വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹൈദരാബാദ് ക്രിക്കറ്റില്‍ വന്‍ അഴിമതി, സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് റായുഡു

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ വന്‍അഴിമതി ആരോപിച്ച് അമ്പാട്ടി റായുഡു. വിഷയത്തില്‍ തെലങ്കാന വ്യവസായിക, മുന്‍സിപ്പല്‍ ഭരണകാര്യമന്ത്രി കെടി രാമറാവു ഇടപെടണമെന്ന് റായുഡു ട്വിറ്ററില്‍ ആവശ്യപ്പെട്ടു. വിരമിക്കല്‍ വിവാദങ്ങള്‍ക്ക് ശേഷം ഹൈദരാബദിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചുവരികയാണ് താരം. എന്നാല്‍ സ്വകാര്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച്ച മുതല്‍ റായുഡു അവധിയില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന് എതിരെ റായുഡു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസറുദ്ദീനാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്.

അമ്പാട്ടി റായുഡു

ലോകകപ്പ് കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച ത്രിഡി ഗ്ലാസ് ട്വീറ്റിന് ശേഷം അമ്പാട്ടി റായുഡു പങ്കുവെച്ച ആദ്യ ട്വീറ്റ് കൂടിയാണ് ഇന്നത്തേത്. അന്ന് തന്നെ തഴഞ്ഞ് സെലക്ടര്‍മാര്‍ വിജയ് ശങ്കറെ ലോകകപ്പ് സ്‌ക്വാഡില്‍ തിരഞ്ഞെടുത്തതാണ് റായുഡുവിനെ ചൊടിപ്പിച്ചത്. പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായും റായുഡു പ്രഖ്യാപിച്ചു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം വിരമിക്കല്‍ തീരുമാനം തിരുത്തി താരം ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തി. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബദിനായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത രണ്ടാമത്തെ താരമാണ് അമ്പാട്ടി റായുഡു. ഏഴു മത്സരങ്ങളില്‍ നിന്നും 233 റണ്‍സ് റായുഡു കുറിച്ചിരുന്നു. 2020 ഐപിഎല്‍ സീസണിലേക്ക് താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയിട്ടുമുണ്ട്. എന്തായാലും ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണത്തില്‍ തെലങ്കാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story first published: Saturday, November 23, 2019, 14:45 [IST]
Other articles published on Nov 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X