ആദ്യം പഞ്ചാബ്, ഇപ്പോള്‍ ഇന്ത്യയും... ഇനി ക്യാപ്റ്റന്‍ അശ്വിന്‍, ബേസിലും ടീമില്‍

Written By:

ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകസ്ഥാനത്തക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന് വീണ്ടുമൊരു നായകപദവി കൂടി. ദിയോധര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി അശ്വിനെ നിയമിച്ചു.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം അംഗമായ അശ്വിന് നിശ്ചിത ഓനവര്‍ ടീമിലേക്കു തിരിച്ചെത്താനുള്ള അവസരം കൂടിയാണ് കൈവന്നിരിക്കുന്നത്. നേരത്തേ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്ന താരം ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രമേയുള്ളൂ.

മൂന്നു ടീമുകള്‍

മൂന്നു ടീമുകള്‍

മൂന്നു ടീമുകളാണ് മാര്‍ച്ച് നാലു മുതല്‍ എട്ടു വരെ നടക്കുന്ന ദിയോധര്‍ ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ ടീമിനെ കൂടാതെ ബി ടീം, വിജയ് ഹസാരെ ട്രോഫി ജേതാക്കളായ കര്‍ണാടക എന്നിവരും കിരീടത്തിനായി രംഗത്തുണ്ടാവും.
ബി ടീമിനെ നയിക്കുന്നത് യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരാണ്. അടുത്തിടെ നടന്ന നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ശ്രേയസ്സുണ്ടായിരുന്നു.

 പൃഥ്വിയും ശുഭ്മാനും ടീമില്‍

പൃഥ്വിയും ശുഭ്മാനും ടീമില്‍

അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ നയിച്ച പൃഥ്വി ഷാ, ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരും ദിയോധര്‍ ട്രോഫിയില്‍ കളിക്കും.
ഇരുവരും അശ്വിന്‍ ക്യാപ്റ്റനായ ഇന്ത്യന്‍ എ ടീമിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച പേസര്‍മാരായ ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവര്‍ ഒരു ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടില്ല.

അശ്വിന് നിര്‍ണായകം

അശ്വിന് നിര്‍ണായകം

അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ടീമിലേക്ക് തിരിച്ചെത്താന്‍ അശ്വിന് ദിയോധര്‍ ട്രോഫിയിലെ പ്രകടനം നിര്‍ണായകമാണ്. മികച്ച പ്രകടനം കാഴ്ചവച്ച് സെലക്റ്റര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള സുവര്‍ണാവസരമാണ് അശ്വിന് ഈ ടൂര്‍ണമെന്റ്.

ഉമേഷ് യാദവും കളിക്കും

ഉമേഷ് യാദവും കളിക്കും

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള സംഘത്തിലുണ്ടായിട്ടും ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന പേസര്‍ ഉമേഷ് യാദവും ദിയോധര്‍ ട്രോഫിയില്‍ പന്തെറിയും.
ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച മുഹമ്മദ് ഷമിയും ദിയോധര്‍ ട്രോഫി ടീമിലുണ്ട്.

റെസ്റ്റ് ഓഫ് ഇന്ത്യ ടീമും പ്രഖ്യാപിച്ചു

റെസ്റ്റ് ഓഫ് ഇന്ത്യ ടീമും പ്രഖ്യാപിച്ചു

മാര്‍ച്ച് 14 മുതല്‍ 18 വരെ നാദ്പൂരില്‍ വിദര്‍ഭയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. മറുനാടന്‍ മലയാഴിയും ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയില്‍ ചാംപ്യന്‍മാരായ കര്‍ണാടക ടീമിന്റെ ക്യാപ്റ്റനുമായിരുന്ന കരുണ്‍ നായരാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്നത്.

ബേസില്‍ തമ്പിയും ടീമില്‍

ബേസില്‍ തമ്പിയും ടീമില്‍

മലയാളി പേസര്‍ ബേസില്‍ തമ്പിയും ദിയോധര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടൂര്‍ണമെന്റില്‍ അവസരം ലഭിച്ച ഏക മലയാളി താരം കൂടയാണ് ബേസില്‍.

ഇന്ത്യന്‍ എ ടീം

ഇന്ത്യന്‍ എ ടീം

ആര്‍ അശ്വിന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ന്‍മുക്ത് ചാന്ദ്, അക്ഷ്ദീപ് നാഥ്, ശുഭ്മാന്‍ ഗില്‍, റിക്കി ഭൂയ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ക്രുനാല്‍ പാണ്ഡ്യ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ബേസില്‍ തമ്പി, കുല്‍വന്ത് ഖെജ്രോലിയ, രോഹിത് റായുഡു.

ഇന്ത്യന്‍ ബി ടീം

ഇന്ത്യന്‍ ബി ടീം

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്‌വാദ്, അഭിമന്യു ഈശ്വരന്‍, അങ്കിത് ബാവ്‌നെ, മനോജ് തിവാരി, സിദ്ദേഷ് ലാഡ്, കോന ഭരത്, ജയന്ത് യാദവ്, ധര്‍മേന്ദ്ര ജഡേജ, ഹനുമ വിഹാരി, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ്, രജത് പതീധാര്‍.

റെസ്റ്റ് ഓഫ് ഇന്ത്യ

റെസ്റ്റ് ഓഫ് ഇന്ത്യ

കരുണ്‍ നായര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ആര്‍ സമര്‍ഥ്, മയാങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഷഹബാസ് നദീം, അന്‍മോല്‍പ്രീത് സിങ്, സിദ്ധാര്‍ഥ് കൗള്‍, അങ്കിത് രാജ്പൂത്, നവദീപ് സെയ്‌നി, അതിത് സേത്ത്.

ലോര്‍ഡ്‌സ് ക്ലാസിക്... കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!! ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അക്ഷേപിച്ചു

മയാങ്ക്... ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍, സച്ചിന്റെ റെക്കോര്‍ഡ് തകര്‍ന്നു!!

Story first published: Wednesday, February 28, 2018, 12:19 [IST]
Other articles published on Feb 28, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍