സൈനയോട് യാചിച്ചു, എന്നിട്ടും കേട്ടില്ല, കരിയറില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് പുല്ലേല ഗോപിചന്ദ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ പരിശീലകരില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് പുല്ലേല ഗോപിചന്ദ്. പി വി സിന്ധു, സൈന നെഹ്‌വാള്‍ തുടങ്ങി ബാഡ്മിന്റണില്‍ ഇന്ത്യക്കുവേണ്ടി ശോഭിച്ച പല പ്രമുഖരും അദ്ദേഹത്തിന്റെ ശിഷ്യരാണ്. സൈനയെയും സിന്ധുവിനെയും മികച്ച താരങ്ങളായി വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗോപിചന്ദ് കരിയറില്‍ നേരിട്ട തിരിച്ചടികളെക്കുറിച്ചും സൈന തന്റെ അക്കാദമി വിട്ടതിനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ്.

ഗോപീചന്ദിന്റെ ഉടന്‍ പ്രകാശനം ചെയ്യാനൊരുങ്ങുന്ന ഡ്രീസ് ഓഫ് എ ബില്യണ്‍, ഇന്ത്യ ആന്റ് ദി ഒളിംപിക് ഗെയിം എന്ന പുസ്തകത്തിനെക്കുറിച്ചുള്ള പ്രചരണാര്‍ത്ഥം സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേദനിപ്പിക്കുന്ന ശത്രുക്കള്‍ (bitter rivalr) എന്ന തലക്കെട്ടോടെ അദ്ദേഹം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് എന്റെ അക്കാദമി വിട്ട് സൈന പ്രകാശ് പദുക്കോണിന്റെ അക്കാദമിയില്‍ ചേര്‍ന്നതെന്ന് അറിയില്ല. ഇതിനുവേണ്ടി പ്രകാശ് പദുക്കോണ്‍ ശ്രമിച്ചതെന്തിനെന്നും അറിയില്ല-വികാര ഭരിതനായി ഗോപിചന്ദ് പറഞ്ഞു.

രഞ്ജി ട്രോഫി: ഏഴ് വിക്കറ്റുമായി നിധീഷ്, പഞ്ചാബിനെതിരേ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

ഏറ്റവും പ്രിയപ്പെട്ട ശിഷ്യയെയാണ് എന്നില്‍ നിന്നും അകറ്റിയത്. അക്കാദമി വിടരുതെന്ന് ആവശ്യപ്പെട്ട് സൈനയോട് യാചിക്കുകവരെ ചെയ്തു. എന്നാല്‍ മറ്റ് ചിലരുടെ പ്രേരണയാല്‍ എന്റെ അഭ്യര്‍ത്ഥന അവള്‍ ചെവിക്കൊണ്ടില്ല. പി വി സിന്ധുവിന് കൂടുതല്‍ പരിഗണന ഒരു ഘട്ടത്തില്‍ കൊടുക്കേണ്ടി വന്നിട്ടുണ്ട്. സൈനയ്ക്ക് ശേഷം വളര്‍ന്നുവന്ന താരമെന്ന നിലയില്‍ സിന്ധുവില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത് സൈനയെ ഒരിക്കലും അവഗണിക്കുന്നതിനാല്‍ ആയിരുന്നില്ലെന്നും ഗോപിചന്ദ് പറഞ്ഞു. 2001ല്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വിജയിയാ ഗോപിചന്ദിനെ രാജ്യം അര്‍ജുന അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ്, പദ്മഭൂഷണ്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, January 13, 2020, 8:24 [IST]
Other articles published on Jan 13, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X