വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റാഷിദിന്റെ മാസ്മരിക ബൗളിങ്; ടെസ്റ്റ് ത്രില്ലറില്‍ ബംഗ്ലാദേശിനെ വീഴ്ത്തി അഫ്ഗാന് ചരിത്ര ജയം

Rashid Khan leads Afghanistan to historic win against Bangladesh

ധാക്ക: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ അത്ഭുതവിജയവുമായി അഫ്ഗാനിസ്ഥാന്‍. തങ്ങളുടെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ അഫ്ഗാന്‍ രണ്ടാമത്തെ വിജയമാണ് കുറിച്ചത്. നേരത്തെ അയര്‍ലന്‍ഡിനെതിരെയായിരുന്നു വിജയമെങ്കില്‍ ഇത്തവണ ബംഗ്ലാദേശിനെ അവരുടെ നാട്ടില്‍ചെന്ന് തോല്‍പ്പിക്കാന്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞു. രണ്ടിന്നിങ്‌സിലും ഗംഭീര ബൗളിങ് പ്രകടനം നടത്തിയ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ആണ് വിജയശില്‍പി.

രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാനായി 398 റണ്‍സ് വേണമായിരുന്ന ബംഗ്ലാദേശ് 173 റണ്‍സിന് എല്ലാവരും പുറത്തായി. അഫ്ഗാനിസ്ഥാന് 224 റണ്‍സിന്റെ വിജയം. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്‍ രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റും സ്വന്തമാക്കി. മഴ ബംഗ്ലാദേശിന്റെ രക്ഷയ്‌ക്കെത്തുമെന്ന തോന്നലുളവാക്കിയെങ്കിലും വിജയതൃഷ്ണ അഫ്ഗാന്റെ വിജയത്തിന് നിര്‍ണായകമായി. മത്സരം അവസാനിക്കാന്‍ 3 ഓവറുകള്‍ മാത്രം ശേഷിക്കെ സൗമ്യ സര്‍ക്കാരിന്റെ വിക്കറ്റ് വീഴ്ത്തിയ അഫ്ഗാന്‍ ജയം ആഘോഷിക്കുകയായിരുന്നു.

rashid-khan

രണ്ടു ടെസ്റ്റ് ജയിച്ചപ്പോഴേക്കും ഇന്ത്യ ഒന്നാമത്, ഓസ്‌ട്രേലിയ നാലാമത് - കാരണമിതാണ്രണ്ടു ടെസ്റ്റ് ജയിച്ചപ്പോഴേക്കും ഇന്ത്യ ഒന്നാമത്, ഓസ്‌ട്രേലിയ നാലാമത് - കാരണമിതാണ്

ബംഗ്ലാദേശിനുവേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ഷദ്മാന്‍ ഇസ്ലാം(41), ഷാക്കിബ് അല്‍ ഹസന്‍(44) എന്നിവര്‍ക്ക് മാത്രമേ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. നേരത്തെ അഫ്ഗാനിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ 342 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 260 റണ്‍സും നേടി. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് 205 റണ്‍സില്‍ അവസാനിച്ചിരുന്നു. അഫ്ഗാനിസ്ഥാനുവേണ്ടി ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ റഹ്മത് ഷാ(102), അസ്ഗര്‍ അഫ്ഗാന്‍(92), അഫ്‌സര്‍ സസായ്(41), റാഷിദ് ഖാന്‍(51) രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങിയ ഇബ്രാഹിം സര്‍ദാന്‍(87), അസ്ഗര്‍ അഫ്ഗാന്‍(50), അഫ്‌സര്‍ സസായ്(48) എന്നിവരും വിജയത്തില്‍ കാര്യമായ പങ്കുവഹിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തോടെ മുഹമ്മദ് നബി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തു.

Story first published: Monday, September 9, 2019, 18:22 [IST]
Other articles published on Sep 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X