തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍

By Lekhaka

ബാങ്കോക്ക്: എച്ച്എസ് പ്രണോയ്, പി കശ്യപ് എന്നിവര്‍ക്കു പിന്നാലെ ഇന്ത്യന്‍ സെന്‍സേഷനും രണ്ടാം സീഡുമായ പിവി സിന്ധുവും തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

വനിതകളുടെ ഒന്നാംറൗണ്ടില്‍ ബള്‍ഗേറിയയുടെ ലിന്‍ഡ സെറ്റ്ചിറിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-8, 21-15. പ്രീക്വാര്‍ട്ടറില്‍ ഹോങ്കോങിന്റെ യിപ് പുയ് യിനാണ് സിന്ധുവിന്റെ എതിരാളി.

അതേസമയം, മിക്‌സഡ് ഡബിള്‍സിലെ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-എസ് റാന്‍കിറെഡ്ഡി സഖ്യത്തിന് പരാജയം നേരിട്ടു. ജപ്പാനീസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങിയാണ് ഇന്ത്യന്‍ സഖ്യം പുറത്തായത്. സ്‌കോര്‍: 21-11, 21-16.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, July 12, 2018, 14:54 [IST]
Other articles published on Jul 12, 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X