വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ പിടിക്കാന്‍ കംഗാരുക്കൂട്ടം... ഒന്നൊന്നര പരമ്പര, ഇന്ത്യന്‍ ഫാന്‍സിന് വാര്‍ണറുടെ സന്ദേശം

ജനുവരി 14നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്

This Is What David Warner had To Say ahead of 3-match ODI series | Oneindia Malayalam

സിഡ്‌നി: ടീം ഇന്ത്യയെ സംബന്ധിച്ച് ഈ വര്‍ഷത്തെ ആദ്യത്തെ അഗ്നിപരീക്ഷയാണ് കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പര. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് വിരാട് കോലിയും സംഘവും കംഗാരുക്കൂട്ടവുമായി കൊമ്പുകോര്‍ക്കുന്നത്. ജനുവരി 14ന് മുംബൈയിലാണ് ആദ്യ ഏകദിനം.

ഓസീസിനു മുന്നില്‍ ഇന്ത്യ മുട്ടുമടക്കുമോ ?ഏകദിന പരമ്പര ആരു നേടും... ഇര്‍ഫാന്റെ പ്രവചനംഓസീസിനു മുന്നില്‍ ഇന്ത്യ മുട്ടുമടക്കുമോ ?ഏകദിന പരമ്പര ആരു നേടും... ഇര്‍ഫാന്റെ പ്രവചനം

പരമ്പരയ്ക്കു മുന്നോടിയായി ഓസീസ് ടീം ഇന്ത്യയിലേക്കു തിരിച്ചു കഴിഞ്ഞു. ഇതിനിടെ ഇന്ത്യന്‍ ആരാധകര്‍ക്കു സന്ദേശമയച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.

സന്ദേശം ഇങ്ങനെ

സന്ദേശം ഇങ്ങനെ

ഇന്ത്യയിലേക്കു തിരിക്കുംമുമ്പ് വിമാനത്തിനുള്ളില്‍ നിന്നെടുത്ത സെല്‍ഫിയോടൊപ്പമാണ് വാര്‍ണര്‍ ഇന്ത്യയിലെ ആരാധകര്‍ക്കു സന്ദേശമയച്ചത്.
ഇന്ത്യ, ഞങ്ങളിതാ വരുന്നു!! മഹത്തായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയായിരിക്കും വരാനിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ആരാധകരെയും കാണാന്‍ കാത്തിരിക്കുകയാണെന്നും വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ആരാധകര്‍ക്കു പ്രിയങ്കരന്‍

ആരാധകര്‍ക്കു പ്രിയങ്കരന്‍

ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കു ഏറെ പ്രിയങ്കരനായ ഓസീസ് താരങ്ങളിലൊരാളാണ് വാര്‍ണര്‍. ഐപിഎല്ലിലെ മിന്നുന്ന പ്രകടനം തന്നെയായിരുന്നു ഇതിനു കാരണം. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെയാണ് (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) വാര്‍ണര്‍ ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത്.
എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കു മാറിയതോടെ വാര്‍ണര്‍ യഥാര്‍ഥ ഫോമിലേക്കുയര്‍ന്നു. 2016ല്‍ സണ്‍റൈസേഴ്‌സിനെ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സീസണില്‍ 800ല്‍ അധികം റണ്‍സാണ് വാര്‍ണര്‍ വാരിക്കൂട്ടിയത്. കഴിഞ്ഞ സീസണിലും ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു.

ശക്തമായ ടീം

ശക്തമായ ടീം

ഏറ്റവും മികച്ച ടീമുമായാണ് ഓസ്‌ട്രേലിയ ഇന്ത്യയിലെത്തുന്നത്. ആരോണ്‍ ഫിഞ്ച് നയിക്കുന്ന സംഘത്തില്‍ വാര്‍ണറിനക്കൂടാതെ മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്്റ്റീവ് സ്മിത്ത്, പ്രമുഖ പേസര്‍ പാറ്റ് കമ്മിന്‍സ്, ബാറ്റിങ് സെന്‍സേഷന്‍ മാര്‍നസ് ലബ്യുഷെഷയ്ന്‍ എന്നിവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനത്തിലൂടെ തരംഗമായി മാറിയ ലബ്യുഷെയ്‌ന്റെ ഏകദിനത്തിലെ അരങ്ങേറ്റം കൂടിയാണ് വരാനിരിക്കുന്ന പരമ്പര.

വാര്‍ണര്‍ മിന്നുന്ന ഫോമില്‍

വാര്‍ണര്‍ മിന്നുന്ന ഫോമില്‍

ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ദേശീയ ടീമില്‍ തിരിച്ചെത്തിയ വാര്‍ണര്‍ ഇപ്പോള്‍ തന്റെ ഏറ്റവും മികച്ച ഫോമില്‍ മടങ്ങിയെത്തിക്കഴിഞ്ഞു. നാട്ടില്‍ കളിച്ച കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ഗംഭീര പ്രകടനം തന്നെ താരം കാഴ്ചവച്ചിരുന്നു.
ആഷസ് പരമ്പരയിലെ 10 ഇന്നിങ്‌സുകളില്‍ നിന്നും 95 റണ്‍സ് മാത്രം നേടി ഫ്‌ളോപ്പായി മാറിയ വാര്‍ണര്‍ പിന്നീട് തനിനിറം പുറത്തെടുക്കുന്നതാണ് കണ്ടത്. ശ്രീലങ്കയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ കരിയറിലെ കന്നി ടി20 സെഞ്ച്വറി താരം അടിച്ചെടുത്തിരുന്നു. പിന്നീട് ടെസ്റ്റ് പരമ്പരയിലും വാര്‍ണര്‍ മിന്നുന്ന ഫോം തുടര്‍ന്നു. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 786 റണ്‍സാണ് താരം അടിച്ചെടുത്തത്. കരിയര്‍ ബെസ്റ്റ് സ്‌കോറായ 335 റണ്‍സുള്‍പ്പെടെ മൂന്നു സെഞ്ച്വറികളും വാര്‍ണര്‍ നേടിയിരുന്നു

ആദ്യ ഏകദിനം മുംബൈയില്‍

ആദ്യ ഏകദിനം മുംബൈയില്‍

മുംബൈയാണ് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ആദ്യ ഏകദിനത്തിനു വേദിയാവുന്നത്. ജനുവരി 14നു ചൊവ്വാഴ്ച വാംഖഡെ സ്‌റ്റേഡിയത്തിലാണ് പോരാട്ടം.
രണ്ടാം ഏകദിനം 17ന് വെള്ളിയാഴ്ച രാജ്‌കോട്ടിലും മൂന്നാം ഏകദിനം 19ന് ഞായറാഴ്ച ബെംഗളൂരുവിലും അരങ്ങേറും. മൂന്നു മല്‍സരങ്ങളും ഡേ-നൈറ്റായിരിക്കും.

ഓസ്‌ട്രേലിയന്‍ ഏകദിന ടീം

ഓസ്‌ട്രേലിയന്‍ ഏകദിന ടീം

ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, അലെക്‌സ് കാരി, ആഷ്ടണ്‍ ടേര്‍ണര്‍, ആദം സാംപ, സീന്‍ അബോട്ട്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ലല്‍വുഡ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ഏഗര്‍.

Story first published: Thursday, January 9, 2020, 12:58 [IST]
Other articles published on Jan 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X