെ സ്പിന്‍ ആക്രമണം കണ്ടാണ് എതിരാളികള്‍ അസൂയ പൂണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാവും കണ്ണുവയ്ക്കുന്നത് പേസാക്രമണത്തെയാണ്.

ഐപിഎല്ലിനും ലോക്ക് വീഴും? സൂചന നല്‍കി ഗാംഗുലി, മാറ്റി വയ്ക്കുക അസാധ്യം... ഇതാണ് കാരണം

ധോണി ക്യാപ്റ്റനെങ്കില്‍ ഹീറോ, കോലിയെങ്കില്‍ സീറോ! ലിസ്റ്റില്‍ യുവിയടക്കം സൂപ്പര്‍ താരങ്ങള്‍

വിദേശത്തെ വേഗം കൂടി, പച്ചപ്പ് നിറഞ്ഞ പിച്ചില്‍ മാത്രമല്ല നാട്ടിലെ വേഗം കുറഞ്ഞ പിച്ചിലും വിക്കറ്റ് കൊയ്ത്ത് നടത്താന്‍ ശേഷിയുള്ളതാണ് ഇന്ത്യന്‍ പേസ് നിര. നിലവില്‍ ഇന്ത്യയുടെ പേസ് ബൗളിങ് നിരയെ പ്രശംസിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ഒരു ഇന്ത്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെയും സംഘത്തിലെ മറ്റുള്ളവരെയും ലി പുകഴ്ത്തിയത്.

ബുംറ നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ പേസാക്രമണം മികച്ചതാണ്. ബുംറയ്ക്കു സ്വന്തം ബൗളിങിന്റെ വേഗം ഇനിയും വര്‍ധിക്കാവുന്നതാണ്. ഇതിനായി കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. സ്വന്തം ബൗളിങ് ആക്ഷന്‍ മെച്ചപ്പെടുത്താന്‍ ബുംറ ശ്രമിച്ചു കൊണ്ടിരിക്കുന്നതായി എല്ലാവര്‍ക്കുമറിയാം. പന്തെറിയും മുമ്പ് കൂടുതല്‍ ശക്തിയോടെ കൈ താഴേയ്ക്ക് മടക്കിയ ശേഷം അതു പോലെ തന്നെ ശക്തിയില്‍ കൈ നിവര്‍ത്തിയും പന്തെറിയാന്‍ ബുംറ ശ്രദ്ധിക്കണം. പഴയതിനേക്കാള്‍ ബുംറയുടെ ആക്ഷന്‍ മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെയുള്ള അദ്ദേഹത്തിന്റെ ബൗളിങ് തന്നെ ആകര്‍ഷിച്ചതായും ലീ കൂട്ടിച്ചേര്‍ത്തു.

പരിക്കിനെ തുടര്‍ന്നു കുറച്ചുകാലം മല്‍സരംഗത്തു നിന്നു ബുംറയ്ക്കു കഴിഞ്ഞ വര്‍ഷം മാറിനില്‍ക്കേണ്ടി വന്നിരുന്നു. പരിക്കില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയ ശേഷം പേസറുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പഴയതു പോലെ വിക്കറ്റെടുക്കാന്‍ ബുംറയ്ക്കു കഴിഞ്ഞ പരമ്പരകളില്‍ സാധിച്ചില്ലെന്നത് ഇന്ത്യയെ അലട്ടിയിരുന്നു. അവസാനത്തെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ബുംറയുടെ മൂര്‍ച്ച കുറഞ്ഞ ബൗളിങ് തന്നെയായിരുന്നു. വളരെ അനായാസമാണ് കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ ബുംറയ്‌ക്കെതിരേ പരമ്പരയില്‍ കളിച്ചത്.

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ബൗളര്‍ കൂടിയാണ് ബുംറ. മല്‍സരഫലത്തില്‍ നിര്‍ണായകമായി മാറുന്ന അന്തിമ ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനുള്ള കഴിവും കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്നതിലുള്ള മിടുക്കുമാണ് ബുംറയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. മാത്രമല്ല അവസാന ഓവറുകളില്‍ ഇത്ര നന്നായി യോര്‍ക്കറുകള്‍ പരീക്ഷിക്കുന്ന ബൗളര്‍മാരും ലോക ക്രിക്കറ്റില്‍ കുറവാണ്. 2016ല്‍ ഇന്ത്യക്കായി അരങ്ങേറിയ ബുംറ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ അവിഭാജ്യഘടകം കൂടിയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, March 25, 2020, 11:47 [IST]
Other articles published on Mar 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X