വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടിക്കൂട്ടില്‍ വിസ്മയം തീര്‍ക്കാന്‍ 54ാം വയസില്‍ മൈക്ക് ടൈസണ്‍, പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കും

ന്യൂയോര്‍ക്ക്: നീണ്ട ഇടവേളയ്ക്ക് ശേഷം ഇടിക്കൂട്ടിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്ത് ഇതിഹാസ ബോക്‌സിങ് താരം മൈക്ക് ടൈസണ്‍. സെപ്റ്റംബര്‍ 12ന് റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിലാണ് 54കാരനായ ടൈസണ്‍ റിങ്ങിലിറങ്ങുന്നത്. പ്രദര്‍ശന മത്സരം നടക്കുന്നതിനായി ഇതിനോടകം ടൈസണ്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പരിശീലന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. 2005ല്‍ കെവിന്‍ മാക്‌ബ്രൈഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടൈസണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടൈസണിന്റെ മടങ്ങിവരവ് മത്സരത്തിന് വലിയ പിന്തുണയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ നല്‍കുന്നത്. 51കാരനായ ജോണ്‍സുമായുള്ള മത്സരത്തെ ആകാംക്ഷയോടെയാണ് കാണുന്നതെന്ന് ഇഎസ്പിഎന്നിനോട് വീഡിയോ കോളിലൂടെ ടൈസണ്‍ പ്രതികരിച്ചു.

തനിക്കോ ജോണ്‍സിനോ വലിയ പരിക്കേല്‍ക്കേല്‍ക്കുമെന്ന പ്രതികരണങ്ങളെ ശക്തമായ ഭാഷയില്‍ ടൈസണ്‍ വിമര്‍ശിച്ചു. കാലിഫോര്‍ണിയ നിയമപ്രകാരം ശിരോവസ്ത്രം ധരിച്ചാണ് മത്സരിക്കാനിറങ്ങുന്നത്. ഞങ്ങള്‍ അനുഭവസമ്പത്തുള്ള താരങ്ങളാണ്. ഞങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് നന്നായി അറിയാമെന്നും ടൈസണ്‍ പറഞ്ഞു. ഞങ്ങളുടെ കഴിവും ബോക്‌സിങ്ങിലെ ശക്തിയുമാണ് പ്രദര്‍ശിപ്പിക്കുന്നത്. നേരത്തെത്തെക്കാള്‍ ഭയാനകമായ രൂപം കാണിക്കാനാണ് ഇത്തവണ ഉദ്ദേശിക്കുന്നത്. പഴയ മൈക്ക് ടൈസണായി മത്സരിക്കാന്‍ 100 ശതമാനവും ആഗ്രഹിക്കുന്നു. മുന്നോട്ടുപോകാനുള്ള വേഗത എനിക്ക് ലഭിച്ചു. പ്രായമായവര്‍ക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ അവരെ ആവേശഭരിതരാക്കാന്‍ ആഗ്രഹിക്കുന്നു. എനിക്കിത് ഇപ്പോള്‍ ചെയ്യാന്‍ മറ്റ് പലര്‍ക്കും ഇത്തരത്തില്‍ മുന്നോട്ടുവരാന്‍ പ്രേരണ ലഭിക്കും. പ്രായം ഒരു പ്രശ്‌നമല്ല. നിലനില്‍ പരിശീലനം നടത്തുന്ന ആളുകളേക്കാള്‍ ആരാധകര്‍ എനിക്കുണ്ടെന്നും മൈക്ക് ടൈസണ്‍ പറഞ്ഞു.

miketyson

ഇടിക്കൂട്ടില്‍ വിസ്മയം തീര്‍ക്കുമ്പോഴും വിവാദ നായകന്‍കൂടിയായിരുന്നു ടൈസണ്‍. 1991ല്‍ പീഡനക്കേസില്‍ പിടിക്കപ്പെട്ട ടൈസണെ 1992ല്‍ മൂന്ന് വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരുന്നു. 1995ല്‍ പുറത്തിറങ്ങിയ അദ്ദേഹം വീണ്ടും റിങ്ങിലേക്ക് തിരിച്ചെത്തിയിരുന്നു. ഹെവിവെയ്റ്റ് കിരീടം തിരിച്ചുപിടിച്ചെങ്കിലും രണ്ട് തവണ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിനോട് തോറ്റു. എതിരാളിയുടെ ചെവി കടിച്ചതിന് 18 മാസത്തെ സസ്‌പെഷന്‍ഷനും അദ്ദേഹം നേരിട്ടിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഹെവി വെയ്റ്റ് ചാമ്പ്യനാണ് ടൈസണ്‍. 1986ല്‍ ട്രിവര്‍ ബെര്‍ബിക്കിനെ വീഴ്ത്തി കിരീടം ചൂടുമ്പോള്‍ 20 വയസും നാല് മാസവുമായിരുന്നു ടൈസണിന്റെ പ്രായം. കഴിഞ്ഞിടെ കഞ്ചാവിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനായി 407 ഏക്കറില്‍ കഞ്ചാവ് കൃഷിനടത്താന്‍ ടൈസണ്‍ തയ്യാറെടുത്തിരുന്നു. ടൈസണ്‍ യുനിവേഴ്‌സിറ്റിയെന്ന പേരില്‍ ഒരു യൂണിവേഴ്‌സിറ്റി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കഴിഞ്ഞിടെ ബാറില്‍ വെച്ച് ബിയര്‍ കുടി മത്സരത്തിലേര്‍പ്പെടുന്ന ടൈസണിന്റെ വീഡിയോയും വൈറലായിരുന്നു. എന്തായാലും ഇതിഹാസത്തിന്റെ മടങ്ങിവരവ് പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Story first published: Friday, July 24, 2020, 18:35 [IST]
Other articles published on Jul 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X