Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍; സൈനയും ശ്രീകാന്തും രണ്ടാം റൗണ്ടില്‍ പുറത്ത്

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യന്‍ പ്രതീക്ഷകളായ സൈന നേവാള്‍, കെ ശ്രീകാന്ത്, പി കശ്യപ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ താഴെയുള്ള ജാപ്പനീസ് താരം സായക തകാഹാഷിയോടാണ് സൈന പരാജയപ്പെട്ടത്. സ്‌കോര്‍ 21-16, 11-21, 14-21. ടൂര്‍ണമെന്റിലെ ഏഴാം സീഡായ സൈന ആദ്യ സെറ്റില്‍ ജയിച്ചെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റിലും ക്ഷീണിതയായതോടെയാണ് എതിരാളി അട്ടിമറി ജയം സ്വന്തമാക്കിയത്.

srikanth

തായ്‌ലന്‍ഡ് താരം ഖോസിത് ഫെപ്രതാബിനോട് 21-11, 16-21, 12-21 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. തുടര്‍ച്ചയായ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ട ശ്രീകാന്ത് തായ്‌ലന്‍ഡ് ഓപ്പണിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പി കശ്യപ് ചൈനീസ് തായ്‌പേയിയുടെ ടിയെന്‍ ചെന്നിനോടാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 21-9, 21-14. പരിക്കിനെ തുടര്‍ന്ന് തിരിച്ചെത്തിയ കശ്യപിന് പിന്നീട് നടന്ന ടൂര്‍ണമെന്റുകളിലൊന്നും വിജയിക്കാനായിട്ടില്ല.

സിംഗിള്‍സ് താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്ക് ആശ്വാസമായത് ഡബിള്‍സിലെ വിജയമാണ്. സാത്വിക് സായ് രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം ആറാം സീഡ് ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍, മുഹമ്മദ് റിയാന്‍ സഖ്യത്തെ 21-17, 21-19 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി. ജപ്പാന്‍ ഓപ്പണില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ജോഡി സമാന പ്രകടനമാണ് ആവര്‍ത്തിച്ചത്.

Story first published: Thursday, August 1, 2019, 17:00 [IST]
Other articles published on Aug 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+