വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്നീസ് കോര്‍ട്ടില്‍ ഫെഡററും ദ്യോക്കോവിച്ചും; വൃദ്ധന്‍മാര്‍ വിലസാനുള്ള കാരണം നദാല്‍ വെളിപ്പെടുത്തി

ലണ്ടന്‍: ടെന്നീസ് കളത്തില്‍ പ്രായമായവരുടെ മേധാവിത്വമാണ്. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന് 32 വയസ്സായി. രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് ഉടന്‍ 37 തികയും. സെര്‍ബിയന്‍ താരം നൊവാന്‍ ദ്യോകോവിച്ചിന് പ്രായം 31 ആയി. പല കായിക ഇനങ്ങളിലും മുപ്പതിന് മുകളില്‍ പ്രായമുള്ള താരങ്ങള്‍ വിരമിക്കുമ്പോള്‍ ടെന്നീസ് ലോകത്ത് മാത്രം എന്താണ് ഇങ്ങനെ? ഈ ചോദ്യത്തിന് മറുപടി നല്‍കുന്നത് ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയ നദാലാണ്.

രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് റാഫേല്‍ നദാല്‍ പറയുന്നു. 'എന്റെ അഭിപ്രായത്തില്‍ ടെന്നീസില്‍ മൂന്ന് താരങ്ങളാണ് ഏതാനും വര്‍ഷങ്ങളായി മേധാവിത്വം പുലര്‍ത്തുന്നത്. നിരവധി വര്‍ഷങ്ങളായി ഞങ്ങള്‍ തന്നെയാണ് ടോപ്പ് റാങ്കിംഗില്‍ നിലനില്‍ക്കുന്നത്. ഒന്നുകില്‍ ഞങ്ങള്‍ അത്രയേറെ പ്രത്യേകതയുള്ളവരാണ്. അല്ലെങ്കില്‍ പുതിയ താരങ്ങള്‍ ഞങ്ങളുടെ അത്ര പ്രത്യേകതയുള്ളവരാകില്ല. ഇതില്‍ ഏതാണ് ശരിയെന്ന് പറയാന്‍ കഴിയില്ല', നദാല്‍ വ്യക്തമാക്കി.

news

ലോകത്തിലെ 20 മുന്‍നിര ടെന്നീസ് താരങ്ങളില്‍ മൂന്ന് പേര്‍ മാത്രമാണ് 24 വയസ്സില്‍ താഴെ പ്രായമുള്ളവര്‍. എന്നാല്‍ തങ്ങളുടെ മേധാവിത്വം എല്ലാക്കാലത്തും നിലനില്‍ക്കില്ലെന്ന് നദാല്‍ വിശ്വസിക്കുന്നു. പഴയ തലമുറയെ മറികടക്കുന്ന ഒരു പുതിയ തലമുറ ടെന്നീസില്‍ എത്തും. 'പ്രത്യേകതയുള്ള ഒരു പുതുതലമുറ താരങ്ങള്‍ വരികയാണ്. ചെറിയ സമയത്തിനുള്ളില്‍ അവര്‍ ഞങ്ങളേക്കാള്‍ മികവേറിയവരാകും, അല്ലെങ്കില്‍ ഞങ്ങളുടെ പ്രായം കൊണ്ട് ഇത് സംഭവിക്കും', താരം വിശദീകരിക്കുന്നു.

വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ ദ്യോകോവിച്ചിനോട് തോറ്റായിരുന്നു നദാലിന്റെ മടക്കം. മണിക്കൂറുകള്‍ നീണ്ട മത്സരത്തില്‍ സെര്‍ബിയന്‍ താരം നദാലിനെ കീഴടക്കി ഫൈനലിലേക്ക് കുതിച്ചു. നീണ്ടകാലത്തെ പരിക്കിനുശേഷം തിരിച്ചുവന്ന ദ്യോക്കോവിച്ച് വിംബിള്‍ഡണില്‍ മുത്തമിട്ട് മടങ്ങിവരവ് ആഘോഷിക്കുകയും ചെയ്തു.

Story first published: Thursday, July 26, 2018, 19:15 [IST]
Other articles published on Jul 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X