വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്വന്തം നാട്ടില്‍ മേല്‍ക്കൈ ഓസ്‌ട്രേലിയയ്ക്കാണെന്ന് അശ്വിന്‍; തോല്‍വി ഭയമോ?

മുൻ‌തൂക്കം ഓസ്‌ട്രേലിയക്ക് തന്നെയെന്ന് അശ്വിൻ | Oneindia Malayalam

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ അത്ഭുതം കാണിക്കുമെന്ന് മുന്‍ കളിക്കാര്‍ പ്രവചിക്കുമ്പോള്‍ വ്യത്യസ്ത അഭിപ്രായവുമായി സ്പിന്നര്‍ ആര്‍ അശ്വിന്‍. മത്സരം നടക്കുന്നത് ഓസ്‌ട്രേലിയയില്‍ ആയതിനാല്‍ അവര്‍ക്കുതന്നെയാണ് പരമ്പരയില്‍ മേല്‍ക്കൈ ലഭിക്കുകയെന്ന് അശ്വിന്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഡിസംബര്‍ 6ന് അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ ഓസ്‌ട്രേലിയന്‍ ഇലവനുമായി സന്നാഹമത്സരം കളിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിവസത്തെ കളിക്കുശേഷമാണ് അശ്വിന്‍ ഇന്ത്യന്‍ ടീമിന്റെ സാധ്യതകള്‍ വിലയിരുത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് വലിയ രീതിയിലുള്ള സമ്മര്‍ദ്ദം ഓരോ കളിക്കാരനും നല്‍കുമെന്നും ക്രിക്കറ്റിനെക്കുറിച്ച് മാത്രം ചിന്തിക്കുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടതെന്നും അശ്വിന്‍ പറഞ്ഞു.

ravichandran

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴ്‌പ്പെടുത്തുക എളുപ്പമല്ലെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. എല്ലായിടത്തും ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്ന വിലയിരുത്തലുകളുണ്ട്. ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയാലും ഇത്തരം സംസാരങ്ങള്‍ സ്വാഭാവികമാണ്. ഓസ്‌ട്രേലിയയില്‍ പരമ്പര നേടുക ഒരു തരത്തിലും എളുപ്പമല്ല. അവര്‍ക്ക് തന്നെയായിരിക്കും മേല്‍ക്കൈ എന്നും ഓരോ പന്തിലും ഇന്ത്യ പോരാടേണ്ടിവരുമെന്നും അശ്വിന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ പന്തേറിലും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കേണ്ടതുണ്ട്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇതുമൂലം സാധിക്കും. പരമ്പരയിലുടനീളം മികച്ച കളി കെട്ടഴിക്കേണ്ടിവരും. ഓസ്‌ട്രേലിയയിലെ പിച്ചുകള്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണെങ്കിലും ഇതേക്കുറിച്ച് ആകുലതകളൊന്നുമില്ല. സ്വാഭാവിക കളിയിലൂടെ ടീമിന് ജയിക്കാന്‍ കഴിയുമെന്നും അശ്വിന്‍ വിലയിരുത്തി.

Story first published: Saturday, December 1, 2018, 11:34 [IST]
Other articles published on Dec 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X