വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന് ഏകദിനത്തിലെ റെക്കോര്‍ഡ് സ്‌കോര്‍... മൂന്നിന് 444 റണ്‍സ്... നാണം കെട്ട് പാകിസ്താന്‍!

By Muralidharan

നോട്ടിങ്ഹാം: അലക്‌സ് ഹെയ്ല്‍സ് 122 പന്തില്‍ 171, ജോ റൂട്ട് 86 പന്തില്‍ 85, ജോസ് ബട്‌ലര്‍ 51 പന്തില്‍ 90, ഇയാന്‍ മോര്‍ഗന്‍ 27 പന്തില്‍ 57.... ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്‍മാരുടെ അക്രമമാണിത്. അതും ലോകത്തിലെ ഏറ്റവും ശക്തമായ ഫാസ്റ്റ് ബൗളിംഗ് നിരയെന്ന് അഹങ്കരിക്കുന്ന പാകിസ്താനെതിരെ. ചില്ലറയൊന്നുമല്ല, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സാണ് ഇംഗ്ലണ്ട് 50 ഓവറില്‍ അടിച്ചുകൂട്ടിയത്.

<strong>ഒരോവറില്‍ 5 സിക്‌സ്... ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡിൻറെ രക്ഷപ്പെട്ടത് ഒരു പൊടിക്ക്!!!</strong>ഒരോവറില്‍ 5 സിക്‌സ്... ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡിൻറെ രക്ഷപ്പെട്ടത് ഒരു പൊടിക്ക്!!!

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. ശ്രീലങ്കയുടെ 443 റണ്‍സിനെയാണ് ഇംഗ്ലണ്ട് പഴങ്കഥയാക്കിയത്. റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്താന് 42.3 ഓവറില്‍ 275 റണ്‍സ് വരെയെത്താനേ കഴിഞ്ഞുള്ളൂ. 169 റണ്‍സിന്റെ തോല്‍വി. രണ്ടാം ഏകദിനവും പാകിസ്താന്‍ തോറ്റിരുന്നു. പരമ്പരയില്‍ ഇനി രണ്ട് കളികള്‍ കൂടി ബാക്കിയുണ്ട്. പാകിസ്താന്‍ ബൗളിംഗിനെ ഇംഗ്ലണ്ട് തല്ലിപ്പരത്തിയ ചിത്രങ്ങള്‍ കാണൂ..

ഹെയ്ല്‍സിന് കരിയര്‍ ബെസ്റ്റ്

ഹെയ്ല്‍സിന് കരിയര്‍ ബെസ്റ്റ്

ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇത്. 122 പന്തില്‍ 171 റണ്‍സ്. മുപ്പത്തിയേഴാം ഓവറില്‍ ഔട്ടായില്ലെങ്കില്‍ ഒരു ഇരട്ടസെഞ്ചുറിക്ക് വരെ സാധ്യതയുണ്ടായിരുന്നു ഹെയ്ല്‍സിന്. 22 ഫോറും 4 സിക്‌സുമാണ് ഹെയ്ല്‍സ് പറത്തിയത്.

ബട്‌ലര്‍ അടിച്ചുപറത്തി

ബട്‌ലര്‍ അടിച്ചുപറത്തി

വെറും 51 പന്ത്. മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ടിന് വേണ്ടി അടിച്ചത് പുറത്താകാതെ 90 റണ്‍സ്. ഏഴ് വീതം സിക്‌സും ഫോറും.

മോര്‍ഗനെന്താ മോശമാ

മോര്‍ഗനെന്താ മോശമാ

27 പന്തില്‍ പുറത്താകാതെ 57 റണ്‍സാണ് ഇയാന്‍ മോര്‍ഗന്റെ സമ്പാദ്യം. 3 ഫോര്‍, 5 സിക്‌സ്. 161 റണ്‍സാണ് മോര്‍ഗനും ബട്‌ലറും ചേര്‍ത്തത്. അതും വെറും 12 ഓവറില്‍.

ജോ റൂട്ട് സ്ലോ

ജോ റൂട്ട് സ്ലോ

മറ്റ് മൂവരെയും വെച്ച് നോക്കിയാല്‍ കുറച്ച് സ്ലോ ആയിരുന്നു ജോ റൂട്ടിന്റെ ബാറ്റിംഗ്, സ്‌ട്രൈക്ക് റേറ്റ് 100ന് താഴെ. 86 പന്തില്‍ 85 റണ്‍സ്. എട്ട് ഫോറുകള്‍. മുപ്പത്തിയെട്ടാം ഓവറില്‍ പുറത്താകുമ്പോഴേക്കും ഇംഗ്ലണ്ടിന് വേണ്ട അടിത്തറയിടാന്‍ റൂട്ടിന് സാധിച്ചു.

പാവം വഹാബ് റിയാസ്

പാവം വഹാബ് റിയാസ്

പാകിസ്താന്റെ സ്റ്റാര്‍ ബൗളറായ വഹാബ് റിയാസ് പത്തോവറില്‍ വഴങ്ങിയത് 110 റണ്‍സ്. 12 ഫോറും 4 സിക്‌സുമാണ് റിയാസിന്റെ ഓവറുകളില്‍ ഇംഗ്ലണ്ട് വാരിയത്.

എല്ലാവര്‍ക്കും കിട്ടി

എല്ലാവര്‍ക്കും കിട്ടി

അസ്ഹര്‍ അലിയുടെ ഒരോവറില്‍ 20, ഷോയിബ് മാലിക്കിന്റെ മൂന്നോവറില്‍ 44, ആമിറിന്റെ പത്തോവറില്‍ 72, ഹസന്‍ അലിയുടെ പത്തോവറില്‍ 74 എന്നിങ്ങനെ പോകുന്നു പാകിസ്താന്റെ നിരാശജനകമായ ബൗളിംഗ് ഫിഗറുകള്‍.

Story first published: Wednesday, August 31, 2016, 10:53 [IST]
Other articles published on Aug 31, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X