വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസിലന്റിനെ പറപ്പിച്ച് സ്റ്റാര്‍ക്ക്... ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയക്ക് 86 റണ്‍സിന്റെ ഗംഭീര ജയം

By Vaisakhan MK

ലണ്ടന്‍: ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ വമ്പന്‍മാരുടെ കരുത്തുമായെത്തിയ ഓസ്‌ട്രേലിയ ന്യൂസിലന്റിനെ തകര്‍ത്തു. 86 റണ്‍സിനാണ് ഓസീസിന്റെ വിജയം. കിവീസിന് 244 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഗംഭീര ബൗളിംഗ് പ്രകടനത്തിലൂടെ കിവീസിനെ ഒരിക്കല്‍ കൂടി തകര്‍ത്തെറിയുകയായിരുന്നു ഓസ്‌ട്രേലിയ. 157 റണ്‍സിനാണ് ന്യൂസിലന്റ് പുറത്തായത്. 2015ലെ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമെന്നോണമായിരുന്നു ഓസ്‌ട്രേലിയയുടെ പ്രകടനം. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തീപ്പാറുന്ന പന്തുകളാണ് കിവീസിനെതിരെ എറിഞ്ഞത്. കെയ്ന്‍ വില്യംസണ്‍ ക്രീസിലുള്ളപ്പോള്‍ വിജയപ്രതീക്ഷ കിവീസിനുണ്ടായിരുന്നു. എന്നാല്‍ നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് കളി മാറ്റിമറിച്ചു.

1

അതേസമയം 300ന് മുകളില്‍ പോകുമെന്ന് പ്രവചിച്ച മത്സരത്തില്‍ ട്രെന്‍ഡ് ബൂള്‍ട്ടിന്റെ തീ തുപ്പുന്ന പന്തുകളാണ് ഓസീസിനെ കുരുക്കിയത്. നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഓസീസിന്റെ ഓപ്പണിംഗ് ജോഡി മത്സരത്തില്‍ പരാജയമായി. ആരോണ്‍ ഫിഞ്ചിനെ തകര്‍പ്പനൊരു പന്തില്‍ ബൂള്‍ട്ട് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. എട്ട് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അധികം വൈകാതെ തന്നെ 16 റണ്‍സെടുത്ത വാര്‍ണറെ ഫെര്‍ഗൂസന്‍ മടക്കി.

സ്റ്റീവന്‍ സ്മിത്തിനെ ഗംഭീര ക്യാച്ചിലൂടെ ഗുപ്ടില്‍ പുറത്താക്കിയതോടെ ഓസ്‌ട്രേലിയ ശരിക്കും കുടുങ്ങി. ഉസ്മാന്‍ കവാജ മാര്‍ക്കസ് സ്‌റ്റോയിനിസിനെ പിടിച്ച് ഇന്നിംഗ്‌സ് ശരിയാക്കുമ്പോഴേക്കും താരവും മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെല്‍ പിന്നാലെ തന്നെ അശ്രദ്ധമായ ഷോട്ടില്‍ പുറത്തായി. പിന്നീട് അലക്‌സ് കാരിയും കവാജയും ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. കവാജ 129 പന്തില്‍ 88 റണ്‍സെടുത്തു. കാരി 72 പന്തില്‍ 71 റണ്‍സടിച്ച് മികവ് കാണിച്ചു. കമ്മിന്‍സ് 22 റണ്‍സോടെ പുറത്താവാതെ നിന്നു. ബൂള്‍ട്ട് ഹാട്രിക്കടക്കം നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. ഫെര്‍ഗൂസന്‍, നീഷാം എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ പിടിച്ച് നില്‍ക്കാന്‍ തുടക്കത്തില്‍ ശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയയുടെ ഗംഭീര ബൗളിംഗ് എല്ലാം അട്ടിമറിച്ചു. കുറഞ്ഞ സ്‌കോര്‍ അനായാസം കിവീസ് മറികടക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ന്യൂസിലന്റ് ബാറ്റിംഗ് നിരയുടെ ദൗര്‍ബല്യം തുറന്ന് കാണിക്കപ്പെട്ട മത്സരം കൂടിയായിരുന്നു ഇത്. 20 റണ്‍സെടുത്ത ഗുപ്ടിലിനെ ബെഹറന്‍ഡോര്‍ഫാണ് മടക്കിയത്. നിക്കോള്‍സിനെയും ബെഹറന്‍ഡോര്‍ഫ് തന്നെ മടക്കി. പിന്നെ സ്റ്റാര്‍ക്കിന്റെ ഊഴമായിരുന്നു. 40 റണ്‍സെടുത്ത വില്യംസണെ സ്റ്റാര്‍ക്ക് മടക്കി. ഇതോടെ ഓസീസ് വിജയവഴിയില്‍ തിരിച്ചെത്തി. 30 റണ്‍സെടുത്ത റോസ് ടെയ്‌ലറെ കമ്മിന്‍സ് മടക്കുകയും ചെയ്തു. മിച്ചല്‍ സ്റ്റാര്‍ക് അഞ്ച് വിക്കറ്റെടുത്ത് മികച്ച പ്രകടനം നടത്തി. ബെഹറന്‍ഡോര്‍ഫ് രണ്ടും സ്മിത്ത്, കമ്മിന്‍സ്, ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. അലക്‌സ് കാരിയാണ് കളിയിലെ താരം.

Jun 30, 2019, 1:35 am IST

ന്യൂസിലന്റിനെതിരെ ഓസ്‌ട്രേലിയക്ക് 86 റണ്‍സ് വിജയം. സ്‌കോര്‍: ഓസ്‌ട്രേലിയ 243, ന്യൂസിലന്റ് 43.4 ഓവറില്‍ 157

Jun 30, 2019, 12:33 am IST

ന്യൂസിലന്റിന് അഞ്ചാം വിക്കറ്റ് നഷ്ടം. ഗ്രാന്‍ഡോം ആദ്യ പന്തില്‍ പുറത്ത്. കിവീസിന് വിജയിക്കാന്‍ 126 റണ്‍സ്

Jun 29, 2019, 9:36 pm IST

ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലന്റിന് 244 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ ഒമ്പതിന് 243

Jun 29, 2019, 9:34 pm IST

ട്രെന്‍ഡ് ബൂള്‍ട്ടിന് ഹാട്രിക്ക്. ഓസ്‌ട്രേലിയ ഒമ്പതിന് 243

Jun 29, 2019, 7:35 pm IST

ഓസ്‌ട്രേലിയക്ക് നാലാം വിക്കറ്റ് നഷ്ടം. സ്‌റ്റോയിനിസ് പുറത്ത്. സ്‌കോര്‍ 81

Jun 29, 2019, 6:52 pm IST

ഓസ്‌ട്രേലിയക്ക് മൂന്നാം വിക്കറ്റ് നഷ്ടം. സ്റ്റീവന്‍ സ്മിത്ത് പുറത്ത്‌

Jun 29, 2019, 6:51 pm IST

ഓസ്‌ട്രേലിയക്ക് രണ്ടാം വിക്കറ്റ് നഷ്ടം. വാര്‍ണര്‍ പുറത്ത്. സ്‌കോര്‍ 45

Jun 29, 2019, 6:21 pm IST

ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. സ്‌കോര്‍ 15

Jun 29, 2019, 6:03 pm IST

ന്യൂസിലന്റിനെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Sunday, June 30, 2019, 1:35 [IST]
Other articles published on Jun 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X