വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

37 പന്തില്‍ 29, ഇന്ത്യയെ തോല്‍പ്പിച്ചത് ധോണിയുടെ മെല്ലെപ്പോക്കോ? മാക്‌സ്‌വെല്‍ പറയുന്നത്...

കളിയില്‍ ഇന്ത്യ മൂന്നു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു

By Manu
ധോണി ചെയ്തത് ശരിയോ തെറ്റോ? | Oneindia Malayalam

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. ഞായറാഴ്ച നടന്ന ആദ്യ കളിയില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന പന്തിലേക്കു നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് ഇന്ത്യ കളി കൈവിട്ടത്. ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനവും അവസാന ഓവറില്‍ ഉമേഷ് യാദവിന്റെ മോശം ബൗളിങുമാണ് ഇന്ത്യന്‍ തോല്‍വിക്കു വഴി വച്ചത്.

തന്റെ ഹീറോ നാട്ടുകാരനല്ലെന്നു പാക് സെന്‍സേഷന്‍ ബാബര്‍... അത് ഇന്ത്യക്കാരന്‍, പക്ഷെ സച്ചിനല്ല!! തന്റെ ഹീറോ നാട്ടുകാരനല്ലെന്നു പാക് സെന്‍സേഷന്‍ ബാബര്‍... അത് ഇന്ത്യക്കാരന്‍, പക്ഷെ സച്ചിനല്ല!!

എംഎസ് ധോണിയുടെ വേഗം കുറഞ്ഞ ഇന്നിങ്‌സിനെ് പലരും വിമര്‍ശിച്ചിരുന്നു. 37 പന്തുകള്‍ നേരിട്ട അദ്ദേഹം 29 റണ്‍സാണ് നേടിയത്. ഒരേയൊരു സിക്‌സര്‍ മാത്രമേ ധോണിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. ധോണിക്കു പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് കളിയില്‍ ഓസീസിന്റെ വിജയശില്‍പ്പിയായ ഗ്ലെന്‍ മാക്‌സ്‌വെല്‍.

ധോണി ചെയ്തതാണ് ശരി

ധോണി ചെയ്തതാണ് ശരി

ധോണി ചെയ്തതാണ് കളിയുടെ ആ ഘട്ടത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉചിതമായ കാര്യമെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. ഏതു ബാറ്റ്‌സ്മാനായും റണ്ണെടുക്കാന്‍ വിഷമിച്ച പിച്ചായിരുന്നു കളിയിലേത്. അവിടെ ധോണി കളിച്ചതുപോലെ ക്ഷമയോടെയുള്ള ഇന്നിങ്‌സ് കളിക്കാനേ കഴിയൂ.
വലിയ ഷോട്ടുകള്‍ കളിക്കാന്‍ അത്ര കേമനല്ലാത്ത സ്പിന്നര്‍ ചഹല്‍ ക്രീസിന്റെ മറുഭാഗത്തുള്ളപ്പോള്‍ ധോണിക്ക് ചെയ്യാന്‍ കഴിയുമായിരുന്നത് തന്നെയാണ് അദ്ദേഹം ചെയ്തതെന്നും മാക്‌സ്‌വെല്‍ ചൂണ്ടിക്കാട്ടി.

 ഒരൊറ്റ സിക്‌സര്‍ മാത്രം

ഒരൊറ്റ സിക്‌സര്‍ മാത്രം

ലോകോത്തര ഫിനിഷറായ ധോണി പോലും റണ്‍സെടുക്കാന്‍ വിഷമിക്കുന്ന പിച്ചില്‍ മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിതി എന്താവുമെന്ന് മാക്‌സ്‌വെല്‍ ചോദിക്കുന്നു. അവസാന ഓവറിലാണ് ധോണി ഇന്നിങ്‌സിലെ ഏക സിക്‌സര്‍ നേടിയത്. ഓവറില്‍ ഏഴു റണ്‍സെടുക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ബാറ്റിങ് എത്രത്തോളം ദുഷ്‌കരമായിരുന്നുവെന്ന് ഇതിനേക്കാള്‍ നല്ല തെളിവില്ല. ധോണിയെ അവസാന ഓവറുകളില്‍ ഒരു ബൗണ്ടറി പോലും നേടാനാവാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ബൗളര്‍മാരെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവസാന 10 ഓവറില്‍ 46 റണ്‍സ് മാത്രം

അവസാന 10 ഓവറില്‍ 46 റണ്‍സ് മാത്രം

ആദ്യ ടി20യില്‍ അവസാന 10 ഓവറിലെ ബാറ്റിങാണ് ഇന്ത്യയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ആദ്യ 10 ഓവറില്‍ 80 റണ്‍സ് ഇന്ത്യ അടിച്ചെടുത്തിരുന്നു. എന്നാല്‍ അടുത്ത 10 ഓവറില്‍ വെറും 46 റണ്‍സ് മാത്രമാണ് ഇന്ത്യക്കു നേടാനായത്. നാലു വിക്കറ്റുകളും വിക്കറ്റുകളും ഇന്ത്യ നഷ്ടപ്പെടുത്തി.
തുടരെ വിക്കറ്റുകള്‍ വീണതോടെ ധോണി പ്രതിരോധത്തിലൂന്നി കളിക്കുകയായിരുന്നു. സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ വേണ്ടി പലപ്പോഴും സിംഗിളെടുക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല.

Story first published: Monday, February 25, 2019, 13:57 [IST]
Other articles published on Feb 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X