വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നായകനെ മാറ്റി; അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; വിമര്‍ശനവുമായി നബിയും റാഷിദും

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി

കാബൂള്‍: ഏകദിന ലോകകപ്പ് മെയ് 30ന് ആരംഭിക്കാനിരിക്കെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. നായകസ്ഥാനത്ത് നിന്ന് അസ്ഗര്‍ അഫ്ഗാനെ മാറ്റിയതാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ പുതിയ വിവാദം സൃഷ്ടിച്ചത്. അസ്ഗറിന് കീഴില്‍ മികച്ച പ്രകടനം ടീം പുറത്തെടുക്കവെ മുന്നറിയിപ്പില്ലാതെ ക്യാപ്റ്റനെ മാറ്റിയതിനെ വിമര്‍ശിച്ച് മുഹമ്മദ് നബിയും റാഷിദ് ഖാനുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പിന് ഒരുമാസം മാത്രം ശേഷിക്കെ ഇത്തരമൊരു നടപടി ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ടീമിലെ സീനിയര്‍ താരങ്ങള്‍ അഭിപ്രായപ്പെടുന്നത്. സമകാലീക ക്രിക്കറ്റില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന അഫ്ഗാന്‍ ക്രിക്കറ്റിനെ പിന്നോട്ടടിക്കുന്ന തീരുമാനമാണിതെന്നും ഇവര്‍ ആരോപിച്ചു.

asgharafghan

ഇത്തരമൊരു മാറ്റത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നാണ് ഭൂരിപക്ഷം കളിക്കാരുടെയും അഭിപ്രായം. മൂന്ന് ഫോര്‍മാറ്റില്‍ നിന്നും അസ്ഗറിനെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാറ്റിയത് ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.പുതിയ മാറ്റ പ്രകാരം ടെസ്റ്റ് ക്യാപ്റ്റനായി റഹ്മത്ത് ഷായെയും ഏകദിന ക്യാപ്റ്റനായി ഗുല്‍ബുദ്ദീന്‍ നായിബിനെയും ട്വന്റി20 ക്യാപ്റ്റനായി റാഷിദ് ഖാനെയുമാണ് നിയമിച്ചത്. അഫ്ഗാനിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റ് പദവി അടക്കം നേടി നല്‍കിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അസ്ഗറിനെ തഴഞ്ഞ സംഭവത്തില്‍ താരത്തിന് പിന്തുണ അറിയിച്ച് അഫ്ഗാന്‍ ടീമിനെ പ്രമുഖരെല്ലാം രംഗത്തെത്തിക്കഴിഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനനിമിഷം; പ്രഫുല്‍ പട്ടേല്‍ ഫിഫ എക്‌സിക്യുട്ടീവ് സമിതിയില്‍ ഇടം പിടിച്ചു ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനനിമിഷം; പ്രഫുല്‍ പട്ടേല്‍ ഫിഫ എക്‌സിക്യുട്ടീവ് സമിതിയില്‍ ഇടം പിടിച്ചു

സീനിയര്‍ താരത്തെ മാറ്റിയത് ശരിയായില്ലെന്നാണ് റാഷിദ് ഖാന്‍ പ്രതികരിച്ചത്. പരിചയസമ്പന്നായ അസ്ഗറിന് കീഴില്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നിരുത്തരവാദിത്ത പരവും പക്ഷപാതപരവുമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയെന്നാണ് റാഷിദ് ഖാന്‍ ട്വീറ്റ് ചെയ്തത്. മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയും ക്രിക്കറ്റ് ബോര്‍ഡ് നടപടിയെ കുറ്റപ്പെടുത്തി.യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി അഫ്ഗാന്റെ ഭാവി ക്രിക്കറ്റിനെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം.

afghanistan

അതേ സമയം ട്വന്റി20 ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതില്‍ റാഷിദ് വിമുഖത പ്രകടിപ്പിച്ചില്ല. ഇതോടെ പുതിയൊരു റെക്കോഡാണ് താരത്തെ കാത്തിരിക്കുന്നത്. ദേശീയ ടീമിനെ നയിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡാവും റാഷിദ് സ്വന്തമാക്കുക. 20 വയസ്സും 197 ദിവസവുമാണ് റാഷിദിന്റെ പ്രായം. ഏകദിന ടീമിന്റെ ഉപനായകനും റാഷിദാണ്. ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സിംബാബ്‌വെയ്‌ക്കെതിരേ അഫ്ഗാനിസ്ഥാനെ നയിച്ചത് റാഷിദ് ഖാനായിരുന്നു. 19 വയസ്സും 165 ദിവസവും പ്രായമുള്ളപ്പോള്‍ ടീമിനെ നയിച്ചതോടെ ഏകദിനത്തിലെ പ്രായം കുറഞ്ഞ ക്യാപ്റ്റനെ ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു.

Story first published: Saturday, April 6, 2019, 14:30 [IST]
Other articles published on Apr 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X