ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ് തുടക്കം; ഇന്ത്യയുടെ അഭിമാനമാകുമോ സിന്ധുവും ശ്രീകാന്തും

Posted By: അന്‍വര്‍ സാദത്ത്

ലണ്ടന്‍: 17 വേനല്‍ക്കാലങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടിലെ വിക്ടറി സ്റ്റാന്‍ഡില്‍ പി. ഗോപിചന്ദ് കയറി നിന്നപ്പോള്‍ ഇന്ത്യക്കാര്‍ അനുഭവിച്ച ഒരു അനുഭൂതിയുണ്ട്. തങ്ങളുടെ മണ്ണില്‍ നിന്നും ഒരു താരം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ നെറുകയിലെത്തുമ്പോഴുള്ള ഒരു വികാരം. ഇതേ ചാമ്പ്യന്‍ഷിപ്പിന് വീണ്ടും തുടക്കമാകുമ്പോള്‍ ഇന്ത്യ ഒരിക്കല്‍ കൂടി സ്വപ്‌നം കാണുന്നു ആ ഇന്ത്യന്‍ വിജയങ്ങള്‍. പ്രതീക്ഷ വാനോളം ഉയര്‍ത്തി പി.വി. സിന്ധുവും, കിദംബി ശ്രീകാന്തും കളത്തിലിറങ്ങുമ്പോള്‍ ചീഫ് മെന്റര്‍ സ്ഥാനത്ത് പഴയ പടക്കുതിര ഗോപിചന്ദുണ്ട്.

ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് വിജയം ഏതൊരു ബാഡ്മിന്റണ്‍ താരത്തിന്റെയും സ്വപ്‌നം തന്നെയാണ്. ഗോപിചന്ദിന് മുന്‍പ് ഇന്ത്യക്ക് ആ സ്വപ്‌നം സഫമാക്കിയ ഒരാളേയുള്ളൂ, പ്രകാശ് പദുക്കോണ്‍ (1980). ആദ്യ റൗണ്ടില്‍ സിന്ധുവിനും ശ്രീകാന്തിനും വെല്ലുവിളി കുറവായിരിക്കുമ്പോള്‍ മുന്‍ ഫൈനലിസ്റ്റ് സൈന നെഹ്‌വാള്‍ നേരിടേണ്ടത് ലോക ഒന്നാം നമ്പര്‍ താരവും, ടൂര്‍ണമെന്റ് ചാമ്പ്യനുമായ ചൈനീസ് തായ്‌പേയി താരം തായ് സൂ യിംഗിനെയാണ്. സൈനക്കെതിരെ 9-5ന്റെ റെക്കോര്‍ഡുള്ള താരമാണ് തായ് സൂ. അടുത്തിടെ ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ഫൈനലിലും സൂ ഇന്ത്യക്ക് പരാജയം സമ്മാനിച്ചിരുന്നു.

page

ഇന്ത്യക്ക് മാറ്റുരയ്ക്കാന്‍ ഒരു പിടി താരങ്ങളെ സമ്മാനിച്ച ഗോപിചന്ദിന് നന്ദി പറയുക തന്നെ വേണം. 2015ല്‍ സെയ്‌ന ലണ്ടന്‍ ഒളിംപിക്‌സ് വെങ്കല മെഡലും, സിന്ധു 2017 ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതുമാണ് ഗോപിചന്ദിന്റെ പരിശീലനത്തിലെ നേട്ടങ്ങള്‍. പുരുഷ റേറ്റിംഗില്‍ ലോക മൂന്നാം നമ്പര്‍ താരമാണ് ശ്രീകാന്ത്. നാല് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടിയ ശ്രീകാന്ത് ഡാനിഷ് ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്‌സെലനും, മലേഷ്യന്‍ ഇതിഹാസം ലീ ചോംഗ് വെയ്ക്കുമൊപ്പം വിജയപ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓപ്പണിംഗ് റൗണ്ടില്‍ താരം പുറത്തേക്കുള്ള വഴികണ്ടിരുന്നു.

10 ലക്ഷം യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വിജയം എളുപ്പമല്ലെങ്കിലും, അകലെയല്ല. സൈനയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ പറ്റാത്ത ഒരു ലോക ഒന്നാം നമ്പര്‍ താരവുമില്ല തന്നെ.

ബാറ്റ്‌സ്മാന്മാര്‍ക്ക് ഭീഷണിയായി ശാര്‍ദുല്‍ താക്കൂറിന്റെ ആ സ്ലോബോളുകള്‍; എങ്ങിനെ എറിയുന്നു?

കോലിയുടെ ഇംഗ്ലണ്ട് ടീമിലെ 'കാമുകി' ഇനി കോലിയുടെ ബാറ്റ് ഉപയോഗിക്കും


Story first published: Wednesday, March 14, 2018, 8:31 [IST]
Other articles published on Mar 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍