വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിന്ധുവിന്റെ കീരിട ധാരണം, സൈനയുടെ മടങ്ങിവരവ്, ലക്ഷ്യയുടെ ഉദയം; ബാഡ്മിന്റണ്‍ 2018ല്‍

ദില്ലി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി ലോകോത്തര പ്രതിഭകളെയാണ് വാര്‍ത്തെടുക്കുന്നത്. ഒരുകാലത്ത് ചൈനീസ് ആധിപത്യമുണ്ടായിരുന്ന ബാഡ്മിന്റണില്‍ ഇന്ത്യയുടെ വനിതാ പുരുഷ താരങ്ങളും ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞു. വനിതാ താരങ്ങളിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ചവരായ സൈന നേവാളും പിവി സിന്ധുവും 2018ലും മോശമല്ലാത്ത പ്രകടനമാണ് നടത്തിയതെന്നു പറയാം.

പരിക്കേറ്റ് ഫോമില്ലാതെ വലഞ്ഞ സൈനയുടെ തിരിച്ചുവരവും സിന്ധുവിന്റെ സ്ഥിരതയും ഇന്ത്യയിലെ ഭാവി താരങ്ങള്‍ക്കും മാതൃകയാണ്. 2018ല്‍ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ഫൈനലിലെത്തിയാണ് സിന്ധു മാറ്റ് തെളിയിച്ചത്. 5 വെള്ളി മെഡല്‍ നേടിയ താരത്തിന് ഫൈനല്‍ തോല്‍വി വലിയ സമ്മര്‍ദ്ദമുണ്ടാക്കിയെങ്കിലും വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടധാരണത്തോടെ 2018 അവിസ്മരണീയമാക്കി.

download2

കരിയറിന് ഭീഷണിയായ പരിക്കിനെ വകഞ്ഞുമാറ്റിയാണ് സൈനയുടെ വരവ്. ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലം, കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണം എന്നിവ സൈനയുടെ തിരിച്ചുവരവ് ഗംഭീരമാക്കി. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ സൈന ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ്, ഡെന്‍മാര്‍ക്ക് ഓപ്പണ്‍, സയീദ് മോദി ഇന്റര്‍നാഷണല്‍ എന്നിവയിലെ ഫൈനലിലും പ്രവേശിച്ചു. പി കശ്യപുമായുള്ള സൈനയുടെ വിവാഹവും ഈ വര്‍ഷം തന്നെയായിരുന്നു.

പുരുഷന്മാരില്‍ ശ്രീകാന്ത് മങ്ങിയപ്പോള്‍ തിളങ്ങിയത് സമീര്‍ വര്‍മയാണ്. സ്വിസ് ഓപ്പണ്‍, സയീദ് മോദി ഇന്റര്‍ നാഷണല്‍, ഹൈദരാബാദ് ഓപ്പണ്‍ എന്നിവയില്‍ കിരീടം നേടിയ സമീര്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സെമിയിലുമെത്തി. പതിനേഴുകാരന്‍ ലക്ഷ്യ സെന്‍ ഉദിച്ചുയരുന്ന താരവുമായി. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷ്യ ചാമ്പ്യനായി. യൂത്ത് ഒളിമ്പിക്‌സില്‍ വെള്ളി, വെങ്കല മെഡലുകളും ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡലും ഇന്ത്യന്‍ ബാഡ്മിന്റണ്‍ സുരക്ഷിത കൈകളിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

Story first published: Friday, December 21, 2018, 16:56 [IST]
Other articles published on Dec 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X