വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിമര്‍ശിക്കാന്‍ എന്ത് അവകാശം? ആനുകൂല്യം നിങ്ങള്‍ക്കും കിട്ടി- ഓസ്‌ട്രേലിയക്കെതിരേ സെവാഗ്

ജഡേജയ്ക്കു പകരമാണ് ചഹലിനെ ഇറക്കിയത്

ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി യുസ്വേന്ദ്ര ചഹലിനെ ഇറക്കിയതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബാറ്റിങിനിടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ട് പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു ഫീല്‍ഡിങിന് ഇറങ്ങാന്‍ കഴിയാതിരുന്നതോടയാണ് പകരക്കാരനായി ഇന്ത്യ ചഹലിനെ കളിപ്പിച്ചത്. മൂന്നു വിക്കറ്റുകളെടുത്ത ചഹല്‍ ഇന്ത്യ ജയിച്ച മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

ഡബിള്‍ ധമാക്ക- ഒരു ദിവസം, ഇന്ത്യക്ക് രണ്ട് മല്‍സരങ്ങള്‍! കോലി, രഹാനെ ക്യാപ്റ്റന്‍മാര്‍ഡബിള്‍ ധമാക്ക- ഒരു ദിവസം, ഇന്ത്യക്ക് രണ്ട് മല്‍സരങ്ങള്‍! കോലി, രഹാനെ ക്യാപ്റ്റന്‍മാര്‍

Ind vs Aus T20: ഓസീസ് നിരയില്‍ മാറ്റം, ഗ്രീന്‍ പുറത്ത് പകരം സൂപ്പര്‍ സ്പിന്നര്‍Ind vs Aus T20: ഓസീസ് നിരയില്‍ മാറ്റം, ഗ്രീന്‍ പുറത്ത് പകരം സൂപ്പര്‍ സ്പിന്നര്‍

ഓസീസ് കോച്ച് ജസ്റ്റിന്‍ ലാങറടക്കം പലരും ജഡേജയുടെ പരിക്കില്‍ സംശയം പ്രകടിപ്പിക്കുകയും ചഹലിനെ പകരക്കാരനായി ഇറക്കിയതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്കു ചുട്ട മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗ്.

കണ്‍കഷന്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം

കണ്‍കഷന്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം

ഇന്ത്യയുടെ ഭാഗത്തു നിന്ന് നോക്കിയാല്‍ ശരിയായ തീരുമാനമായിരുന്നു അത്. രവീന്ദ്ര ജഡേജ പൂര്‍ണ ഫിറ്റായിരുന്നില്ല, ബൗള്‍ ചെയ്യാനും സാധിക്കിലായിരുന്നു. ബാറ്റിങിനിടെ ജഡേജയുടെ തലയ്ക്കാണ് പന്ത് തട്ടിയത്. ഇങ്ങനെ സംഭവിച്ചാല്‍ അപ്പോള്‍ തന്നെ കണ്‍കഷനുണ്ടാവുമെന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ കുറച്ചു സമയത്തിനു ശേഷമായിരിക്കും ഇതിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക. 24 മണിക്കൂറിനുള്ളില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം. അതുകൊണ്ടു തന്നെ കണ്‍കഷന്‍ നിയമത്തിന്റെ ആനുകൂല്യം ഇന്ത്യ മുതലെടുത്തത് ശരിയാണെന്നും സെവാഗ് വിശദമാക്കി.

ഓസീസിന് പരാതിപ്പെടാനാവില്ല

ഓസീസിന് പരാതിപ്പെടാനാവില്ല

ഇന്ത്യ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടിനെ ഇറക്കിയതിനെതിരേ പരാതിപ്പെടാന്‍ ഓസ്‌ട്രേലിയക്കു അവകാശമില്ലെന്നു സെവാഗ് തുറന്നടിച്ചു. 2019ലെ ആഷസ് ടെസ്റ്റ് പരമ്പരയില്‍ സ്റ്റീവ് സ്മിത്തിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി വന്ന മാര്‍നസ് ലബ്യുഷെയ്ന്‍ റണ്‍സ് അടിച്ചെടുത്തതിന്റെ ആനുകൂല്യം ഓസീസിനും ലഭിച്ചിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിനെതിരായ ആഷസില്‍ ബാറ്റ് ചെയ്യവെ സ്മിത്തിന്റെ ഹെല്‍മറ്റില്‍ പന്ത് കൊണ്ട് ശേഷം ലബ്യുഷെയ്ന്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങുകയും തിളങ്ങുകയും ചെയ്തിരുന്നു. അന്ന് ഓസീസിനും മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതേക്കുറിച്ച് പരാതിപ്പെടാന്‍ അവര്‍ക്കു സാധിക്കില്ലെന്നും സെവാഗ് തുറന്നടിച്ചു.

ജഡേയ്ക്കു അസ്വസ്ഥത നേരിട്ടിരിക്കാം

ജഡേയ്ക്കു അസ്വസ്ഥത നേരിട്ടിരിക്കാം

ബാറ്റിങിനിടെ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടപ്പോള്‍ ടീം ഫിസിയോ ഗ്രൗണ്ടിലേക്കു വരികയോ, അദ്ദേഹത്തെ പരിശോധിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല ഇതിനു ശേഷം ജഡേജ പതിവുപോലെ ബാറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് പലരും സംശയാസ്പദമായി ചൂണ്ടിക്കാട്ടിയത്. ഇതേക്കുറിച്ചും സെവാഗ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്.
ഇന്നിങ്‌സിനു ശേഷം ഡ്രസിങ് റൂമിലെത്തി ഹെല്‍മറ്റി അഴിച്ച ശേഷം ജഡേജയ്ക്കു ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടാവും.
തലകറക്കവും ഉണ്ടായിരിക്കാം. ഇവയ്ക്കു സാധ്യതയുണ്ട്. കളിച്ചിരുന്ന കാലത്ത് പല തവണ എന്റെയും ഹെല്‍മറ്റില്‍ പന്ത് കൊണ്ടിട്ടുണ്ട്. അന്നു പക്ഷെ ഇപ്പോഴത്തേതു പോലത്തെ നിയമങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സെവാഗ് വ്യക്തമാക്കി.

Story first published: Saturday, December 5, 2020, 12:57 [IST]
Other articles published on Dec 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X