വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മികച്ച ടെസ്റ്റ് താരങ്ങളിലൊരാളായ അലിസ്റ്റര്‍ കുക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചു

By Lekhaka

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളിലൊരാളായ അലിസ്റ്റര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരോടെ പാഡഴിക്കുമെന്നാണ് കുക്കിന്റെ പ്രഖ്യാപനം. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സമീപകാലത്ത് മോശം ഫോമിലാണ് കളിക്കുന്നത്. ഇതാണ് വിരമിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍.

161 ടെസ്റ്റുകളില്‍നിന്നുമായി കുക്ക് 12,254 റണ്‍സുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ടീമില്‍നിന്നും വിരമിച്ചാലും കൗണ്ടി ടീം എസ്സെക്‌സിനുവേണ്ടി കളി തുടരാനാണ് താരത്തിന്റെ തീരുമാനം. ഇപ്പോഴത്തെ തീരുമാനം ഏറെ ആലോചനകള്‍ക്കുശേഷമാണെന്ന് കുക്ക് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഒരു മത്സരം ശേഷിക്കെ 3-1 എന്ന നിലയില്‍ ഇംഗ്ലണ്ട് നേടിയതിന്റെ പിന്നാലെയാണ് കുക്ക് വിരമിക്കല്‍ അറിയിച്ചത്.

alastaircook

2006ല്‍ ഇന്ത്യയ്‌ക്കെതിരെ നാഗ്പൂരിലായിരുന്നു കുക്ക് അന്താരാഷ്ട്ര രംഗത്തെ കളിജീവിതം ആരംഭിച്ചത്. സെഞ്ച്വറിയടിച്ചുകൊണ്ട് തുടങ്ങിയ കുക്കിന്റെ നീണ്ടകാലത്തെ കരിയര്‍ ഉയര്‍ച്ചയുടേയും താഴ്ചയുടേതുമായിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ഏഴ് ഇന്നിങ്‌സുകളിലായി രണ്ടുതവണ മാത്രമാണ് 20 റണ്‍സ് കടക്കാന്‍ താരത്തിന് കഴിഞ്ഞത്.

എക്കാലത്തെയും മികച്ച ടെസ്റ്റ് റണ്‍സ് സ്‌കോറര്‍മാരില്‍ ആറാം സ്ഥാനത്താണിപ്പോള്‍ ഈ മുപ്പത്തിമൂന്നുകാരന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍(15,921), റിക്കി പോണ്ടിങ്(13,378), ജാക്വിസ് കാലിസ്(13,289), രാഹുല്‍ ദ്രാവിഡ്(13,288), കുമാര്‍ സംഗക്കാര(12,400) എന്നിവരാണ് കുക്കിന് മുന്‍പിലുള്ളത്. ടെസ്റ്റില്‍ 32 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി 24 വിജയങ്ങളും നേടി.

info
Story first published: Tuesday, September 4, 2018, 8:12 [IST]
Other articles published on Sep 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X