സ്മിത്തിന് പകരം ക്ലാസെന്‍, വാര്‍ണര്‍ക്ക് പകരം ഹെയ്ല്‍സ്; ഐപിഎല്ലില്‍ വെടിക്കെട്ടു വീരന്മാര്‍

Posted By: rajesh mc

ദില്ലി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനും, ഡേവിഡ് വാര്‍ണര്‍ക്കും പകരക്കാരെത്തുന്നു. രാജസ്ഥാന്‍ റോയല്‍സ് താരം സ്മിത്തിന് പകരം ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിക് ക്ലാസന്‍ എത്തുമ്പോള്‍ വാര്‍ണര്‍ക്കു പകരം ഇംഗ്ലീഷ് താരം അലക്‌സ് ഹെയ്ല്‍സ് ഹൈദരാബാദിലുമെത്തും.

ഇരു താരങ്ങള്‍ക്കും പകരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിവു തെളിയിച്ച വെടിക്കെട്ട് വീരന്മാരാണ് വരുന്നത് എന്നത് ഐപിഎല്ലിന്റെ രസംകെടുത്തില്ലെന്നുറപ്പാണ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയ ഹെയ്ല്‍സിന് ഒരു കോടി രൂപയാണ് പുതിയ സീസണില്‍ ലഭിക്കുക.

page

ബിഗ് ബാഷ് ലീഗ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവയില്‍ കളിച്ചു പരിചമുള്ള ഹെയില്‍സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് മുതല്‍ക്കൂട്ടാകും. 174 ടി20 മത്സരങ്ങളില്‍ നിന്നായി 4,704 റണ്‍സ് നേടിയ ഹെയ്ല്‍സ് ടി20യില്‍ സെഞ്ച്വറി നേടിയ ഏക ഇംഗ്ലീഷ് താരം കൂടിയാണ്.

രാജസ്ഥാനില്‍ സ്മിത്തിന് പകരമെത്തുന്ന ക്ലാസന്‍ ആകട്ടെ അടുത്തിടെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലൂടെയാണ് ശ്രദ്ധേയനായത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ക്ലാസന്‍ നടത്തിയ വെടിക്കെട്ട് കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. 50 ലക്ഷം രൂപയ്ക്കാണ് ക്ലാസെന്‍ രാജസ്ഥാനിലെത്തുന്നത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, April 1, 2018, 9:58 [IST]
Other articles published on Apr 1, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍